Image

ഫൊക്കാന 'ഭാഷക്കൊരു ഡോളര്‍' പുരസ്‌കാരത്തിന് പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 17 December, 2018
ഫൊക്കാന 'ഭാഷക്കൊരു ഡോളര്‍' പുരസ്‌കാരത്തിന് പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു
കേരള സര്‍വകലാശാലയും  ഫൊക്കാനയും ചേര്‍ന്ന് നല്‍കുന്ന 'ഭാഷക്കൊരു ഡോളര്‍'പുരസ്‌കാരത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. മലയാളത്തിലെ ഏറ്റവും മികച്ച
പി.എച്ച് .ഡി പ്രബന്ധത്തിനാണ് പുരസ്‌കാരം നല്‍കുന്നത്. 2015 ഡിസംബര്‍ 1 മുതല്‍ 2017 നവംബര്‍ 30 വരെയുള്ള കാലയളവില്‍ കേരളത്തിലെ സവര്‍കലാശാലകളില്‍ നിന്നും മലയാളത്തില്‍ പി.എച്ച് .ഡി ലഭിച്ചവര്‍ക്ക് പ്രബന്ധം അവാര്‍ഡിനായി സമര്‍പ്പിക്കാം. 2018 ഡിസംബര്‍ 27 ന് മുന്‍ബായി രജിസ്റ്റര്‍ , കേരള സര്‍വകലാശാല , തിരുവനന്തപുരം എന്ന വിലാസത്തില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം . കൂടുതല്‍ വിവരങ്ങള്‍ക്ക് www.keralauniversity.ac.in എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്.

ഭാഷക്കൊരു ഡോളറിന്റെ വിജയം കണക്കിലെടുത്തു അടുത്ത വര്‍ഷം മുതല്‍ 'ഭാഷക്കൊരു ഡോളര്‍' വിപുലീകരിച്ചു കൊണ്ട്ഭാഷക്കൊരു ഡോളറിനൊപ്പം കേരളത്തിലെ എല്ലാ കോളേജുകളിലും ഭാഷയെ പരിപോഷിപ്പിക്കുന്നതിലുള്ള മത്സരങ്ങള്‍ നടത്തി വിജയിക്കുന്ന കുട്ടികള്‍ക്കും 'പുരസ്‌കാരങ്ങള്‍ കൊടുക്കുന്നതിന് വേണ്ടിയുള്ള നടപിടികള്‍ സ്വികരിക്കണം എന്ന് കേരള സര്‍വകലാശാല ഫൊക്കാനയോടു നിര്‍ദ്ദേശിച്ചു. രണ്ടു ദിവസമായി ഭാഷക്കൊരു ഡോളറിന്റെ പരിപാടികള്‍ നീട്ടണം എന്നാണ് സര്‍വകലാശാലയുടെ മറ്റൊരാവശ്യം . ഫൊക്കാനയും കേരള സര്‍വകലാശാലയുമായി ഇതിനു വേണ്ടി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നു തായി പ്രസിഡന്റ് മാധവന്‍ ബി നായര്‍ ,സെക്രട്ടറി ടോമി കോക്കാട്ട് , ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ മാമന്‍സി സി ജേക്കബ് , കേരള കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ് ,പേട്രണ്‍ പോള്‍ കറുകപ്പള്ളില്‍, ഡോ. എം.വി.പിള്ള , ട്രഷര്‍ സജിമോന്‍ ആന്റണി ,ഫിലിപ്പോസ് ഫിലിപ്പ്, ജോണ്‍ പി ജോണ്‍ എന്നിവര്‍ അറിയിച്ചു.


ഏതൊരു ജനതയുടെയും സാമുഹികവും സാംസ്‌കാരികവുമായ വികസനം സാധ്യമാകുന്നത് മാതൃഭാഷാധിഷ്ടിധ വിദ്യാഭ്യാസത്തിലൂടെയാണ് .അതുകൊണ്ടുതന്നെ അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ രൂപം കൊണ്ട ആദ്യ സംഘടന എന്ന നിലയില്‍ ഫോക്കാന്യ്ക്ക് മലയാള ഭാഷയുടെ വികസനത്തിനും, മലയാളി ഉള്ളയിടത്തെല്ലാം മലയാള ഭാഷ എത്തണമെന്ന ആഗ്രഹവും, മലയാളിയുടെ പുതിയ തലമുറ മലയാള ഭാഷയില്‍ അഭിമാനം കൊള്ളണമെന്ന് നിര്‍ബ്ബന്ധം ഫോക്കാനയ്ക്ക് അന്നും ഇന്നുമുണ്ട്.ഒരുപക്ഷെ മലയാള ഭാഷയുടെ ഉന്നമനത്തിനുവേണ്ടി പ്രവര്ത്തിക്കുന്ന മറ്റൊരു പ്രവാസി സംഘടന ഫൊക്കാനയെ പോലെ മറ്റൊന്നുണ്ടാവില്ല എന്ന് പറയാം .

ഉപരി പഠനം തിരഞ്ഞെടുക്കുമ്പോള്‍ എം എ മലയാളത്തിനു ചേരുന്നവരുടെ എണ്ണം കുറവായിരുന്ന സമയത്താണ് ഫോക്കാനാ 'ഭാഷയ്‌ക്കൊരു ഡോളര്‍' പദ്ധതിക്ക് ആരംഭിക്കുന്നത്ഗ്.കേരളത്തിലെ എല്ലാ യുനിവേര്‌സിറ്റികളിലെയും എം എ മലയാളത്തിനു ചേര്‍ന്ന് ഒന്നാം റാങ്ക് വാങ്ങുന്ന കുട്ടികള്‍ക്ക് പതിനായിരം രൂപ വീതം അടങ്ങുന്ന അവാര്‍ഡായിരുന്നു ഭാഷയ്‌ക്കൊരു ഡോളറിന്റെ ആദ്യ രൂപം .നിരവധി വര്ഷങ്ങളിലായി നൂറുകണക്കിന് കുട്ടികള്‍ക്ക് ഈ പുരസ്‌കാരം നല്‍കാന്‍ നമുക്ക് കഴിഞ്ഞു.എന്നാല്‍ കഴിഞ്ഞ
കുറെ വര്ഷങ്ങളായി മലയാളത്തിലെ മികച്ച ഗവേഷണ പ്രബദ്ധത്തിനു അന്‍പതിനായിരം രൂപ അടങ്ങുന്ന പുരസ്‌കാരം നല്കുന്നു .കേരളാ യുനിവേര്‌സിറ്റി ആണ് ഫോക്കാനയ്ക്കുവേണ്ടി ഈ പദ്ധതിയുടെ ചുക്കാന്‍ പിടിക്കുന്നത് .ഒരു സര്‍ക്കാര്‍ സംവിധാനം ഒരു പ്രവാസി സംഘടനയ്ക്ക് വേണ്ടി ഈ വലിയ പദ്ധതി ഏറ്റെടുത്തു ചെയ്യുന്നത് കേരളത്തില്‍ ആദ്യമായിട്ടാണ് .

ഭാഷക്കൊരു ഡോളര്‍ ജനുവരി 29 ന് തിരുവനന്തപുരത്തുവച്ച് നടക്കുന്ന ചടങ്ങില്‍ കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലരുടെ അധ്യക്ഷതയില്‍ കുടന്ന കൂടുന്ന യോഗത്തില്‍ നടത്തുമെന്ന് പ്രസിഡന്റ് മാധവന്‍ ബി നായര്‍, ജനറല്‍ സെക്രട്ടറി ടോമി കോക്കാട്ട്, ട്രഷര്‍ സജിമോന്‍ ആന്റണി, ട്രുസ്ടി ബോര്‍ഡ് ചെയര്‍മാന്‍ മാമന്‍ സി ജേക്കബ്,കേരള കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ് ,എക്‌സി. വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ , വൈസ് പ്രസിഡന്റ് എബ്രഹാം കളത്തില്‍ , ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണല്‍ ജോയിന്റ് സെക്രട്ടറി വിജി നായര്‍, ജോയിന്റ് ട്രഷര്‍ പ്രവീണ്‍ തോമസ്, ജോയിന്റ് അഡീഷണല്‍ ട്രഷര്‍ ഷീല ജോസഫ്, വിമന്‍സ് ഫോറം ചെയര്‍ ലൈസി അലക്‌സ് എന്നിവര്‍ അഭിപ്രായപ്പെട്ടു.
ഫൊക്കാന 'ഭാഷക്കൊരു ഡോളര്‍' പുരസ്‌കാരത്തിന് പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക