Image

മുത്തലാഖ്‌ ചൊല്ലിയ ഭര്‍ത്താവിനെ ഭാര്യ മുഖത്തടിച്ചു

Published on 09 December, 2018
മുത്തലാഖ്‌ ചൊല്ലിയ ഭര്‍ത്താവിനെ ഭാര്യ മുഖത്തടിച്ചു


മുസാഫര്‍പുര്‍: പരസ്യമായി ഭാര്യയെ മുത്തലാഖ്‌ ചൊല്ലിയ യുവാവിനെ ഭാര്യ മുഖത്തടിച്ചു. മുസാഫര്‍പുര്‍ ജില്ലയിലെ സരൈയയിലെ പഞ്ചായത്തു കോടതിയില്‍ വെച്ചായിരുന്നു സംഭവം,

2014ലായിരുന്നു മുഹമ്മദ്‌ ദുലാറെയുടെയും സോണി ഖാട്ടൂണിന്റേയും വിവാഹം. എന്നാല്‍ പരസ്‌പരം ഒത്തു പോവാന്‍ കഴിയാതെ വന്നപ്പോള്‍ പ്രശ്‌നം പഞ്ചായത്ത്‌ കോടതിക്ക്‌ മുന്നിലെത്തുകയായിരുന്നു. പഞ്ചായത്തില്‍ ഇരുവരുടേയും വാദം കേള്‍ക്കെ ദുലാരെ പൊടുന്നനെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ്‌ ഭാര്യയെ മൂന്നു തവണ തലാഖ്‌ ചൊല്ലുകയായിരുന്നു.

ഇതു കേട്ടയുടന്‍ സോണി ദുലാരയെ പഞ്ചായത്തിന്‌ മുന്നില്‍ വെച്ച്‌ മുഖത്തടിച്ചു. ദുലാരെയും സോണിയും തമ്മില്‍ വിവാഹം ചെയ്‌തത്‌ 2014 ലാണെന്നും, സരൈയയില്‍ മൊബൈല്‍ ഷോപ്‌ നടത്തുകയാണ്‌ ദുലൈര എന്നും പഞ്ചായത്ത്‌ അധികൃതര്‍ എ.എന്‍.ഐയോട്‌ പറഞ്ഞു.

തമ്മില്‍ പ്രണയത്തിലായിരുന്ന ദുലാരയെയും സോണിയേയും ഇരുവരുടേയും കുടുംബങ്ങള്‍ ചേര്‍ന്ന്‌ വിവാഹം ചെയ്‌തു കൊടുക്കയായിരുന്നു.

എന്നാല്‍ ഇരുവര്‍ക്കുമിടയില്‍ കലഹങ്ങള്‍ പതിവാകുകയും, ദുലാരെ മറ്റൊരു വിവാഹം ചെയ്യുകയും ചെയ്‌തു. ഇതിനെതിരെ സോണിയുടെ കുടുംബം ദുലാരയ്‌ക്കെതിരെ നല്‍കിയ പരാതിയില്‍ പൊലീസ്‌ എഫ്‌.ഐ.ആര്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌.

2018 സെപ്‌തംബറില്‍ കേന്ദ്ര സര്‍ക്കാര്‍ മുത്തലാഖിനെ ക്രിമിനല്‍ കുറ്റമായി ഭേദഗതി ചെയ്യതിട്ടുണ്ട്‌.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക