Image

എമിറേറ്റ്‌സ് വിമാനത്തിന്റെ സാഹസിക ലാന്‍ഡിംഗ് തരംഗമാകുന്നു

Published on 07 January, 2019
എമിറേറ്റ്‌സ് വിമാനത്തിന്റെ സാഹസിക ലാന്‍ഡിംഗ് തരംഗമാകുന്നു
 

മാഞ്ചസ്റ്റര്‍: ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനത്തിന്റെ അതിസാഹസികമായ ലാന്‍ഡിംഗിന്റെ വീഡിയോ യുട്യൂബില്‍ തരംഗമാകുന്നു. എമിറേറ്റ്‌സിന്റെ എയര്‍ബസ് എ 380 എന്ന ഇരുനില യാത്രാവിമാനം യുകെയിലെ മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ ആടിയുലഞ്ഞ് ഇറങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. 

മോശം കാലാവസ്ഥയെ തുടര്‍ന്നു മറ്റു വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടപ്പോള്‍ പൈലറ്റിന്റെ മനഃസാന്നിധ്യവും വൈദഗ്ധ്യവും ഒന്നുകൊണ്ട് മാത്രമാണ് വിമാനം വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്. പൈലറ്റ് നിരവധി തവണ വിമാനം നിലത്തിറക്കാന്‍ ശ്രമിച്ചെങ്കിലും ശക്തമായ ക്രോസ് വിന്‍ഡ് തടസമായിനിന്നു. ഒടുവില്‍ ആടിയുലഞ്ഞാണ് വിമാനം റണ്‍വേയില്‍ ഇറങ്ങിയത്. റണ്‍വേയില്‍ നിന്നും വിമാനം തെന്നിമാറാതിരിക്കാന്‍ പൈലറ്റിന് തന്റെ പരമാവധി കഴിവ് പുറത്തിറക്കേണ്ടിവന്നതും വീഡിയോയില്‍ നിന്ന് വ്യക്തമാണ്. 

108 വിമാനങ്ങളാണ് എയര്‍ബസ് എ380 വിഭാഗത്തില്‍ എമിറേറ്റ്‌സിനുള്ളത്. 54 വിമാനങ്ങള്‍ക്ക് ഓര്‍ഡറും നല്‍കിയിട്ടുണ്ട്. ദുബായില്‍നിന്ന് 50 സ്ഥലങ്ങളിലേക്കാണ് എ380 സര്‍വീസ് നടത്തുന്നത്. ഇത്തരം വിമാനങ്ങള്‍ക്ക് പരമാവധി 517, 489, 615 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക