Image

വായ്‌പ നയം പ്രഖ്യാപിച്ചു, പലിശ നിരക്കില്‍ മാറ്റമില്ല

Published on 05 December, 2018
വായ്‌പ നയം പ്രഖ്യാപിച്ചു, പലിശ നിരക്കില്‍ മാറ്റമില്ല
അടിസ്ഥന പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ്‌ ബാങ്ക്‌ പുതിയ വായ്‌പ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക്‌ 6.5 ശതമാനമായി നില നിര്‍ത്താന്‍ മോണിറ്ററി പോളിസി കമ്മറ്റി ഇന്ന്‌ തീരുമാനിച്ചു. റിവേഴ്‌സ്‌ റിപ്പോ നിരക്ക്‌ 6 .25 ശതമാനമായും തുടരും.

എന്നാല്‍ സ്റ്റാറ്റിയൂട്ടറി റിസര്‍വ്‌ അനുപാതത്തില്‍ ധ ടഘഞപ കുറവ്‌ വരുത്തി. ഇത്‌ കാല്‍ ശതമാനം കുറച്ച്‌ 19 .25 ശതമാനമാക്കി. ഇത്‌ പടിപടിയായി കുറച്ച്‌ 18 ശതമാനമാക്കും. ഓരോ ത്രൈമാസത്തിലും കാല്‍ ശതമാനം വീതം കുറയ്‌ക്കും.

ബാങ്കുകള്‍ക്ക്‌ കൂടുതല്‍ ഫണ്ട്‌ വായ്‌പ ബിസിനസില്‍ ഉപയോഗിക്കാന്‍ ഇത്‌ വഴി കഴിയും. 2018 -19 സാമ്പത്തിക വര്‍ഷത്തെ അഞ്ചാമത്തെ വായ്‌പാനയ അവലോകന യോഗമാണ്‌ ഇന്ന്‌ സമാപിച്ചത്‌. യോഗ ശേഷം റിസര്‍വ്‌ ബാങ്ക്‌ ചെയര്‍മാന്‍ ഉര്‍ജിത്‌ പട്ടേലാണ്‌ നയം പ്രഖ്യാപിച്ചത്‌.

പലിശ കുറയ്‌ക്കണമെന്ന സമ്മര്‍ദ്ദം ശക്തമായിരുന്നെങ്കിലും ആര്‍ ബി ഐ അതിനു തയ്യാറായില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക