Image

ബ്രിസ്‌ബേനില്‍ 'വിസ്മയ 2019' മെഗാ സ്‌റ്റേജ് ഷോ മാര്‍ച്ച് 9 ന്

Published on 30 December, 2018
ബ്രിസ്‌ബേനില്‍ 'വിസ്മയ 2019' മെഗാ സ്‌റ്റേജ് ഷോ മാര്‍ച്ച് 9 ന്
ബ്രിസ്‌ബേന്‍ : ബ്രിസ്‌ബേന്‍ നോര്‍ത്ത് സെന്റ് അല്‍ഫോന്‍സാ ഇടവക ദേവാലയ നിര്‍മാണ ധനശേഖരണത്തിനായി 'വിസ്മയ 2019' എന്ന പേരില്‍ മെഗാ സ്‌റ്റേജ് ഷോ സംഘടിപ്പിക്കുന്നു. 

പ്രശസ്ത സിനിമാതാരങ്ങളായ ജഗദീഷ്, രഞ്ജിനി ജോസ്, രചന നാരായണന്‍കുട്ടി തുടങ്ങി നിരവധി കലാകാരന്മാര്‍ അണിനിരക്കുന്ന സ്‌റ്റേജ് ഷോ നടക്കുന്നത് മാര്‍ച്ച് 9 ന് ബ്രിഡ്ജ്മാന്‍ ഡൗണ്‍സ് സി 3 ചര്‍ച്ച് ഹാളില്‍ ആണ് അരങ്ങേറുക. പ്രവേശനം പാസുമൂലം നിയന്ത്രിച്ചിട്ടുണ്ട്.

വിവരങ്ങള്‍ക്ക് : ഫാ. എബ്രഹാം കഴുന്നടിയില്‍ 040 118 0633, ജോര്‍ജ് വര്‍ക്കി 043 400 3836, ആന്റണി ജേക്കബ് (കുഞ്ഞുമോന്‍) 040 217 9074, ബിജു മഞ്ചപ്പിള്ളി 046 877 0727.

റിപ്പോര്‍ട്ട്: ജോളി കരുമത്തി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക