Image

ഫൊക്കാന "ഭവനം' പദ്ധതിക്ക് ആശംസകള്‍: ജോയ് ഇട്ടന്‍

Published on 26 January, 2019
ഫൊക്കാന "ഭവനം' പദ്ധതിക്ക് ആശംസകള്‍: ജോയ് ഇട്ടന്‍
ഫൊക്കാനയുടെ കേരളാ കണ്‍വെന്‍ഷനോടനുബന്ധിച്ചു ഉത്ഘാടനം ചെയ്യപ്പെടുന്ന ഭവനം പദ്ധതിക്ക് ആശംസകള്‍ അര്‍പ്പിക്കുന്നതായി ഫൊക്കാന മുന്‍ എക്‌സിക്കുട്ടീ വൈസ് പ്രസിഡന്റും മുന്‍ വര്‍ഷങ്ങളില്‍ ഫൊക്കാന സ്‌നേഹവീട് പദ്ധതിയുടെ കോ ഓര്‍ഡിനേറ്ററുമായ ജോയ് ഇട്ടന്‍  അറിയിച്ചു . കഴിഞ്ഞ മുപ്പത്തിയേഴ് വര്‍ഷങ്ങളിലെ അമേരിക്കന്‍ മലയാളി സംഘടനാ ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെടേണ്ട ചരിത്രം കൂടിയാണ് ഫൊക്കാനയ്ക്കുള്ളത്. ഫൊക്കാനയുടെ പദ്ധതികളും പ്രവര്‍ത്തനങ്ങളും ലോകത്തുള്ള എല്ലാ പ്രവാസി സുഹൃത്തുക്കള്‍ക്കും മാതൃകകളായി വളരുകയും, അവ പിന്നീട് പല പ്രവാസി സംഘടനകളുടെയും ചാലക ശക്തിയായി മാറുകയും ചെയ്തിട്ടുണ്ട് . ഏതു പ്രവാസി സംഘടനകളുടെയും ചാരിറ്റി, സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ എടുത്തു നോക്കിയാലും അതില്‍ ഫൊക്കാന നടപ്പിലാക്കിയ പരിപാടികളുടെയും പദ്ധതികളുടെയും കയ്യൊപ്പ് പതിഞ്ഞിട്ടുണ്ടാകും . അവിടെയാണ് ഫൊക്കാനയുടെ പ്രസക്തി.

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കുകയും അത് സാക്ഷാത്ക്കരിക്കുതില്‍ ഫൊക്കാന വഹിച്ച പങ്ക് വളരെ വലുതാണ്.മറ്റൊരു സംഘടനയ്ക്കും അത്തരമൊരു നേട്ടം അവകാശപ്പെടാനില്ല .കേരളത്തിലെ അശരണരായ ,വീടില്ലാത്ത കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചുനല്‍കു 'സ്‌നേഹവീട് 'പദ്ധതി വന്‍ വിജയമാക്കുവാന്‍ സാധിച്ചതില്‍ പ്രസ്തുത പദ്ധതിയുടെ കോഓര്‍ഡിനേറ്റര്‍ എന്ന നിലയില്‍ വളരെയേറെ സന്തോഷമുണ്ട് .ഫൊക്കാനാ 2019 ല്‍ എത്തി നില്‍ക്കുമ്പോള്‍ കേരള സര്‍ക്കാരുമായി ചേര്‍ന്ന് ഒരു ബൃഹത്തായ ഭവന പദ്ധതിക്ക് തുടക്കം കുറിക്കുകയാണ് . 'ഭവനം' പദ്ധതിയില്‍ കേരള സര്‍ക്കാരുമായി സഹകരിച്ച് 100 വീടുകളാണ് ഫൊക്കാനാ നിര്‍മ്മിക്കുത്. ഒരു ചരിത്ര പദ്ധതിയായി ഇത് മരണമെന്ന ആശംസിക്കുകയും, ഫൊക്കാനായുടെ ഓരോ കമ്മിറ്റികള്‍ വരുമ്പോഴും ഇത്തരം പ്രോജക്ടുകള്‍ ഒന്നിനൊന്ന് മെച്ചമായ രീതിയില്‍ മുന്നോട്ട് കൊണ്ടു പോകുന്നതില്‍ ശ്രദ്ധിക്കുകയും ചെയ്യുന്നു . അതാണ് ഫൊക്കാനയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനം എന്ന് ഞാന്‍ വിശ്വസിക്കുന്നു.
37 വര്‍ഷത്തിനിടയില്‍ നൂറുകണക്കിന് വീടുകള്‍,ചികിത്സാ,വിദ്യാഭ്യാസ സഹായം ,മറ്റു ജീവകാരുണ്യ സഹായങ്ങള്‍ ഒക്കെ കേരളത്തിനായി എത്തിക്കുവാന്‍ ഫൊക്കാനയ്ക്കു സാധിച്ചിട്ടുണ്ട് . ഈ സന്തോഷമാണ് ഫൊക്കാനയുടെ കരുത്ത്. അതിനു സഹായിക്കു നിരവധി വ്യക്തിത്വങ്ങള്‍ നമുക്കൊപ്പമുണ്ട്. ഈ സംഘടനയുടെ തുടക്കം മുതല്‍ ഫൊക്കാനയ്‌ക്കൊപ്പം നിലകൊണ്ടവര്‍, മുന്‍ ഭാരവാഹികള്‍, യുവജനങ്ങള്‍, വനിതകള്‍ തുടങ്ങി ഒരു വലിയ സമൂഹം നിലകൊള്ളുന്നു . അവരുടെ സംഘശക്തിയുടെ വളര്‍ച്ച കൂടിയാണ് ഫൊക്കാനയുടെ മുന്‌പോട്ടുള്ള പ്രയാണം.

തുടര്‍ന്നും ഫൊക്കാനയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അമേരിക്കന്‍ മലയാളികളുടെ സഹായ സഹകരങ്ങളും കരുതലും ഫൊക്കാനാ പ്രതീക്ഷിക്കുകയാണ്. മലയാളികളുടെ ആദ്യത്തെ അന്തര്‍ദേശീയ സംഘടനയായ ഫൊക്കാനയുടെ വിപുലമായ കേരളാ കവന്‍ഷന്‍ വന്‍ വിജയമാകുവാന്‍ നിലകൊള്ളുന്ന എല്ലാ ഭാരവാഹികള്‍ക്കും സുഹൃത്തുക്കള്‍ക്കും കടപ്പാടും ഹൃദയപൂര്‍വം അറിയിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക