Image

മധ്യപ്രദേശിലും ബിജെപിക്ക്‌ തിരിച്ചടി; കോണ്‍ഗ്രസ്‌ 75 സീറ്റില്‍ മുന്നില്‍

Published on 10 December, 2018
 മധ്യപ്രദേശിലും ബിജെപിക്ക്‌ തിരിച്ചടി; കോണ്‍ഗ്രസ്‌ 75 സീറ്റില്‍ മുന്നില്‍
ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ ആദ്യഫല സൂചനകളില്‍ അല്‍പം മുന്നിട്ടുനിന്നിരുന്ന ബിജെപിക്ക്‌ തിരിച്ചടി. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ്‌ 75 സീറ്റിലും ബിജെപി 62 സീറ്റിലുമാണ്‌ ലീഡ്‌ ചെയ്യുന്നത്‌.

ഭരണവിരുദ്ധ വികാരം ബിജെപിയെ മധ്യപ്രദേശില്‍ പാടെ ഉലച്ചതായാണ്‌ ഫലസൂചനകള്‍ വ്യക്‌തമാക്കുന്നത്‌. തുടക്കത്തില്‍ ലീഡ്‌ നിലയില്‍ മുന്നിലായിരുന്ന ബിജെപി പുറകിലേക്ക്‌ പോകുകയായിരുന്നു. പല മണ്‌ഡലങ്ങളിലും ബിജെപിയുടെ മുതിര്‍ന്ന നേതാക്കളടക്കം പിന്നിലാണ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക