Image

ഏറ്റവും കൂടുതല്‍ വരുമാനമുള്ള കലാകാരന്‍മാരുടെ ഫോബ്സ് പട്ടികയില്‍ മമ്മൂട്ടിയും

Published on 06 December, 2018
ഏറ്റവും കൂടുതല്‍ വരുമാനമുള്ള കലാകാരന്‍മാരുടെ ഫോബ്സ് പട്ടികയില്‍ മമ്മൂട്ടിയും
 

ഇന്ത്യയിലെ വിനോദ രംഗത്ത് പ്രവര്‍ത്തിക്കുന്ന കലാകാരന്‍മാരുടെ വരുമാനം അടിസ്ഥാനമാക്കി ഫോബ്സ് ഒരുക്കിയ നൂറ് പേരുടെ പട്ടികയില്‍ മലയാളത്തില്‍ നിന്നും മമ്മൂട്ടി ഇടം നേടി. മലയാള സിനിമയില്‍ നിന്നും മലയാള കലാരംഗത്ത് നിന്നും ആദ്യമായിട്ടാണ് ഒരാള്‍ ഈ പട്ടികയില്‍ ഇടം നേടുന്നത്. മലയാളിയായ നയന്‍താരയും ഈ പട്ടികയിലുണ്ടെങ്കിലും തമിഴ്, തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്നാണ് നയന്‍താര പട്ടികയില്‍ ഇടം പിടിച്ചത്. 
പട്ടികയില്‍ 48ാം സ്ഥാനമാണ് മമ്മൂട്ടിക്ക് ലഭിച്ചത്. 18 കോടി രൂപയാണ് മമ്മൂട്ടിയുടെ ഒരു വര്‍ഷത്തെ വരുമാനമെന്ന് പട്ടിക പറയുന്നു. പട്ടികയില്‍ ഒന്നാം സ്ഥാനം ബോളിവുഡിലെ ആക്ഷന്‍ സ്റ്റാര്‍ സല്‍മാന്‍ ഖാന് തന്നെയാണ്. തുടര്‍ച്ചയായി മൂന്ന് വര്‍ഷങ്ങളില്‍ സല്‍മാന്‍ തന്നെയാണ് ഒന്നാമത്. 253 കോടി രൂപയാണ് സല്‍മാന്‍റെ കഴിഞ്ഞ വര്‍ഷത്തെ വരുമാനം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ വിരാട് കോഹ്ലിയാണ് രണ്ടാം സ്ഥാനം നേടിയത്. മൂന്നും നാലും സ്ഥാനങ്ങള്‍ യഥാക്രമം അക്ഷയ്കുമാറിനും ദീപികാ പദുക്കോണിനുമാണ്. പട്ടികയില്‍ എ.ആര്‍ റഹ്മാന്‍ പതിനൊന്നാമതും രജനികാന്ത് 14ാം സ്ഥാനത്തുമുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക