Image

ഫൊക്കാനാ കേരളാ കണ്‍വന്‍ഷന് ആശംസകള്‍. ഫിലിപ്പോസ് ഫിലിപ്പ്

Published on 28 January, 2019
ഫൊക്കാനാ കേരളാ കണ്‍വന്‍ഷന് ആശംസകള്‍. ഫിലിപ്പോസ് ഫിലിപ്പ്
(ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍)

ഫൊക്കാനയുടെ കേരളാ കണ്‍വന്‍ഷന്‍ ജനുവരി 29, 30 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുകയാണല്ലോ. ചരിത്ര വിജയം കുറിച്ച ഫിലദല്‍ഫിയ കണ്‍വന്‍ഷന്റെ ബാക്കിപത്രം കൂടിയാണ് ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍.രാഷ്ട്രീയ സാമൂഹ്യ, സാംസ്‌കാരിക, കലാരംഗത്തെ പ്രഗത്ഭര്‍ അണിനിരന്ന കണ്‍വന്‍ഷനായിരുന്നു 2018ല്‍ ഫിലഡല്‍ഫിയായില്‍ നടന്നത്. വിവിധ മണ്ഡലങ്ങളിലെ പ്രഗത്ഭരുടെ സാന്നിദ്ധ്യം തന്നെയായിരുന്നു ഫിലദല്‍ഫിയാ കണ്‍വന്‍ഷന്റെ പ്രത്യേകതയും.
ശ്രീ :മാധവന്‍ നായരുടെയും, ടോമി കൊക്കാടിന്റേയും, സജിമോന്‍ ആന്റണിയുടേയും നേതൃത്വത്തിലുള്ള ഫൊക്കാനായുടെ പുതിയ നേതൃത്വം കേരളത്തില്‍ സംഘടിപ്പിക്കുന്ന കണ്‍വന്‍ഷന്‍ ഒരു ചരിത്ര സംഭവമാക്കി മാറ്റുവാനുള്ള ഒരുക്കത്തിലാണ്. ഇത്രത്തോളം പ്രഗത്ഭരെ ഒരു കുടക്കീഴില്‍ അണിനിരത്തിയ ഒരു കേരളാ കണ്‍വന്‍ഷന്‍ ഉണ്ടോ എന്നും സംശയമാണ്. അതാണ് ഫൊക്കാനായുടെ നേതൃത്വത്തിന്റെ സംഘാടക ശക്തി.

ഫൊക്കാനാ ഒരു ജനകീയ അടിത്തറയുള്ള സംഘടനയാണ്.ഏതു സംഘടനാ വന്നാലും ,പുതിയത് ഉണ്ടായാലും ഫൊക്കാന ഉണ്ടാക്കിയെടുത്ത യശസ്സിന് പിന്നിലാണ് പിന്നീട് വന്ന സംഘടനകളുടെയെല്ലാം നിലനില്‍പ്പും വളര്‍ച്ചയുമെല്ലാം.ഫൊക്കാനയുടെ ഈ അടിത്തറയാണ് എനിക്ക് ഫൊക്കാനയുടെ വിവിധ പദവിികളില്‍ പ്രവര്‍ത്തിക്കുവാന്‍ പ്രചോദനവും അവസരവും നല്‍കിയത്.

ഫൊക്കാന കേരള സര്‍ക്കാരുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന ഭവനം പദ്ധതിയിലൂടെ 100 വീടുകള്‍ ആണ് അശരണരായ ജനങ്ങള്‍ക്ക് ലഭിക്കുന്നത്. അത്തരം ഒരു പ്രോജക്ടു തന്നെ ഫൊക്കാനയെ തേടിയെത്തിയത് ഒരു അംഗീകാരം കൂടിയാണ്.ഒരു തുടര്‍ പ്രോജക്ടായി ഫൊക്കാനാ ഭവനം പദ്ധതിയും മാറട്ടെ എന്ന് ഈ അവസരത്തില്‍ ആശംസിക്കുന്നു .കൂടാതെ ഫൊക്കാനാ നൈറ്റിംഗേല്‍ അവാര്‍ഡ് ,ആഞ്ചല്‍ കണക്ട് ,ഭാഷയ്‌ക്കൊരു ഡോളര്‍ ,സാന്ത്വനം പദ്ധതി തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ക്കും ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ വേദിയാവുകയാണ്.

ചുരുങ്ങിയ സമയത്തിനുള്ളില്‍ ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ ഒരു മെഗാ കണ്‍വന്‍ഷന്‍ ആക്കി മാറ്റുവാന്‍ ഫൊക്കാനാ നേതൃത്വം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക