Image

ശ്രീനാരായണ മിഷന്‍ പെര്‍ത്ത് രൂപീകരികൃതമായി

Published on 20 December, 2018
ശ്രീനാരായണ മിഷന്‍ പെര്‍ത്ത് രൂപീകരികൃതമായി

 പെര്‍ത്ത്: ശ്രീ നാരായണഗുരുദേവന്റെ ആശയങ്ങളുടെ പ്രചരണവുമായി ബന്ധപ്പെട്ട് ശ്രീനാരായണമിഷന്‍ പെര്‍ത്ത് എന്ന സംഘടന രൂപീകരിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. വിദ്യകൊണ്ട് പ്രബുദ്ധരാവുക, സംഘടിച്ച് ശക്തരാകുക തുടങ്ങിയ ആശയങ്ങളിലൂടെ കേരളത്തില്‍ വിപ്ലവകരമായ മാറ്റത്തിനു തുടക്കമിട്ട കേരളത്തിന്റെ നവോത്ഥന നായകനാണ് ശ്രീനാരായണഗുരുദേവന്‍.

ഗുരുദേവന്റ ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം പ്രവര്‍ത്തികമാക്കാനാണ് ശ്രീനാരായണമിഷന്‍ എന്ന സംഘടനാ രൂപീകരിച്ചത്. വിജയകുമാര്‍ പ്രസിഡന്റും രാജി നാരായണ്‍ സെക്രട്ടറിയുമായുള്ള സംഘടന പതിനൊന്നംഗ ഭാരവാഹികളെയും തെരഞ്ഞടുത്തു. വൈസ് പ്രസിഡന്റ് സുനില്‍ കരവട്ട്, ജോയിന്റ് സെക്രട്ടറി മനീഷ് എം, ട്രഷറര്‍ വി രാജീവ് എന്നിവരാണ് മറ്റു ഭാരവാഹികള്‍.

ശ്രീനാരായണ മിഷന്‍ സംഘടിപ്പിച്ച ഏഴാമത് ഗുരു പൂജയും പ്രാര്‍ഥനയും ക്വീന്‍സ് പാര്‍ക്കില്‍ നടന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റിലോ താഴെപ്പറയുന്ന മൊബൈല്‍ നന്പറുകളിലോ ബന്ധപ്പെടുക. 

0404 463 676 (സെക്രട്ടറി) 
0499 006 900 (പ്രസിഡന്റ്) 
റിപ്പോര്‍ട്ട്: ബിനോയ് പോള്‍

റിപ്പോര്‍ട്ട്: ജോര്‍ജ് തോമസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക