Image

'സുഖിക്കാനും മരുങ്ങാനും മാളോര്; പാടുപെടാനും ഉറക്കൊളക്കാനും മക്കാരാക്ക.' ,പിണറായി സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി എ. ജയശങ്കര്‍

Published on 10 December, 2018
'സുഖിക്കാനും മരുങ്ങാനും മാളോര്; പാടുപെടാനും ഉറക്കൊളക്കാനും മക്കാരാക്ക.' ,പിണറായി സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി എ. ജയശങ്കര്‍
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പിണറായി സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ എ. ജയശങ്കര്‍ രംഗത്ത്. 

വിമാനത്താവളത്തിന്റെ മുഖ്യശില്‍പിയായ ഉമ്മന്‍ചാണ്ടിയെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്ന് മാത്രമല്ല ഉദ്ഘാടനം കഴിഞ്ഞ് മുഖ്യനും സഹമന്ത്രിമാരും പാര്‍ട്ടി നേതാക്കളും കുടുംബാംഗങ്ങളും ആദ്യ വിമാനത്തില്‍ തിരുവനന്തപുരത്തേക്കു പറന്നത് സര്‍ക്കാര്‍ ചെലവിലാണെന്നും ജയശങ്കര്‍ പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കര്‍ പിണറായിയേയും സഹപ്രവര്‍ത്തകരേയും രൂക്ഷമായി വിമര്‍ശിച്ചത്. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം; 

'കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി സുരേഷ് പ്രഭു മുഖ്യാതിഥിയായി പങ്കെടുത്തു.

കണ്ണൂര്‍ വിമാനത്താവളത്തിന്റെ മുഖ്യശില്പിയായ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഉദ്ഘാടന ചടങ്ങിലേക്കു ക്ഷണിച്ചില്ല. യുഡിഎഫ് ഭരണകാലത്ത് പണി വൈകിച്ചു എന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തുകയും ചെയ്തു. സി.പി.എം സൈബര്‍ സഖാക്കള്‍ ഉമ്മന്‍ചാണ്ടിയെ അവഹേളിക്കുന്ന പോസ്റ്റുകളും ട്രോളുകളുമായി ആഞ്ഞടിച്ചു.

ഉദ്ഘാടനം കഴിഞ്ഞു മുഖ്യനും സഹമന്ത്രിമാരും പാര്‍ട്ടി നേതാക്കളും കുടുംബാംഗങ്ങളും ആദ്യ വിമാനത്തില്‍ തിരുവനന്തപുരത്തേക്കു പറന്നു. ടിക്കറ്റ് സ്‌പോണ്‍സര്‍ ചെയ്തത് സര്‍ക്കാര്‍ സ്ഥാപനം.

കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിലും ഇതേ നാടകമാണ് അരങ്ങേറിയത്. 'സുഖിക്കാനും മരുങ്ങാനും മാളോര്; പാടുപെടാനും ഉറക്കൊളക്കാനും മക്കാരാക്ക.' 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക