മാധുരി ദീക്ഷിത് ബിജെപിയിലേക്ക് എന്ന വാര്‍ത്തയയിരുന്നു കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ ആളുകള്‍ ചര്‍ച്ചചെയ്‌തിരുന്നത്. താരത്തെ പിന്തുണച്ചും എതിര്‍ത്തും ഇതിനോടകം തന്നെ നിരവധി ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. ആളുകളെ തെറ്റുദ്ധരിപ്പിക്കുന്ന ഈ വാര്‍ത്തയ്‌ക്ക് മറുപടിയുമായി മാധുരി തന്നെ എത്തിയപ്പോഴാണ് എല്ലവര്‍ക്കും കാര്യം പിടികിട്ടിയത്. പൂണെയില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ ഇത് പൂര്‍ണ്ണമായും താരം തള്ളിയിരിക്കുകയാണ്.
മാധുരിയുടെ വക്താവാണ് കാര്യങ്ങള്‍ വിശദീകരിച്ച് വാര്‍ത്താക്കുറിപ്പ് ഇറക്കിയിരിക്കുന്നത്. അതേസമയം, കൂടുതല്‍ താരങ്ങള്‍ ബിജെപിയിലേക്ക് എത്തുമെന്നും നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. സിനിമാ താരങ്ങളേയും മറ്റ് സെലിബ്രിറ്റികളേയും ഇറക്കി വോട്ട് നേടാം എന്ന ബിജെപി തന്ത്രം പാളുന്നു
ആദ്യ കാഴ്‌ചയില്‍ ബിജെപിയിലേക്ക് എന്നും പിന്നീട് വാര്‍ത്തകള്‍ തെറ്റാണെന്ന് പറഞ്ഞ് താരങ്ങള്‍ രംഗത്തെത്തുകയും ചെയ്യുമ്ബോള്‍ അമിത് ഷായുടെ തന്ത്രങ്ങള്‍ മൊത്തത്തില്‍ തെറ്റുകയാണ് എന്നും വാര്‍ത്തകളുണ്ട്.