Image

ജോസഫ് ഔസോയുടെ ശ്രമഫലമായി ഫോമായ്ക്ക് ഒരു വീടുകൂടി.

പന്തളം ബിജു തോമസ് Published on 29 December, 2018
ജോസഫ് ഔസോയുടെ ശ്രമഫലമായി ഫോമായ്ക്ക് ഒരു വീടുകൂടി.
ലോസ് ആഞ്ചലസ്:  വെസ്‌റ്റേണ്‍ റീജിയന്‍ വൈസ് പ്രസിഡന്റ് ജോസഫ് ഔസോയുടെ ശ്രമഫലമായി ഫോമായുടെ വില്ലേജ് പദ്ധതിയിലേക്ക്  ഒരു വീട് കൂടി ലഭിച്ചു. ഔസോയുടെ പത്‌നി, സുജ ഔസോയുടെ സഹോദരിയുമായ രശ്മി, മാര്‍ട്ടിന്‍ ഷേ ദമ്പതികളാണ് ഈ വലിയ പദ്ധതിയിലേക്ക് ഉദാരമായി സംഭാവന ചെയ്തത്. കാലിഫോര്‍ണിയയിലെ ബിസിനസ്സുകാരായ ഇരുവരും,  ഫോമായുടെ എലാ പദ്ധതികളിലും മുടങ്ങാതെ തങ്ങളുടെതേയ സഹായസഹകരണങ്ങള്‍ നല്‍കിവരുന്നുണ്ട്. ഫോമായുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ ഔസോയുടെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് അതിരുകളില്ലാത്ത ബന്ധങ്ങളാണുള്ളത്. ഫോമായുടെ വില്ലേജ് പദ്ധതിയിലേക്ക് ഏറ്റവും കൂടുതല്‍ വീടുകള്‍ സംഘടിപ്പിച്ചു നല്‍കിയെന്ന ഖ്യാതിയും വെസ്‌റ്റേണ്‍ റീജിയന്‍ വൈസ് പ്രസിഡന്റ് ജോസഫ് ഔസോയ്കാണ്. 

വളര്‍ന്ന നാട് നമുക്ക് എന്നും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒന്നാണ്, അവിടുത്തെ ദുരിതങ്ങള്‍ നമ്മുടെ മനസ്സിന്റെ വേദനയാണ്. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി ഫോമാ ഒരുക്കുന്ന വില്ലേജ് പദ്ധതിയിലേക്ക് കൂടുതല്‍ പങ്കാളികള്‍ സഹായങ്ങളുമായി എത്തുന്നത്  ഒരു നല്ല ലക്ഷണമായി നമുക്ക് കാണുവാന്‍ കഴിയുന്നുവെന്നു ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ അറിയിച്ചു. 

മാര്‍ട്ടിന്‍, രശ്മി ഷേ ദമ്പതികളോടുള്ള  ഫോമായുടെ പേരിലുള്ള പ്രത്യേകമായ നന്ദി  പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിനോടൊപ്പം, സെക്രെട്ടറി ജോസ് ഏബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്. വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവരും അറിയിച്ചു.

ജോസഫ് ഔസോയുടെ ശ്രമഫലമായി ഫോമായ്ക്ക് ഒരു വീടുകൂടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക