Image

ദല്‍ഹിയില്‍ സ്റ്റാലിന്‍-കെജ്‌രിവാള്‍ കൂടിക്കാഴ്‌ച

Published on 10 December, 2018
ദല്‍ഹിയില്‍ സ്റ്റാലിന്‍-കെജ്‌രിവാള്‍ കൂടിക്കാഴ്‌ച
ന്യൂദല്‍ഹി:ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളുമായി കൂടിക്കാഴ്‌ച നടത്തി.
നേരത്തെ സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും ചടങ്ങിലേക്ക്‌ സ്റ്റാലിന്‍ ക്ഷണിച്ചിരുന്നു. കെജ്‌രിവാളും ചടങ്ങില്‍ പങ്കെടുക്കുകയാണെങ്കില്‍ രണ്ട്‌ പാര്‍ട്ടി നേതാക്കളും ഒരുമിക്കുന്ന വേദിയെന്നതുകൊണ്ടും ചടങ്ങ്‌ ശ്രദ്ധേയമാകും.


ആന്ധ്രപ്രദേശ്‌ മുഖ്യമന്ത്രിയും തെലുങ്ക്‌ദേശം പാര്‍ട്ടി തലവനുമായ ചന്ദ്രബാബു ഡിസംബര്‍ 10ന്‌ വിളിച്ചു ചേര്‍ക്കുന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ കോണ്‍ഗ്രസിനും മറ്റു ബി.ജെ.പിയിതര കക്ഷികള്‍ക്കുമൊപ്പം ആം ആദ്‌മി പാര്‍ട്ടിയും പങ്കെടുക്കുമെന്നറിയിച്ചിരുന്നു.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി പൊതു പദ്ധതി രൂപീകരിക്കുന്നതിന്‌ വേണ്ടിയാണ്‌ യോഗം. ഇതാദ്യമായാണ്‌ പ്രതിപക്ഷ യോഗത്തില്‍ ഔദ്യോഗികമായി എ.എ.പി പങ്കെടുക്കുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക