Image

നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ വെന്നിക്കൊടി പാറിക്കുമെന്ന്‌ എക്‌സിറ്റ്‌ പോള്‍ ഫലങ്ങള്‍

Published on 08 December, 2018
നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ വെന്നിക്കൊടി പാറിക്കുമെന്ന്‌ എക്‌സിറ്റ്‌ പോള്‍ ഫലങ്ങള്‍


പാര്‍ലമെന്‍റ്‌ തിരഞ്ഞെടുപ്പിന്‌ മുന്നോടിയായുള്ള സെമി ഫൈനല്‍ എന്ന്‌ വിലയിരുത്തപ്പെടുന്ന സംസ്ഥാന തിരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ക്ക്‌ മുന്നോടിയായുള്ള എക്‌സിറ്റ്‌ പോള്‍ ഫലങ്ങള്‍ ബിജെപി ക്യാമ്പില്‍ ആശങ്കയുളവാക്കുന്നു.

രാജസ്ഥാനില്‍ ബിജെപിയുടെ വസുന്ധര രാജെയുടെ ഭരണം അട്ടിമറിച്ച്‌ കോണ്‍ഗ്രസ്‌ അധികാരത്തില്‍ വരുമെന്നും മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും 15 വര്‍ഷത്തെ ബിജെപിയുടെ ആധിപത്യത്തിന്‌ വിരാമമിട്ട്‌ കോണ്‍ഗ്രസ്‌ ഒപ്പത്തിനൊപ്പം നില്‍ക്കുമെന്നും ഫലസൂചനകള്‍ പറയുന്നു.

മിസോറാം കോണ്‍ഗ്രസിന്‌ നഷ്ടപ്പെടുമെന്നും തെലങ്കാനയില്‍ ടി ആര്‍ എസ്‌ തുടരുമെന്നും സര്‍വെ ഫലങ്ങള്‍ പറയുന്നു.
രാജസ്ഥാനില്‍ കോണ്‍ഗ്രസ്‌ അധികാരത്തിലെത്തും എന്ന്‌ ഉറപ്പിക്കുന്നതാണ്‌ ബഹുഭൂരിപക്ഷം എക്‌സിറ്റ്‌ പോളും. 200 സീറ്റില്‍ കേവല ഭൂരിപക്ഷത്തിന്‌ വേണ്ട 101ന്‌ മുകളില്‍ സീറ്റുകള്‍ കോണ്‍ഗ്രസിന്‌ ലഭിക്കുമെന്ന്‌ പോളുകള്‍ ഉറപ്പിക്കുന്നു.

145 സീറ്റ്‌ വരെ ലഭിക്കുമെന്നും എക്‌സിറ്റ്‌ പോളുകള്‍ പ്രവചിക്കുന്നു. റിപ്പബ്ലിക്‌ജന്‍ കീ ബാത്‌ ഫലങ്ങള്‍ മാത്രമാണ്‌ 83-103 സീറ്റ്‌ വരെ ബിജെപിക്ക്‌ ലഭിക്കുമെന്ന്‌ പ്രവചിക്കുന്നത്‌.

മധ്യപ്രദേശില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമായിരിക്കും. 230 അംഗ സഭയില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം നേടാന്‍ കഴിയില്ലെന്നാണ്‌ ഒമ്പത്‌ എക്‌സിറ്റ്‌പോളുകള്‍ പ്രവചിക്കുന്നത്‌. മധ്യപ്രദേശില്‍ ബിജെപി 110 സീറ്റുകളും കോണ്‍ഗ്രസ്‌ 109 സീറ്റുകളും നേടുമെന്നാണ്‌ പ്രവചനം.

ഇവിടെ 115 സീറ്റുകള്‍ നേടിയെങ്കില്‍ മാത്രമേ കേവലഭൂരിപക്ഷത്തിലെത്താനാവൂ. മായാവതിയുടെ ബഹുജന്‍ സമാജ്‌ പാര്‍ട്ടി രണ്ടു സീറ്റുകള്‍ നേടാനും സാധ്യതയുണ്ട്‌. ഛത്തീസ്‌ഗഢിലും സ്ഥിതി മറിച്ചല്ല. ബി.ജെപിയ്‌ക്ക്‌ 90 അംഗ സഭയില്‍ 41 സീറ്റുകള്‍ മാത്രമേ ലഭിക്കൂവെന്ന്‌ സര്‍വ്വെ പറയുന്നു.

കോണ്‍ഗ്രസിന്‌ 42 സീറ്റുകളും ലഭിക്കും. ഒന്‍പത്‌ എണ്ണത്തില്‍ അഞ്ചെണ്ണമാണ്‌ കോണ്‍ഗ്രസിന്‌ മുന്‍തൂക്കം പറയുന്നത്‌. നാലെണ്ണം ബിജെപിയ്‌ക്ക്‌ സാധ്യത നല്‍കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക