Image

ഫോമാ മെഡിക്കല്‍ സര്‍ജിക്കല്‍ ക്യാമ്പുകളിലേക്ക് ജനമുന്നേറ്റം

(രവിശങ്കര്‍) Published on 15 January, 2019
ഫോമാ മെഡിക്കല്‍ സര്‍ജിക്കല്‍ ക്യാമ്പുകളിലേക്ക് ജനമുന്നേറ്റം
വടക്കന്‍ചേരി: ഫോമായുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന മെഡിക്കല്‍ സര്‍ജിക്കല്‍ ക്യാമ്പുകളിലേക്ക് കേരള ജനതയുടെ മുന്നേറ്റം. ക്യാമ്പുകള്‍ സംഘടിപ്പിച്ച ഓരോ ജില്ലകളിലും ഫോമായുടെ ഭാരവാഹികള്‍ക്ക് ഉജ്ജ്വല വരവ്വേല്‍പും ആദരവും ലഭിക്കുന്നത് ഇതുനുള്ള തെളിവാണ്. 

 ഫോമാ - ലെറ്റ് ദെം സ്‌മൈല്‍ എഗൈന്റെ നേതൃത്വത്തില്‍, കേരള വ്യാപാരി വ്യവസായ ഏകോപന സമിതി വടക്കാഞ്ചേരി യൂണിറ്റിന്റെ സമ്പൂര്‍ണ്ണ സഹകരണത്തോടു കൂടി നടത്തിയ മെഡിക്കല്‍ സര്‍ജിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം പാലക്കാട് വടക്കന്‍ചേരിയില്‍ ആലത്തൂര്‍ DYSP ശ്രീ.വി എ കൃഷ്ണദാസ് നിര്‍വ്വഹിച്ചു. 

ജനങ്ങളെ കൂടുതല്‍ സേവനതല്പരര്‍ ആക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഫോമാ കാഴ്ചവെക്കുന്നതെന്ന് അദ്ദേഹം ഉദ്ഘാടന പ്രഭാഷണത്തില്‍ പറഞ്ഞു. നാല് ദിനം കൊണ്ട് ആയിരത്തില്‍ അധികം ജനങ്ങള്‍ക്കാണ് വിവിധ സ്ഥലങ്ങളില്‍ നടന്ന ക്യാമ്പ് ഇതിനോടകം പ്രയോജനകരമായത്. നമ്മുടെ ജനങ്ങളുടെ ഇടയില്‍ ഫോമായ്ക്ക് ഇത്രയേറെ ജനപ്രീതി നേടിയെടുക്കാന്‍ കഴിഞ്ഞതില്‍ അമേരിക്കന്‍ മലയാളികളോട് ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ നന്ദി അറിയിച്ചു.

ജനുവരി 12ന് തിരുവല്ലയിലെ കടപ്രയില്‍ ആരംഭിച്ച ഫോമാ- LTSA സൗജന്യ മെഡിക്കല്‍ സര്‍ജിക്കല്‍ ക്യാമ്പ്, കടപ്ര, ആലപ്പുഴ, കുമ്പനാട് എന്നീ സ്ഥലങ്ങളില്‍നടത്തിയ ക്യാമ്പിന് ശേഷമാണ് വടക്കഞ്ചേരിയില്‍ എത്തിയത്. ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങിന് അധ്യക്ഷത വഹിച്ചത് KVVES വടക്കഞ്ചേരി യൂണിറ്റ് പ്രസിഡന്റ് ശ്രീ.ബോബന്‍ ജോര്‍ജും, ആമുഖ പ്രസംഗം ക്യാമ്പ് ഓര്‍ഗനൈസര്‍ ശ്രീ. സുനില്‍ തൈമാറ്റവും ആയിരുന്നു.

ശ്രീ. പി ബാലമുരളി (ജനറല്‍സെക്രട്ടറി, KVVES വടക്കാഞ്ചേരി യൂണിറ്റ്) സ്വാഗതം പ്രസംഗം നടത്തിയ ചടങ്ങില്‍ ശ്രീ. ജിജു കുളങ്ങര (ഫോമാ ചാരിറ്റി ചെയര്‍മാന്‍), ശ്രീ.മാത്യു വര്‍ഗ്ഗീസ് (ഫോമാ കണ്‍വെന്‍ഷന്‍ മുന്‍ ചെയര്‍മാന്‍), ശ്രീമതി. റൈന സുനില്‍ (നഴ്‌സിംഗ് അസോസിയേഷന്‍ പ്രതിനിധി) ), ശ്രീ.പി ഗംഗാധരന്‍ (വടക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍), ശ്രീ.പാളയം പ്രദീപ് (ഗ്രാമപഞ്ചായത് അംഗം) എന്നിവര്‍ ആശംസ അറിയിച്ചു. ശ്രീ.പി എ അബ്ദുള്‍കലാന്റെ (ട്രഷറര്‍, KVVES) നന്ദി പ്രകാശനത്തോടെ ഉദ്ഘാടനചടങ്ങിനു വിരാമമായി.

വടക്കാഞ്ചേരിയില്‍ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ പരിസരനിവാസികളായ 300 ഓളം പേര്‍ സൗജന്യചികല്‍സ പ്രയോജനപ്പെടുത്തി. അപ്രതീക്ഷിതമായി ക്യാമ്പ് സന്ദര്‍ശിച്ച ഫാദര്‍ ഡേവിസ് ചിറമേല്‍, ഫോമായുടെയും LTSA യുടെയും സേവന പ്രവര്‍ത്തനങ്ങളെ പറ്റി വിലയിരുത്തുകയും, ഫോമാ എക്‌സിക്യൂട്ടീവ് കമ്മിറ്റി, ഫോമാ നാഷണല്‍ അംഗങ്ങളെയും, LTSAയും പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. വളരെ നിര്‍ധന കുടുംബത്തില്‍ നിന്ന് ഫോമാ മെഡിക്കല്‍ ക്യാമ്പില്‍ എത്തിയ ചില നിര്‍ദ്ധനരായ വൃദ്ധജനങ്ങള്‍ക്ക് ഫോമാ - LTSA പ്രവര്‍ത്തകര്‍ ധനസഹായം നല്‍കി സമാശ്വാസിപ്പിച്ചു. അനാഥരായ കുഞ്ഞുങ്ങള്‍ക്ക് ശരണമായി മാറിയ അനുഗ്രഹ ഭവന്‍ എന്ന ചാരിറ്റബിള്‍ സൊസൈറ്റിയും, നിരാലംബാരായ വൃദ്ധജനങ്ങളുടെ ആശ്രയമായ ദൈവദാന്‍ എന്ന വൃദ്ധസധനവും മെഡിക്കല്‍ ക്യാമ്പിന് ശേഷം സന്ദര്‍ശിക്കുകയുണ്ടായി.

ഫോമാ മെഡിക്കല്‍ സര്‍ജിക്കല്‍ ക്യാമ്പുകളിലേക്ക് ജനമുന്നേറ്റംഫോമാ മെഡിക്കല്‍ സര്‍ജിക്കല്‍ ക്യാമ്പുകളിലേക്ക് ജനമുന്നേറ്റം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക