Image

യുപി കലാപത്തില്‍ പോലീസുകാരനെ കൊലപ്പെടുത്തിയ പട്ടാളക്കാരനെ തടവിലാക്കി

Published on 08 December, 2018
യുപി കലാപത്തില്‍ പോലീസുകാരനെ കൊലപ്പെടുത്തിയ പട്ടാളക്കാരനെ തടവിലാക്കി

ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ കലാപത്തില്‍ പോലീസ് ഇന്‍സ്പെക്ടറെ വെടിവെച്ച് കൊന്നുവെന്ന് സംശയിക്കുന്ന പട്ടാളക്കാരനെ തടവിലാക്കി. ജീതേന്ദ്ര മാലിക് എന്ന പട്ടാളക്കാരനെയാണ് ഇയാള്‍ ജോലി ചെയ്യുന്ന യൂണിറ്റ് തടവിലാക്കിയത്. വെള്ളിയാഴ്ച രാത്രി യൂണിറ്റിലെത്തിയ ഇയാളെ ഉടന്‍ തന്നെ പട്ടാളം തടവിലാക്കുകയായിരുന്നു. ഉടന്‍ തന്നെ ഇയാളെ യു.പി പോലീസിന് പട്ടാളം കൈമാറും. 
വനത്തിനുള്ളില്‍ പശുക്കളുടെ ജഡാവശിഷ്ടം കണ്ടതിനെത്തുടര്‍ന്നാണ് യു.പിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപം തടായാനെത്തിയ സുബോധ് കുമാര്‍ എന്ന പോലീസ് ഇന്‍സ്പെകടര്‍ കൊല്ലപ്പെട്ടു. കലാപത്തിനിടയില്‍ അടിയേറ്റാണ് ഇന്‍സ്പെക്ടര്‍ കൊല്ലപ്പെട്ടത് എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. 
എന്നാല്‍ വെടിയേറ്റാണ് മരിച്ചതെന്ന് പിന്നീട് വ്യക്തമായി. അക്രമികള്‍ തോക്ക് ഉപയോഗിക്കുന്ന ദൃശ്യങ്ങളും മൊബൈലുകളില്‍ നിന്ന് ലഭ്യമായി. ഇത്തരമൊരു ദൃശ്യത്തിലാണ് ജിതേന്ദ്ര തോക്ക് ഉപയോഗിക്കുന്നതായി പോലീസിന് തെളിവ് ലഭിച്ചത്. ഇതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്യാന്‍ നീക്കം ആരംഭിച്ചത്. കലാപ സമയത്ത് ജിതേന്ദ്ര അവിടെയുണ്ടായിരുന്നുവെന്നും തെളിവുകളുണ്ട്. വിവരം ലഭിച്ചയുടന്‍ തന്നെ പട്ടാളം ഇയാളെ തടവിലാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. 
നിലവില്‍ കലാപത്തിന് കാരണക്കാരായ ബജ്റംഗ് ദള്‍ നേതാവിനെയും കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക