Image

പ്രതിഷേധത്തെത്തുടര്‍ന്ന് പിറവം പള്ളിയില്‍ പോലീസ് നടപടികള്‍ അവസാനിപ്പിച്ചു

Published on 10 December, 2018
പ്രതിഷേധത്തെത്തുടര്‍ന്ന് പിറവം പള്ളിയില്‍ പോലീസ് നടപടികള്‍ അവസാനിപ്പിച്ചു

പിറവം: വൈദികരുടെയും വിശ്വാസികളുടെയും പ്രതിഷേധത്തെത്തുടര്‍ന്ന് പിറവം പള്ളിയില്‍ പോലീസ് നടപടികള്‍ അവസാനിപ്പിച്ചു.

ആത്മഹത്യാ ഭീഷണിയുമായി വിശ്വാസികള്‍ പള്ളിക്ക് മുകളില്‍ നിലയുറപ്പിച്ച സാഹചര്യത്തിലാണ് പോലീസിന് നടപടികള്‍ അവസാനിപ്പിക്കേണ്ടി വന്നത്.

സുപ്രീംകോടതി വിധി നടപ്പാക്കാനാണ് പോലീസ് പളളിപ്പരിസരത്തെത്തിയത്. പള്ളിയുടെ ഉടമസ്ഥാവകാശം ഓര്‍ത്തഡോക്സ് വിഭാഗത്തിന് വിട്ടുകൊടുക്കണമെന്നാണ് കോടതി വിധി. ഇതോടെ പ്രതിഷേധവുമായി യാക്കോബായ വിഭാഗക്കാര്‍ രംഗത്തെത്തുകയായിരുന്നു. 
Join WhatsApp News
Philip 2018-12-10 08:35:39
എത്രയും പെട്ടെന്ന് പള്ളിയുടെ സ്വത്തു സർക്കാർ ഏറ്റെടുക്കണം ... സ്വത്തു കുമിഞ്ഞു കൂടുന്നത് ആണ്പ്രശ്നം ... കസേരക്ക് വേണ്ടി ചാവുന്നവർ ചാവട്ടെ... എന്തായാലും ദൈവത്തിനു വേണ്ടി അല്ല.... സ്വത്തില്ലങ്കിൽ ഇവർക്ക് പള്ളി വേണ്ട എന്ന് പറയും... 
JOHN 2018-12-10 12:02:31
പിറവം പള്ളിയുമായി ബന്ധപ്പെട്ടു രണ്ടു വിഭാഗത്തിന്റെയും വാർത്ത സമ്മേളനം കാണുകയുണ്ടായി. രണ്ടു കാതോലിക്കാ ബാവാമാരും കൂട്ടത്തിലുള്ള മെത്രാൻമാരും അവസാനം വിശ്വാസികളോട് പറഞ്ഞത് ഒരേ കാര്യം.
പള്ളി നമുക്ക് വിട്ടുകിട്ടാൻ വേണ്ടി അല്ലെങ്കിൽ പള്ളി നമ്മുടെ കയ്യിൽ നിന്നും പോകാതിരിക്കാൻ  എല്ലാ ദൈവമക്കളും മുട്ടിപ്പായി ദൈവത്തിനോട് പ്രാർത്ഥിക്കണം.
അല്ല കോയ ഇതെന്താ ഇപ്പൊ നമ്മളോട്  പ്രാർത്ഥിക്കാൻ പറയുന്നത്. ങ്ങള് ബല്യ കുപ്പായവും തൊപ്പിയും വടിയും ഒക്കെ പിടിച്ചു പ്രാർത്ഥിച്ചാൽ പടച്ചോൻ കേൾക്കില്ലാന്നു ഒറപ്പായോ ?  രണ്ടു കൂട്ടരും പടച്ചോനിക്കു വേണ്ടപ്പെട്ടവർ അല്ലെ അപ്പൊ ആരുടെ പ്രാർത്ഥ കേൾക്കും?
ഇനി  പ്രാർത്ഥിച്ചാൽ സംഗതി എല്ലാം നടക്കുമെങ്കിൽ  പാവപ്പെട്ടവന്റെ കയ്യിൽ നിന്നും പിടിച്ചു പറിച്ചു അതിൽ പകുതിയും കീശയിൽ ഇട്ടു ബാക്കി വടക്കേ ഇന്ത്യയിലെ വാക്കെലാംമാർക്കു കൊടുത്തു അവസാനം കേസ്സു തൊറ്റു  തുന്നം പാടി. ഇപ്പോൾ വിശ്വാസികളെ തല്ലു കൊള്ളിക്കാൻ റോഡിൽ ഇറക്കിയിട്ടു പറയുകയാണ് പ്രാർത്ഥിക്കാൻ. യാതൊരു ഉളുപ്പും ഇല്ലാത്ത ഈ വർഗത്തിന പണ്ട് പിണറായി വിളിച്ച പേര് മാത്രമേ യോജിക്കു. നികൃഷ്ട ജീവികൾ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക