Image

പുറത്താക്കപ്പെട്ട നഴ്‌സിനെ അധികൃതര്‍ എച്ച് വണ്‍ ബി വിസയില്‍ തിരികെ കൊണ്ടുവന്നു

പി പി ചെറിയാന്‍ Published on 17 December, 2018
പുറത്താക്കപ്പെട്ട നഴ്‌സിനെ  അധികൃതര്‍ എച്ച് വണ്‍ ബി വിസയില്‍ തിരികെ കൊണ്ടുവന്നു
സാന്‍ഫ്രാന്‍സിസ്‌ക്കൊ (കാലിഫോര്‍ണിയ): അമേരിക്കയില്‍ അനധികൃതമായി കുടിയേറിയ കുറ്റത്തിന് ഇവിടെ നിന്നും പുറത്താക്കപ്പെട്ട നഴ്‌സ് മറിയ മെന്‍ഡോസായെ ഇമ്മിഗ്രേഷന്‍ അധികൃതര്‍ എച്ച് വണ്‍ ബി വിസയില്‍ തിരികെ കൊണ്ടുവന്നു.

ഓക്ക്‌ലാന്റ് ഐലാന്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടയിലാണ് 2017 ആഗസ്റ്റില്‍ ഇവരേയും ഭര്‍ത്താവിനേയും, അമേരിക്കയില്‍ നിന്നും നാട് കടത്തിയത്.

ഡിസംബര്‍ 15 ശനിയാഴ്ച സാന്‍ഫ്രാന്‍സിസ്‌ക്കൊ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മെക്‌സിക്കോയില്‍ നിന്നും എത്തിച്ചേര്‍ന്ന മറിയക്ക് ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്.

ജീവിതത്തില്‍ എനിക്ക് ലഭിച്ച ഏറ്റവും നല്ല ക്രിസ്തുമസ് സമ്മാനമാണിതെന്ന് മറിയ പറഞ്ഞു.

ട്രംമ്പിന്റെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെയുള്ള കര്‍ശന നടപടികളുടെ ഭാഗമാണ് ഇരുവരേയും പത്ത് വര്‍ഷത്തിനുള്ളില്‍ അമേരിക്കയില്‍ പ്രവേശിക്കരുതെന്ന് വിലക്കി നാടുകടത്തിയത്.

ഈ ദമ്പതിമാരുടെ നാല് മക്കളില്‍ മൂന്ന് പേരെ ഇവിടെ നിര്‍ത്തി ഇളയമകനുമായാണ് മെക്‌സിക്കോയിലേക്ക് പോയത്. നാല് കുട്ടികളുടെ മാതാപിതാക്കളെ നാടുകടത്തിയത്. ദേശീയ മാധ്യമങ്ങളിലും, സോഷ്യല്‍ മീഡിയകളിലും ചര്‍ച്ചാവിഷയമായിരുന്നു.

 ഓക്ക്‌ലാന്റ് ഐലാന്‍ ആശുപത്രിയില്‍ ജോലിയില്‍ വീണ്ടും പ്രവേശിക്കും.
പുറത്താക്കപ്പെട്ട നഴ്‌സിനെ  അധികൃതര്‍ എച്ച് വണ്‍ ബി വിസയില്‍ തിരികെ കൊണ്ടുവന്നു
Join WhatsApp News
Tom abraham 2018-12-17 15:15:57
One guy came with a malayalee group as an Artist 
Singer but overstayed now six months. His rivals have complained 
About him in India. No deportation so far. INS cannot trace !
California nurse at least is a qualified professional.
Newsweek 2018-12-17 17:36:50
President Donald Trump’s strict immigration policies, including a “zero tolerance” approach that has resulted in the separation of families at the southern border, have once more raised questions over whether his wife, Melania Trump, was at one point undocumented and benefited from programs her husband condemns.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക