Image

മോദി പത്ത് ജന്മം ജനിച്ചാലും രാഹുലാവാന്‍ കഴിയില്ല

Basheer Vallikkunnu-FB Published on 12 December, 2018
മോദി പത്ത് ജന്മം ജനിച്ചാലും രാഹുലാവാന്‍ കഴിയില്ല
രാഹുല്‍ ഗാന്ധിയുടെ പത്രസമ്മേളനം ശ്രദ്ധിച്ചോ..

മാന്യതയും അന്തസ്സും പ്രതിപക്ഷ ബഹുമാനവും എന്താണെന്ന് രാജ്യത്തിന് കാണിച്ചു കൊടുക്കുന്നതായിരുന്നു ആ ചെറുപ്പക്കാരന്റെ ഓരോ വാക്കുകളും..

ഇത്തരമൊരു സന്ദര്‍ഭത്തില്‍ മോദിയാണ് ഉണ്ടായിരുന്നതെങ്കില്‍ അദ്ദേഹം പറയുമായിരുന്ന വാക്കുകള്‍ എന്തായിരിക്കുമെന്ന് ഒന്ന് സങ്കല്പിച്ചു നോക്കൂ.. തോറ്റവരോടുള്ള പുച്ഛവും പരിഹാസവും അവഹേളനവും നിറഞ്ഞുതുളുമ്പുമായിരുന്നില്ലേ. ഭീഷണിയും അഹങ്കാരവും ഗര്‍വ്വും പത്തി വിടര്‍ത്തി ആടുമായിരുന്നില്ലേ.. നാം കണ്ടതല്ലേ അത്തരം നിരവധി മുഹൂര്‍ത്തങ്ങള്‍, തെരുവ് ഭാഷണങ്ങള്‍.

രാഹുല്‍ പത്രസമ്മേളനം തുടങ്ങിയത് തന്നെ കോണ്‍ഗ്രസ്സ് ജയിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെക്കുറിച്ച് നല്ല വാക്കുകള്‍ പറഞ്ഞു കൊണ്ടാണ്. ജനനന്മക്ക് വേണ്ടി അവര്‍ ചെയ്ത നല്ല കാര്യങ്ങള്‍ക്ക് നന്ദി പറയുന്നുവെന്നും അത്തരം നല്ല കാര്യങ്ങളുടെ തുടര്‍ച്ചക്ക് വേണ്ടി ശ്രമിക്കുമെന്നും രാഹുല്‍ പറഞ്ഞു.

അര മണിക്കൂറിലധികം നീണ്ട പത്രസമ്മേളനത്തിലുടനീളം വിജയത്തിന്റെ അഹന്തയോ അഹങ്കാരമോ ഇല്ലാതെ, പ്രതിപക്ഷ ബഹുമാനവും ആദരവും പുലര്‍ത്തിക്കൊണ്ട് നയനിലപാടുകള്‍ വ്യക്തമാക്കി.. ഒരു ചോദ്യത്തിന് നേരെയും മുഖം കറുപ്പിച്ചില്ല, കൃത്യവും വ്യക്തവുമായ ഉത്തരങ്ങള്‍ പറയാതെയുമിരുന്നില്ല.

പപ്പുവെന്നും അമൂല്‍ ബേബിയെന്നും വിളിച്ച് നാളിതുവരെ ഉയര്‍ത്തിയ പരിഹാസങ്ങള്‍ക്കൊക്കെ കണക്ക് പറഞ്ഞു മറുപടി കൊടുക്കാന്‍ പറ്റുന്ന അവസരമായിട്ടും രാഹുല്‍ കാണിച്ച പക്വതയും മാന്യതയുമുണ്ടല്ലോ,

മോദി പത്ത് ജന്മം ജനിച്ചാലും ആ മാന്യതയുടെയും സ്വഭാവ മഹിമയുടേയും നാലയലത്ത് അയാള്‍ക്കെത്താന്‍ കഴിയില്ല.
Join WhatsApp News
benoy 2018-12-12 10:20:57
The name "Basheer" says it all.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക