Image

ഉഷസ്സിലെ പ്രണയം (കവിത: രാജന്‍ കിണറ്റിങ്കര)

Published on 06 December, 2018
ഉഷസ്സിലെ പ്രണയം (കവിത: രാജന്‍ കിണറ്റിങ്കര)
കുളിച്ചീറനുടുത്ത്
വരുമ്പോള്‍
പ്രണയിക്കണം..
ജലകണങ്ങള്‍
തുള്ളിക്കളിക്കുന്ന
മേനിയില്‍
പടര്‍ന്നു കയറണം..
അഴിച്ചിട്ട മുടിയില്‍
ഗന്ധം നുകര്‍ന്ന്
മെല്ലെ മെല്ലെ
ചുറ്റിപ്പിണയണം

നെറ്റിയിലും
കഴുത്തിലും
ചുംബിച്ച് ചുംബിച്ച്..
മുഖത്തും ചുണ്ടിലും
ഒരു തൂവല്‍
സ്പര്‍ശം പോലെ..

പെരുവിരല്‍ മുതല്‍
ശിരസ്സുവരെ
ഓരോ രോമകൂപത്തെയും
ഉണര്‍ത്തി ഉണര്‍ത്തി
ഇഴഞ്ഞു കയറണം..

അവസാനം
മൂലയിലേക്ക്
വലിച്ചൊരേറുണ്ട്
ഏതു തോര്‍ത്തുമുണ്ടിനും
ഇത്രയൊക്കെയേ ഉള്ളൂ...
Join WhatsApp News
എവിടെ? 2018-12-06 14:32:23
അയൽക്കാർകാണില്ലെങ്കിൽ കിണറ്റിങ്കരെത്തന്നെ ആവാം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക