Image

മഴ ഒരു ഓര്‍മ്മപ്പെടുത്തല്‍(കവിത : ജോസ്)

ജോസ് Published on 04 February, 2019
മഴ ഒരു ഓര്‍മ്മപ്പെടുത്തല്‍(കവിത : ജോസ്)
മനസിലും വിരല്‍ത്തുമ്പിലും നീ
ഓര്‍മ്മയായിട്ട് ഒരു പാടുകാലമായി
ഇന്നെന്റെ ചിന്തകള്‍ക്ക്
മങ്ങലേറ്റു തുടങ്ങിയിരിക്കുന്നു....

എങ്കിലും ഇന്നെന്റെ നിദ്രകളില്‍
എവിടെയോ ആര്‍ത്തിരമ്പുന്ന
നിന്റെ പ്രണയത്തിന്റെ കനല്‍
ശബ്ദം കേള്‍ക്കുന്നു പലപ്പോഴും ഞാന്‍....
അതെന്റെ രാത്രികളെ പകലുകളാക്കി
ഏതോ ഭയത്തിന്റെ താഴ് വരയില്‍
തള്ളിയിടുന്നു എന്നെ പലപ്പോഴും....

നിനക്കൊപ്പം നഷ്ടമായ എന്റെ
ഒരിക്കലും തിരിച്ചു വരാത്ത
സന്തോഷവും ഇനി ഒരിക്കലും
പൂര്‍ത്തീകരിക്കാത്ത ആഗ്രഹങ്ങളും
ആകാശത്തില്‍ നക്ഷ്ത്രങ്ങള്‍ക്കൊപ്പം 
ചേര്‍ക്കുന്നു ഞാനിന്നു....

സ്വപ്‌നങ്ങളും നീയും കൂട്ടിനില്ലാതെ
നിശബ്ദതയെ സ്‌നേഹിക്കാന്‍
പഠിച്ചു ഞാനിന്നു ഒരു നേര്‍ത്ത 
കണ്ണുനീര്‍ ചാലിലൂടെ....


മഴ ഒരു ഓര്‍മ്മപ്പെടുത്തല്‍(കവിത : ജോസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക