Image

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

Published on 07 December, 2018
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.

വ്യോമയാനമന്ത്രി സുരേഷ് പ്രഭുവിന്റെ ഓഫീസ് പറഞ്ഞതിനെ തുടര്‍ന്നായിരുന്നു തന്നെ ക്ഷണിച്ചതെന്നും സമ്മര്‍ദ്ദം മൂലമുള്ള ക്ഷണം സ്വീകരിക്കില്ലെന്നും ഇക്കാര്യം സുരേഷ് പ്രഭുവിനെ അറിയിച്ചെന്നും കണ്ണന്താനം പറഞ്ഞു.

അതേസമയം, വികസനത്തിന്റെ തന്നെ നാഴികകല്ലായ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങ് ആരും ബഹിഷ്‌കരിക്കില്ലെന്നാണ് പ്രതിക്ഷിക്കുന്നതെന്നാണ് വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞത്. ബഹിഷ്‌കരിക്കുമെന്ന യുഡിഎഫിന്റെ തീരുമാനത്തോട് പ്രതികരിക്കുവായിരുന്നു അദ്ദേഹം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക