Image

തിരഞ്ഞെടുപ്പ്‌ പ്രതിഫലനം; ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്‌

Published on 11 December, 2018
തിരഞ്ഞെടുപ്പ്‌ പ്രതിഫലനം; ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്‌


മുംബൈ: റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ ഊര്‍ജിത്‌ പട്ടേലിന്‍റെ രാജി പ്രഖ്യാപനത്തെ തുടര്‍ന്ന്‌ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്‌ രേഖപ്പെടുത്തി. രൂപയുടെ മൂല്യത്തില്‍ ഇന്ന്‌ 91 പൈസയുടെ ഇടിവാണ്‌ രേഖപ്പെടുത്തിയത്‌.

ഇന്നലെ വിനിമയ വിപണിയില്‍ വ്യാപാരം അവസാനിപ്പിക്കുമ്‌ബോള്‍ ഡോളറിനെതിരെ 71.35 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം.

ഒടുവില്‍ വിവരം ലഭിക്കുമ്‌ബോള്‍ ഡോളറിനെതിരെ 72.26 എന്ന താഴ്‌ന്ന നിലയിലാണ്‌ ഇന്ത്യന്‍ നാണയം. ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം 72.46 എന്ന നിലയിലേക്ക്‌ വരെ കൂപ്പുകുത്തിയിരുന്നു. അഞ്ച്‌ സംസ്ഥാനങ്ങളിലെ പുറത്ത്‌ വന്ന തെരഞ്ഞടുപ്പ്‌ ഫല സൂചനകള്‍ ഇന്ത്യന്‍ നാണയത്തെ വലിയ തോതില്‍ സമ്മര്‍ദ്ദത്തിലാക്കുന്നതായാണ്‌ സാമ്‌ബത്തിക വിദഗ്‌ധരുടെ നിഗമനം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക