Image

വനിതാ മതിലുകെട്ടാന്‍ സര്‍ക്കാര്‍ പണം മുടക്കില്ലെന്ന് മുഖ്യമന്ത്രി

Published on 12 December, 2018
വനിതാ മതിലുകെട്ടാന്‍ സര്‍ക്കാര്‍ പണം മുടക്കില്ലെന്ന് മുഖ്യമന്ത്രി

സര്‍ക്കാര്‍ നേതൃത്വത്തില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ഒരുക്കുന്ന വനിതാ മതിലിനായി സര്‍ക്കാര്‍ പണം മുടക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതാ മതിലിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. സര്‍ക്കാര്‍ ആശയ പ്രചരണം മാത്രമാണ് നടത്തുന്നത്. അത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണ്. എന്നാല്‍ വനിതാ മതില്‍ സംഘടിപ്പിക്കുന്നത് നവോത്ഥാന സംഘടനകള്‍ ചേര്‍ന്നാണ്. അതിനുള്ള ഫണ്ടും അവര്‍ തന്നെ കണ്ടെത്തും. 
വനിതാ മതില്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. ഭരണഘടനാപ്രകാരം ഖജനാവിലെ പണം ഏതെങ്കിലും പ്രത്യേക സംഘടനകളുടെ പ്രചരണത്തിന് ഉപയോഗിക്കാന്‍ പാടില്ല. വനിതാ മതിലില്‍ പങ്കെടുക്കുന്നത് ഇടതുമുന്നണിയിലെ വിവിധ പാര്‍ട്ടികളില്‍ പെട്ടവരാണ്. ഇതിനായി ഖജനാവില്‍ നിന്ന് പണം മുടക്കരുതെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ ആവശ്യം. 
എന്നാല്‍ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതില്‍ എന്ത് വിലകൊടുത്തും വിജയിപ്പിക്കാന്‍ തയാറെടുക്കുകയാണ് സിപിഎം. രാജ്യം ശ്രദ്ധിക്കുന്ന പരിപാടിയായി ഇതിനെ മാറ്റാനാണ് സിപിഎം ആലോചിക്കുന്നത്. അതേ സമയം വനിതാ മതിലിന് സമാന്തരമായി നാമജപഘോഷയാത്ര മോഡലില്‍ സമരപരിപാടികള്‍ ഒരുക്കാന്‍ ശശികല ടീച്ചറുടെ നേതൃത്വത്തില്‍ ഹിന്ദുത്വ സംഘടനകളും ഒരുങ്ങുന്നുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക