Image

ബംഗാളില്‍ റാലി നടത്തിയിരിക്കും; ഹൈക്കോടതിയെ വെല്ലുവിളിച്ച്‌ അമിത്‌ ഷാ

Published on 07 December, 2018
ബംഗാളില്‍ റാലി നടത്തിയിരിക്കും; ഹൈക്കോടതിയെ വെല്ലുവിളിച്ച്‌ അമിത്‌ ഷാ
ന്യൂദല്‍ഹി: എന്തെല്ലാം ഭീഷണികള്‍ വന്നാലും പശ്ചിമബംഗാളില്‍ നടത്താന്‍ നിശ്ചയിച്ച റാലി പിന്‍വലിക്കില്ലെന്ന്‌ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്‌ ഷാ.

റാലി നിലവില്‍ നീട്ടി വെക്കാന്‍ തീരുമാനിച്ചെന്നു മാത്രമേയുള്ളു. പിന്‍വലിച്ചിട്ടില്ല. അടുത്ത്‌ തന്നെ ബംഗാളില്‍ ബി.ജെ.പി റാലി നടത്തിയിരിക്കും. തങ്ങളെ തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അമിത്‌ ഷാ പറഞ്ഞു.

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക്‌ ബി.ജെ.പിയെ ഭയമാണ്‌. അതുകൊണ്ടാണ്‌ ബി.ജെ.പി റാലി നടത്തുന്നത്‌ അവര്‍ തടയുന്നതെന്നും അമിത്‌ ഷാ പറഞ്ഞു.

 എന്നാല്‍ എങ്ങനെയൊക്കെ എതിര്‍ത്താലും ബി.ജെ.പിയുടെ ജനപിന്തുണ ഇല്ലാതാക്കാന്‍ മമതയ്‌ക്കാവില്ല. ഞങ്ങള്‍ അവിടെ റാലി നടത്തിയിരിക്കും- ദല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തിനിടെ അമിത്‌ ഷാ പറഞ്ഞു.

പശ്ചിമ ബംഗാളില്‍ ബി.ജെ.പി. നടത്താനിരുന്ന രഥയാത്രയ്‌ക്ക്‌ കൊല്‍ക്കത്ത ഹൈക്കോടതി അനുമതി നിഷേധിച്ചിരുന്നു. സിംഗിള്‍ ബെഞ്ചിന്റെ വിധിയ്‌ക്കെതിരെ ബി.ജെ.പി കൊല്‍ക്കത്ത ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയും ചെയ്‌തിരുന്നു.

രഥയാത്രക്ക്‌ അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട്‌ മമതാ സര്‍ക്കാരാണ്‌ ഹൈക്കോടതിയെ സമീപിച്ചത്‌. മതിയായ സുരക്ഷയൊരുക്കാന്‍ സര്‍ക്കാറിന്‌ സമയം ലഭിച്ചിട്ടില്ലെന്ന്‌ മമതാ സര്‍ക്കാറിന്റെ വാദം അംഗീകരിച്ചുകൊണ്ടായിരുന്നു കോടതി നടപടി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക