Image

വിഡ്ഢിത്തം വിളമ്ബി പികെ ഫിറോസ്,'ഗാന്ധിജി, രാഹുല്‍ ഗാന്ധിയുടെ മുതുമുത്തച്ഛന്‍'

Published on 12 December, 2018
വിഡ്ഢിത്തം വിളമ്ബി പികെ ഫിറോസ്,'ഗാന്ധിജി, രാഹുല്‍ ഗാന്ധിയുടെ മുതുമുത്തച്ഛന്‍'

നിയമസഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ വിജയത്തില്‍ അണികള്‍ ആവേശഭരിതരായിക്കുന്ന സന്ദര്‍ഭത്തില്‍ പ്രസംഗത്തിനിടയില്‍ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന് അബദ്ധം പിണഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. രാഹുല്‍ ഗാന്ധിയുടെ മുതുമുത്തച്ഛനാണ് ഗാന്ധജി എന്നും രാജീവ് ഗാന്ധി കൊല്ലപ്പെട്ട കോയമ്ബത്തൂരില്‍ വെച്ചാണ് തുടങ്ങി തെറ്റായ വസ്തുതകള്‍ പറഞ്ഞാണ് ഈ യുവനേതാവ് അക്കിടിയിലായത്.

"നരേന്ദ്ര മോദിയെ താഴെയിറക്കാനായി രാഹുല്‍ ഗാന്ധിയല്ലാതെ നമുക്ക് വേറെ ആരാണുള്ളത് ? തന്റെ മുതു മുത്തച്ഛന്‍ ആര്‍എസ്‌എസുകാരുടെ വെടിയേറ്റ്, ഈ രാജ്യത്തെ ഹിന്ദു മുസ്ലിം മത മൈത്രിക്ക് വേണ്ടി നിലകൊണ്ടതിന്റെ പേരില്‍ ആര്‍എസ്‌എസുകാരന്റെ വെടിയുണ്ടയേറ്റു പിടഞ്ഞു വീണ് മരിച്ച മഹാത്മാ ഗാന്ധിയുടെ കഥകള്‍ കേട്ട് വളര്‍ന്ന രാഹുലിനെയല്ലാതെ നമ്മള്‍ ആരെയാണ് പിന്തുണക്കേണ്ടത്. തന്റെ സ്വന്തം അച്ഛന്‍ കോയമ്ബത്തൂരില്‍ കഷ്ണം കഷ്ണമായി ചിന്നി ചിതറിയപ്പോ കണ്ണീരൊലിപ്പിച്ചു കൊണ്ട് മൃതദേഹം കണ്ടു നിന്ന ചെറുപ്പക്കാരന്‍, അതാണ് രാഹുല്‍ ഗാന്ധി", ഇതായിരുന്നു ഫിറോസിന്റെ പ്രസംഗം.

രാജീവ് ഗാന്ധി ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെടുന്നത് ശ്രീപെരുമ്ബത്തൂരില്‍ വെച്ചാണ്. ഇന്ദിര ഗാന്ധി ഫിറോസ് ഗാന്ധി ദമ്ബതികളാണ് രാഹുലിന്റെ മുത്തശ്ശനും മുത്തശ്ശിയും.
വിഡ്ഢിത്തം പറഞ്ഞ പികെ ഫിറോസിനെ പിന്തുണച്ച്‌ കയ്യടിച്ച അണികളെയും ഫിറോസിനെയും ട്രോളി നിരവധി പേര്‍ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പങ്ക് വെക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക