Image

പ്രളയത്തില്‍ ഭൂമി നഷ്ടപ്പെട്ടവര്‍ക്ക്‌ ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം; വാസസ്ഥലം നഷ്ടപ്പെട്ടവര്‍ക്ക്‌ ഭൂമി വാങ്ങാന്‍ ആറു ലക്ഷം രൂപ

Published on 11 December, 2018
പ്രളയത്തില്‍ ഭൂമി നഷ്ടപ്പെട്ടവര്‍ക്ക്‌ ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം; വാസസ്ഥലം നഷ്ടപ്പെട്ടവര്‍ക്ക്‌ ഭൂമി  വാങ്ങാന്‍ ആറു ലക്ഷം രൂപ


തിരുവനന്തപുരം: കേരളത്തെ വിഴുങ്ങിയ മഹാപ്രളയത്തില്‍ ഭൂമി നഷ്ടപ്പെട്ടവര്‍ക്കെല്ലാം ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. വാസസ്ഥലം നഷ്ടപ്പെട്ടവര്‍ക്ക്‌ മൂന്നു മുതല്‍ അഞ്ചു സെന്റ്‌ ഭൂമി വരെ വാങ്ങാനാണ്‌ സര്‍ക്കാര്‍ സഹായം നല്‍കുന്നത്‌.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന്‌ ആറു ലക്ഷം രൂപ വരെയാണ്‌ ലഭിക്കുക. പ്രളയക്കെടുതിക്ക്‌ ഇരയായവര്‍ക്ക്‌ സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാരവും ഇതാണ്‌.

വീട്‌, ഭൂമി, മരണം, പരുക്ക്‌, ആശുപത്രി വാസം എന്നിവയുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തിന്‌ വില്ലേജ്‌ ഓഫിസര്‍മാരെ സമീപിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പറയുന്നു.

കൂടാതെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക്‌ നാലു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും തീരുമാനമായി. പൂര്‍ണമായി തകര്‍ന്ന വീടുകള്‍ക്ക്‌ നാലു ലക്ഷം രൂപയും ഭാഗികമായി തകര്‍ന്ന വീടുകള്‍ക്ക്‌ 10,000 മുതല്‍ രണ്ടര ലക്ഷം രൂപ വരെയും നഷ്ടപരിഹാരം നല്‍കും.

നഷ്ടപരിഹാരം (രൂപയില്‍)

വീടു തകര്‍ച്ച

60% മുതല്‍ 74% വരെ - 2.5 ലക്ഷം

30% മുതല്‍ 59% വരെ - 1.25 ലക്ഷം

16% മുതല്‍ 29% വരെ - 60,000

15 ശതമാനത്തില്‍ താഴെ - 10,000

പരുക്കേറ്റവര്‍

40% മുതല്‍ 60% വരെ - 59,100

60 ശതമാനത്തിലധികം - 2 ലക്ഷം

ആശുപത്രിവാസം (ഒരാഴ്‌ചയിലേറെ) - 12,700

ആശുപത്രിവാസം (ഒരാഴ്‌ചയില്‍താഴെ) - 4,300

മല്‍സ്യത്തൊഴിലാളികള്‍

പൂര്‍ണമായി തകര്‍ന്ന ബോട്ട്‌ - 9,600

ഭാഗികമായി തകര്‍ന്ന ബോട്ട്‌ - 4,100

പൂര്‍ണമായി തകര്‍ന്ന വല - 2,600

ഭാഗികമായി തകര്‍ന്ന വല - 2,100

ജീവനോപാധി നഷ്ടം

പശു, എരുമ (ഒരാള്‍ക്ക്‌ പരമാവധി 3) 30,000

ചെമ്മരിയാട്‌, ആട്‌, പന്നി - 3,000

കാള (പരമാവധി 3) 25,000

കന്നുകുട്ടി (പരമാവധി 3) 25,000

കോഴി - 50 രൂപ വീതം (പരമാവധി 5000 രൂപ)

ക്യാംപുകളിലെ വലിയ മൃഗങ്ങള്‍ക്ക്‌

കാലിത്തീറ്റ - ദിവസേന 70

ചെറിയ മൃഗങ്ങള്‍ക്ക്‌ - ദിവസേന 35

മീന്‍വളര്‍ത്തല്‍ കേന്ദ്രത്തിനു സബ്‌സിഡി - 8,200

കന്നുകാലി തൊഴുത്ത്‌ - 2,100


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക