ഫ്‌ലോറിഡ: ഫോമാ വില്ലേജ് പദ്ധതിയിലേക്ക്, മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് വെസ്റ്റ് ഫ്‌ളോറിഡ രണ്ട് ഭവനങ്ങള്‍ നിര്‍മ്മിക്കുവാനുള്ള തുകയായ പതിനാറായിരം (16000) ഡോളറിന്റെ ചെക്ക് അസോസിഷന്‍ പ്രസിഡന്റ് നീനു വിഷ്ണു പ്രതാപ്, ഫോമാ സണ്‍ഷൈന്‍ ആര്‍. വി. പി ബിജു തോണിക്കടവിലിനു കൈമാറി. കണ്മുന്‍പില്‍ ഒന്നുമില്ലാതെ പോകുന്നവന്റെ വേദന, കാണുമ്പോഴുള്ള സഹതാപം മാത്രമാകരുത്, അതെന്റെ കുടുംബത്തിന് നേരിടേണ്ടി വന്ന ദുരന്തമാണ് എന്ന വിചിന്തനമാണ് അസോസിയേഷനെ ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിച്ചത്. ഈ ഒരുമയും സഹോദര്യവുമാണ് ഏഴ് കടലുകള്‍ക്കിപ്പുറത്തും നമ്മെ ഒരുമിപ്പിക്കുന്നത്. നമുക്ക് ഒന്നിച്ചു നിന്ന് കൈകോര്‍ത്തു നമ്മുടെ സഹോദരങ്ങള്‍ക്കായി മുന്നോട്ട് പോകാം. നല്ല ഒരു നാളെക്കായി, നവ കേരളത്തിനായി മുന്നേറാം എന്ന് ഫോമായ്ക് വേണ്ടി ചെക്ക് സ്വീകരിച്ചുകൊണ്ട് അമേരിക്കന്‍ മലയാളികളോട് ബിജു തോണിക്കടവില്‍ ആഹ്വാനം ചെയ്തു.
ഫോമായെ പ്രതിനിധീകരിച്ച് നാഷണല്‍ കൗണ്‍സില്‍ മെമ്പറന്മാരായ നോയല്‍ മാത്യു, പൗലോസ് കുയിലാടന്‍, ഫോമ സണ്‍ഷൈന്‍ റീജിയണല്‍ പി.ആര്‍.ഒ അശോക് പിള്ളയും, മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് വെസ്റ്റ് ഫ്‌ളോറിഡ ഭാരവാഹികളായ സെക്രെട്ടറി കിരണ്‍ മേനോന്‍, വൈസ് പ്രസിഡന്റ് രാഹുല്‍ ജോണ്‍, ജോ സെ: മായാ ബാബു, ട്രെഷറര്‍ ബിന്ദു അശോക്, കമ്മറ്റി അംഗങ്ങളായ സാബു പവിത്രന്‍, ജെറിഷ് ബാബു, ബോബി മാമന്‍, വിഷ്ണു പ്രതാപ്, രത്‌ന ഭൂഷണ്‍, ജീന അഗസ്റ്റിന്‍, പത്മേഷ്, ഡോകടര്‍ ബിജു തോമസ്, മന്ജുഷ, ഗില്‍ബര്‍ട്ട് കൊരയ്യ എന്നിവരും, രാഗ എന്ന സംഘടനയില്‍ നിന്നും ലക്ഷ്മി കൃഷ്ണന്‍, ഹര്‍ഷദ് ഭട്ട് എന്നിവരും സന്നിഹിതരായിരുന്നു.
ഫോര്‍ട്ട് മേയെര്‍സ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഈ അസോസിയേഷന്റെ ചാരിറ്റി സഹായങ്ങള്‍ വിപുലമാണ്. പ്രളയത്തില്‍ പെട്ടവര്‍ക്ക് സഹായമെത്തിക്കുവാന്‍ വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുപത്തി ഒന്‍പതിനായിരം ഡോളറിന്റെ വേറൊരു സഹായവും ഇതിനോടകം ഇവര്‍ നല്‍കി കഴിഞ്ഞു. നിരവധി കര്യപരിപാടികളോടുകൂടി ആരംഭിച്ച ക്രിസ്തുമസ് കരോള്‍, സ്‌കിറ്റ്, ഡാന്‍സ്, ഗാനമേള എന്നിവ ചടങ്ങിന് മോടികൂട്ടി. അസോസിയേഷന്റെ വക രുചിയേറിയ ക്രിസ്തുമസ് ഡിന്നറും ഒരുക്കിയിരുന്നു. അസോസിയേഷന്‍ പ്രസിഡന്റ് നീനു വിഷ്ണു പ്രതാപ് സ്വാഗതവും, അസോസിയേഷന്‍ സെക്രട്ടറി കിരണ്‍ മേനോന്‍ കൃതജ്ഞതയും രേഖപ്പെടുത്തി. http://www.maswf.org