ലോക ജീവിതം ഹൃസ്വ ബസ്സു യാത്രയാണതില്‍
ഏകരല്ല നാം സഹ, യാത്രികരനേകം പേര്‍!
ഉദ്ദിഷ്ട സ്ഥാനം വന്നാലിറങ്ങും ചിലരെല്ലാം
ഉടനേ കയറീടും അടുത്ത, പോകേണ്ടവര്‍!
സ്ഥിരമല്ലൊരുത്തരും, കേവലം ക്ഷണ നേരം
തിരമാലകള്‍ പോലെ, വരുന്നു പോകു, ന്നവര്‍!
മനസ്സില്‍ തങ്ങില്ലതില്ലാരുമേ നിമിഷത്തില്‍
മറന്നു പോകും,പിന്നെ, യോര്‍മ്മിക്കില്ലൊരുത്തരേം!
ഹൃസ്വമാമിതിലുള്ള യാത്രയില്‍ മിക്കപ്പോഴും
നിസ്വരണനേകരും, സൗഹൃദ വിഷയത്തില്‍!
കണ്ടവര്‍, കാണാത്തവര്‍, നടാടെ കാണുന്നവര്‍
കണ്ട ഭാവമേ കാട്ടാതൊഴിഞ്ഞു മാറുന്നവര്‍!
കണ്ട മാത്രയില്‍ത്തന്നെ സുഹ്രുത്വം സൃഷ്ടിപ്പവര്‍
കണ്ടിട്ടുണ്ടേലും, കണ്ടിട്ടില്ലെന്നു നടിക്കുന്നോര്‍!
കണ്ടാലും,കണ്ടില്ലേലും,കാര്യമായെടുക്കത്തോര്‍
കണ്ടപ്പോളോര്‍മ്മിക്കുവാന്‍, വൈമുഖ്യം കാണിക്കുന്നോര്‍!
നിസ്സാര കാര്യത്തിനും ശണ്ഠ കൂടുന്നോര്‍,സ്വന്തം
നിസ്സംഗ മനോഭാവം,സര്‍വദാ കാട്ടുന്നവര്‍!
സ്വാര്‍ത്ഥരാണനേകരും സ്വസുഖം മാത്രം ലക്ഷ്യം
സ്വാദിഷ്ട ഫലം പോലെ യാത്രയുമാക്കാന്‍ നോക്കും!
ഹൃസ്വമാമീയാത്ര നാ, മിത്തിരി ശ്രദ്ധിക്കുകില്‍
ഹൃസ്വ ചിന്തകള്‍ തീണ്ടാതാനന്ദ പ്രദമാക്കാം!
ഹൃദ്യമാക്കിടാം ഖേദ, മാര്‍ക്കുമേകിടാ, തല്‍പ്പം
ഹൃദയം തുറന്നു,നിസ്വാര്‍ത്ഥമായ് ചരിക്കുകില്‍!