Image

കൊല്ലത്ത്‌ ബൈക്കും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ച്‌ മൂന്ന്‌ യുവാക്കള്‍ മരിച്ചു

Published on 08 December, 2018
കൊല്ലത്ത്‌ ബൈക്കും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ച്‌ മൂന്ന്‌ യുവാക്കള്‍ മരിച്ചു


ബൈക്ക്‌ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച്‌ ബൈക്ക്‌ യാത്രികരായ മൂന്ന്‌ യുവാക്കള്‍ മരിച്ചു. നീണ്ടകര പുത്തന്‍തോപ്പില്‍ പടിഞ്ഞാറ്റതില്‍ ആന്റണിയുടെ മകന്‍ ഫ്രാന്‍സിസ്‌ (21), സഹോദരന്‍ ജോസ്‌ (19), അയല്‍വാസി സിജിന്‍ (21) എന്നിവരാണ്‌ മരിച്ചത്‌.

ഇന്ന്‌ പുലര്‍ച്ചെ മേടയില്‍മുക്കിന്‌ സമീപമായിരുന്നു അപകടം. യുവാക്കള്‍ തങ്കശേരിയിലേക്ക്‌ പോകവെയായിരുന്നു അപകടം.
പരിക്കേറ്റ മൂവരെയും ഉടന്‍തന്നെ ജില്ലാആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക