Image

സോഷ്യല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന് പുതിയ ഭാരവാഹികള്‍

Published on 11 December, 2018
സോഷ്യല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന് പുതിയ ഭാരവാഹികള്‍
ട്രൈ-സ്റ്റേറ്റില്‍ പ്രവര്‍ത്തിച്ചുവരുന്ന അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേര്‍സ് (AAISW) 2019-2020 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡന്റ്- റോയി തോമസ്, വൈസ് പ്രസിഡന്റ്- ജയ്‌സ് ജോസഫ്, സെക്രട്ടറി- സാജന്‍ തോമസ്, ജോ. സക്രട്ടറി- സജി ജോസഫ്, ബോര്‍ഡ് ചെയര്‍മാന്‍- അബ്രഹാം തോമസ്, ട്രഷറര്‍- ജെന്നി ജോസഫ്.

2018 നവംബറില്‍ 10-ാം തീയ്യതി ക്വീന്‍സില്‍ ചേര്‍ന്ന AAISW ഫാമിലി ഹോളിഡേ പാര്‍ട്ടിയോട് അനുബന്ധിച്ച് നടന്ന ജനറല്‍ ബോഡി മീറ്റിംഗിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. മീറ്റിംഗില്‍ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഫ്രാന്‍സീസ് പള്ളുപേട്ട അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജു കുരുവിള സ്വാഗതവും ട്രഷറര്‍ ജോസഫ് അമാക്കില്‍ നന്ദിയും പറഞ്ഞു. പുതിയതായി തെരഞ്ഞെടുത്ത ഭാരവാഹികളെ അനുമോദിച്ചുകൊണ്ട് AAISW സ്ഥാപക നേതാവും ബോര്‍ഡ് ചെയര്‍മാനുമായ അബ്രഹാം തോമസ് ആശംസകളര്‍പ്പിച്ചു. റോയി തോമസിന്റെ നേതൃത്വത്തിലുള്ള ടീമിന് അംഗങ്ങളെല്ലാവരും എല്ലാ സഹകരണവും ചെയ്തുകൊടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കൂമോയുടെ കീഴില്‍ Bronx Psychiatric center ന്റെ director of operation  ആയി നിയമിതനാവുകയും ദീര്‍ഘകാലം അവിടെ ജോലി ചെയ്യുകയും ചെയ്ത റോയി തോമസ് പ്രസിഡന്റായി സംഘടനയുടെ സാരഥ്യം ഏറ്റെടുത്തത് സംഘടനക്ക് പുതുജീവന്‍ നല്‍കുമെന്ന് കരുതുന്നു. തന്റെ പ്രസംഗത്തില്‍ മെംബര്‍മാര്‍ക്ക് ഉപകാരപ്രദമായ ഒരുപിടി കാര്യങ്ങള്‍ നടപ്പിലാക്കുമെന്ന് റോയി തോമസ് അറിയിച്ചു.

അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് (AAISW) കഴിഞ്ഞ 22 വര്‍ഷമായി ന്യൂയോര്‍ക്ക്- ന്യൂജേഴ്‌സി കണക്ടിക്കട്ട് മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്നു. 150 ല്‍ പരം സോഷ്യല്‍ വര്‍ക്കേഴ്‌സ് അംഗങ്ങളാണ്. അമേരിക്കയിലും ഇന്ത്യിലും പഠിച്ച് MSW ബിരുദമെടുത്ത ഇന്ത്യന്‍ ഒറിജിനായിട്ടുള്ളവരാണ് മെംബര്‍മാര്‍ ട്രൈസ്‌റ്റേറ്റ് മേഖലയിലെ വിവിധ ഹെല്‍ത്ത് കെയര്‍, സ്‌കൂള്‍ ഹോസ്പിറ്റലുകള്‍ നഴ്‌സിംങ്ങ് ഹോമുകള്‍ Drug De Addiction സെന്ററുകള്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു.

ഹോളിഡേ പാര്‍ട്ടിയില്‍ മെംബര്‍മാരുടെയും അവരുടെ ഫാമിലിയും ചേര്‍ന്ന് നടത്തിയ വിവിധയിനം കലാപരിപാടികളോടെ പ്രോഗ്രാം സമാപിച്ചു.

എക്‌സിക്യൂട്ടീവ് കമ്മിറ്റി- റോയ് തോമസ് - പ്രസിഡന്റ്
സാജന്‍ തോമസ് -സെക്രട്ടറി
ജെയ്‌സ് ജോസഫ്- വൈസ് പ്രസിഡന്റ്
സജി ജോസഫ്- ജോയന്റ് സെക്രട്ടറി
ജെന്നി ജോസഫ്-ട്രഷറര്‍

ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ്- അബ്രഹാം തോമസ്- ചെയര്‍മാന്‍
ജോസ് ജോസഫ്, ഷാജു ജോര്‍ജ്, ജേക്കബ് ജോര്‍ജ്, ജോസറ് അമാക്കില്‍, ബിജു ഫിലിപ്പ്, ഫ്രാന്‍സിസ് പല്ലുപേട്ട
സോഷ്യല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന് പുതിയ ഭാരവാഹികള്‍സോഷ്യല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന് പുതിയ ഭാരവാഹികള്‍സോഷ്യല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന് പുതിയ ഭാരവാഹികള്‍സോഷ്യല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന് പുതിയ ഭാരവാഹികള്‍സോഷ്യല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന് പുതിയ ഭാരവാഹികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക