Image

നിയമസഭാ തെരഞ്ഞടുപ്പ്, എക്സിറ്റ് പോള്‍ ഫലങ്ങള്‍

Published on 07 December, 2018
നിയമസഭാ തെരഞ്ഞടുപ്പ്, എക്സിറ്റ് പോള്‍ ഫലങ്ങള്‍


നിയമസഭാ തെരഞ്ഞടുപ്പ് നടക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങി. മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇന്ത്യ ടുഡേ പ്രവചിക്കുന്നത്.

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് 104 മുതല്‍ 122 സീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്ന് ഇന്ത്യ ടുഡേ പറയുന്നു. ബി.ജെ.പിയ്ക്ക് 102 മുതല്‍ 120 സീറ്റുകള്‍ വരെ ലഭിച്ചേക്കാം. മറ്റുള്ളവര്‍ക്ക് 4 മുതല്‍ 11 സീറ്റുകള്‍ വരെ ലഭിച്ചേക്കമെന്ന് സര്‍വേ പറയുന്നു.

അതേസമയം, ടൈംസ് നൌ - വി.എം.ആര്‍ മധ്യപ്രദേശില്‍ ബി.ജെ.പിയ്ക്ക് 126 സീറ്റുകള്‍ വരെ പ്രവചിക്കുന്നു. കോണ്‍ഗ്രസ് 89 സീറ്റുകളും മറ്റുള്ളവര്‍ക്ക് 15 സീറ്റുകളും ടൈംസ് നൌ പ്രവചിക്കുന്നു.

ന്യൂസ് എക്‌സ് : മധ്യപ്രദേശില്‍ ബി.ജെ.പിയ്ക്ക് 106 സീറ്റുകളും കോണ്‍ഗ്രസിന് 112 സീറ്റുകളും മറ്റുള്ളവര്‍ക്ക് 12 സീറ്റുകളും പ്രവചിക്കുന്നു.

മധ്യപ്രദേശില്‍ ജന്‍ കി ബാത് എക്‌സിറ്റ് പോള്‍ ബി.ജെ.പിയ്ക്ക് 108 മുതല്‍ 128 സീറ്റുകള്‍ വരെ പ്രവചിക്കുന്നു. കോണ്‍ഗ്രസിന് 95-115 സീറ്റുകളും മറ്റുള്ളവര്‍ക്ക് 7 സീറ്റുമാണ് ജന്‍-കി-ബാത് പ്രവചിക്കുന്നത്.

മധ്യപ്രദേശില്‍ സി വോട്ടര്‍ എക്‌സിറ്റ് പോള്‍ ബി.ജെ.പിയ്ക്ക് 90-106 സീറ്റുകള്‍ വരെ പ്രവചിക്കുന്നു. കോണ്‍ഗ്രസിന് 110-126 സീറ്റുകളും മറ്റുള്ളവര്‍ക്ക് 6-22 സീറ്റുമാണ് സി വോട്ടര്‍ പ്രവചിക്കുന്നത്.

രാജസ്ഥാന്‍

ഇന്ത്യ ടുഡെ- ആക്സിസ് മൈ ഇന്ത്യ ഫലങ്ങള്‍ കോണ്‍ഗ്രസ് 119 മുതല്‍ 141, ബിജെപി 55 മുതല്‍ 72 വരെ സീറ്റുകളും നേടും.

ഛത്തീസ്ഗഡ്

ഛത്തീസ്ഗഡില്‍ ബിജെപി ഭരണം നിലനിര്‍ത്തുമെന്നാണ് ടൈംസ് നൗ- സിഎന്‍ എക്സ് എക്സിറ്റ് പോള്‍ ഫലങ്ങള്‍.

ബി.ജെ.പിയ്ക്ക് 40-48 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് ജന്‍-കി ബാത് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. കോണ്‍ഗ്രസിന് 37-43 സീറ്റുകള്‍ വരെ ലഭിക്കും. ബി.എസ്.പിയ്ക്ക് 5-6 വരെയും മറ്റുള്ളവര്‍ക്ക് 0 മുതല്‍ ഒരു സീറ്റുകള്‍ വരെ ലഭിക്കുമെന്നും എക്‌സിറ്റ് പോള്‍ പറയുന്നു.

തെലങ്കാന

തെലങ്കാനയില്‍ 119 സീറ്റുകളില്‍ 66 ഇടത്ത് ടിആര്‍എസെന്ന് ടൈംസ് നൗ- സിഎന്‍ എക്സ് എക്സിറ്റ് പോള്‍ ഫലം. കോണ്‍ഗ്രസ്-ടിഡിപി-സിപിഐ-ടിജെപി സഖ്യം 37. ബിജെപി ഏഴ്, മറ്റുള്ളവര്‍ ഒന്‍പത് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക