Image

പ്രളയം മുതല്‍ പ്രളയം വരെ (ചെറുകഥ: സാംസി കൊടുമണ്‍)

Published on 04 December, 2018
പ്രളയം മുതല്‍ പ്രളയം വരെ (ചെറുകഥ: സാംസി കൊടുമണ്‍)
മഹാപ്രളയത്തിന്റെ തിരുശേഷിപ്പുകളില്‍ ഒന്നായ മൂന്നുദിവസം പഴക്കമായ ശരീരവുമായി അപ്പു മോര്‍ച്ചറികളില്‍നിìം മോര്‍ച്ചറികളിലേക്ക് ഒരു തീര്‍ത്ഥാടകനെപ്പോലെ യാത്രയിലാണ്. എവിടെയും ഒഴിവില്ല എന്ന പല്ലവി. എന്നാലും അയാള്‍ അന്വേഷണം തുടരുകയാണ്. ശരീരത്തില്‍ നിന്നും മാംസം ഏതുനിമിക്ഷവും അസ്ഥിയെ വേര്‍പെടുത്താം, മുഖം തിരിച്ചറിയാന്‍ കഴിയാതവണ്ണം ജീര്‍ണ്ണതയിലേക്ക് ഒലിച്ചിറങ്ങുന്നു. ചട്ടയും കഴുത്തിലെ æരിശുമാലയും ഈ ശരീരം ഏതുതരം സംസ്കരിക്കലാണ് കൊതിക്കുന്നതെന്ന് അടയാളപ്പെടുത്തുന്നു. പക്ഷേ സെമിത്തേരികളെല്ലാം ദേവാലയങ്ങള്‍ക്കൊപ്പം വെള്ളത്താല്‍ മൂടപ്പെട്ടിരിക്കുന്നു. ആ ദേവാലയങ്ങളില്‍, കനത്ത ഭിത്തികളാല്‍ ബന്ധിപ്പിക്കപ്പെട്ട ക്രിസ്തുവും. ആ ക്രിസ്തു ആരുടേയും മനസ്സില്‍ ഇന്ന് പുനര്‍ജനിക്കുന്നില്ല. അതിനനുവദിക്കാതെവണ്ണം മതം ക്രിസ്തുവിനെ ദിവസവും æരിശിലേറ്റുന്നു. ആകാശത്തിന്റെ കിളിവാതലുകളെ യഹോവ തുറന്നുവിട്ട് ഭൂമിയിലെ സര്‍വ്വ ദുഷ്ടതകളേയും കഴികി. നോഹയുടെ കാലത്തെ പ്രളയത്തെക്കുറിച്ച് കുര്യാക്കോസച്ചന്‍ പ്രസംഗിക്കുന്നത് അപ്പു കേട്ടിട്ടുണ്ട്. ഇതും അത്തരം ഒê പ്രളയമാണോ എന്നവന്‍ സന്ദേഹിച്ചു. ഏതു ദുരന്തവും മëഷ്യനെ ഒന്നും പഠിപ്പിക്കുന്നില്ല. അവന്‍ സ്വാര്‍ത്ഥനാണ്.

“”എന്തിന് താന്‍ ഈ പ്രളയത്തിലേക്ക് എടുത്തു ചാടി.... ഈ അമ്മച്ചിയുടെ പ്രേതവുമായി ഇങ്ങനെ അലയാനോ..?’’ അപ്പു സ്വയം ചോദിച്ചു. അപ്പുവിന്റെ മനസ്സ് കലുഷിതമായിരുന്നു. ചുറ്റും എത്രയാള്‍ പൊക്കത്തില്‍ വെള്ളമുണ്ടെന്നറിയില്ല. തെങ്ങിന്‍ തലപ്പുകള്‍ അവിടവിടെ അടയാളക്കല്ലുകളാകുന്നു. എവിടെയൊക്കയോ നിലക്കെട്ടിടങ്ങളുടെ മേല്‍çരകള്‍. രക്ഷാപ്രവര്‍ത്തനവുമായി ഓടിനടക്കുന്ന ബോട്ടുകള്‍. നിലവിളികള്‍. ആകാശത്ത് വട്ടമിട്ടുപറക്കുന്ന ഹെലികോപ്റ്ററുകള്‍. എവിടേയും പ്രളയത്തിന്റെ ഭീകരത. താനും തന്റെ കൊതുമ്പുവള്ളവും ജീര്‍ണ്ണിച്ചുതുടങ്ങിയ ഈ അമ്മച്ചിയുടെ ശരീരം ഏറ്റുവാങ്ങിയതുമുതല്‍ മറ്റെല്ലാം മറന്ന് ഈ ജീര്‍ണ്ണതയെ മറവുചെയ്യാന്‍ ഒê സ്ഥലവും അന്വേഷിച്ച് അലയുì. ഈ അമ്മച്ചിയുടെ ആത്മാവ് വെള്ളത്താല്‍ സ്‌നാനപ്പെട്ട് സ്വര്‍ഗത്തിലേക്ക് ചേര്‍ക്കപ്പെട്ടിട്ടുണ്ടാകാം. ആത്മാവ് നഷ്ടപ്പെട്ട ഈ ശരീരം എന്തിനെന്റെ കണ്ണില്‍പ്പെട്ടു?.. എവിടെയോ ഒരു നിലവിളികേട്ട് അങ്ങോട്ടേç തുഴഞ്ഞവന്റെ തുഴയില്‍ കുടുങ്ങിയതിനെ ഉപേക്ഷിക്കാന്‍ തോന്നിയില്ല. കരനോക്കി തുഴഞ്ഞു. പോലിസ് ഏര്‍പ്പാടാക്കിയ ഈ ഓടുന്ന വണ്ടിയില്‍ അവന്‍ വിണ്ടും സ്വയം ചോദിച്ചു.

 ഈ ശരീരവുമായി തനിക്കെന്തു ബന്ധം. അല്ലെങ്കില്‍ ഈ ഭൂമിയില്‍ തനിക്കാരെങ്കിലുമായി എന്തെങ്കിലും ബന്ധം ഉണ്ടോ...? ഇല്ല ഒറ്റപ്പെട്ടവന്റെ തുêത്തിലെ ഏകാകി. തന്റെ പത്താം വയസിലെ സുനാമി തന്റെ ജീവിതം ആകെ മറിച്ചെഴുതി. സുനാമിയില്‍പ്പെട്ട് ഉള്‍ക്കടലില്‍ അകപ്പെട്ട ബോട്ടിലുള്ളവരെ രക്ഷിക്കാന്‍ പോയവêടെ കൂട്ടത്തില്‍ അച്ഛനൊപ്പം മറ്റു രണ്ടുപേരും തിരികെ വന്നില്ല. അവരൊക്കെ കണക്കില്‍ കാണാതെ പോയവര്‍. കിട്ടിയ നഷ്ടപരിഹാരവുമായി അമ്മ മറ്റൊരു തുറയിലെ തുഴക്കാരനൊപ്പം പോയി. കരഞ്ഞു വളരെ ദിവസങ്ങള്‍. പിന്നെയും കരച്ചില്‍ വന്നപ്പോഴോക്കെ കടല്‍ക്കരയില്‍ പോയിêന്ന് തിരകളോട്് സങ്കടം പറഞ്ഞു. തിരകള്‍ പൊട്ടിച്ചിരിച്ചതേയുള്ളു. എത്രയോ വലിയ സ്വപ്നങ്ങളുമായി കരയണയാന്‍ വêന്ന വന്‍ തിരമാലകള്‍ തിട്ടയില്‍ വന്നലച്ച് തകêമ്പോള്‍ അതു കരയുìണ്ടോ, ഒരോ തിരമാലകളും തന്റെ പാദങ്ങള്‍ç തêന്ന æളിര്‍ ഒരോ പാഠങ്ങളായി അപ്പു പഠിച്ചു. അതില്‍ അച്ഛന്റെ തലോടലുണ്ടായിêìായുêì. അവന്‍ കടലിന്റെ മകനായി. ആഹാരത്തിëവേണ്ടിയും ഔദാര്യത്തിëവേണ്ടിയും അവന്‍ ആêടേയും മുന്നില്‍ കൈനീട്ടിയില്ല. അവന്‍ കടല്‍ക്കരയിലെ സഹായിയായി. സ്‌നേഹത്തിന്റെ ചെറുതരികള്‍ അവന്‍ പെറുക്കി. ചുറ്റുവട്ടത്തുള്ള അമ്പലമുറ്റത്തും, പള്ളിയങ്കണങ്ങളിലും, മദ്രസകളിലും കറങ്ങി പുതിയ അറിവുകളെ ഉള്‍ക്കൊണ്ടു. അമ്പലമുറ്റത്തെ æട്ടിനിക്കറുകാര്‍ അവനെ അഭ്യാസിയാക്കി അടയാളങ്ങള്‍ ചാര്‍ത്താന്‍ ക്ഷണിച്ചു. പള്ളിയിലെ പാതിരി മാമോദീസായുടെ മേന്മകള്‍ വിവരിച്ചു. മദ്രസയിലെ മുല്ലാക്ക പൊന്നാനിയിലെ മഹാസാദ്ധ്യതകളെçറിച്ച് പറഞ്ഞ് പ്രലോഭിപ്പിച്ചു. അപ്പു എല്ലാവരോടും ചിരിച്ചു. അവന്‍ കടലിനോട് ചോദിച്ചു നിന്റെ ജാതിയേതാണ്. സൂര്യനോട് ചോദിച്ചു നിന്റെ മതം ഏതാണ്. കടലും സൂര്യëം അവനെ നോക്കി ചിരിച്ചതെയുള്ളു. തെêവില്‍ അവന്‍ ദൈവത്തെ അന്വേഷിച്ചു. 

 ചാളത്തടിയില്‍ അവന്‍ പന്ത്രണ്ടിന്റെ തുടിപ്പോടെ തിരമാലകള്‍ക്കൊപ്പം കളിച്ചു. കൊച്ചു വള്ളങ്ങള്‍ക്ക് സഹായിയായി തുഴയെറിയാന്‍ പഠിച്ചു. ഒഴിവു സമയങ്ങളില്‍ വെറുതെ തെêവില്‍ കറങ്ങി നടì. അതൊക്കെ വലിയ അറിവുകളുടെ പാഠശാലകളായിêì. അങ്ങനെ വെറുതെ നടì നീങ്ങവേയാണ് ഒê ദിവസം ആ അമ്മയെ തെêവില്‍ കണ്ടത്. ചട്ടയും മുണ്ടും കസവുനേര്യതുമായി കൈയ്യില്‍ വേദപുസ്തകവും കൊന്തയും പിടിച്ച് പള്ളിയിലേക്കു പോകുന്ന എഴുപതുകാരി അമ്മ. പിന്നെ ആ അമ്മയെ കാണാനായി തെêവിന്റെ അരിæഅêæപറ്റി നില്‍ക്കും. ആരേയും കൂസ്സാതെ, ആരേയും തന്നിലേക്കടുപ്പിക്കുന്ന വശ്യമായ തേജസ്സാര്‍ന്ന മുഖവുമയി നടന്നു നീങ്ങുന്ന ആ അമ്മയോട് മനസ്സു കൊണ്ടൊരടുപ്പം. വഴിയില്‍ കാéന്നവരോടൊക്കെ æശലം പറയും. ഭിക്ഷക്കാരെകണ്ടാല്‍ അനുകമ്പയോട് ഒì നില്‍ക്കും. അവര്‍ക്കുവേണ്ടി ഒരു കുരിശുവരച്ച് കൈയ്യിലുള്ളതില്‍ ഒê പങ്ക് അവêടെ ഭിക്ഷാപാത്രത്തില്‍ ഇട്ട് നടക്കും. ഇത് ഒരു പതിവ് കാഴ്ച്ചയായിêì. ഒê പ്രഭാതത്തില്‍ ആ അമ്മ തനിക്കരികെ തലകറങ്ങിവീണു. എന്തു ചെയ്യണമെന്നറിയാതെ ഒന്നു പകച്ചു എങ്കിലും ആദ്യം കിട്ടിയ ആട്ടോയില്‍ അവരെ ആശുപത്രില്‍ എത്തിച്ചു. ബ്ലെഡ് പ്രഷര്‍ കൂടിയതാണന്ന് ആരോ പറയുന്നതു കേട്ടു. ആശുപത്രിക്കാര്‍ക്ക് അമ്മച്ചിയെ അറിയാമെന്നവരുടെ പെêമാറ്റത്തില്‍നിന്നു മനസ്സിലായി. തന്നോടവര്‍ എന്തൊക്കയൊ ചോദിച്ചു. ഒê വഴിപോക്കനറിയാവുന്നതൊക്കെ പറഞ്ഞു. അവര്‍ കണ്ണുതുറക്കുന്നതുവരെ അവിടൊക്കെ ചുറ്റിപറ്റി നിì. അമ്മച്ചിക്ക് ആപത്തൊìം പറ്റിയില്ലല്ലോ എന്ന സന്തോഷത്തോടൊട് അവിടെനിìം ഇറങ്ങി നടì. പിറ്റേന്ന് ഒരു ഉള്‍പ്രേരണയാലെന്നവണ്ണം ആശുപത്രിയില്‍ എത്തി. അമ്മച്ചി കട്ടിലിലിരിക്കുന്നു.. മുഖത്ത് ആ പഴയ പ്രസരിപ്പ്. കൂടെ ഒരു സ്ത്രിയുമുണ്ട്. തന്നെ കണ്ടപാടെ അമ്മച്ചി ചോദിച്ചു “”മോനാണോ എന്നെ ഇന്നലെ ഇവിടെത്തിച്ചത്”. ഒì പറയാതെ നിന്ന തന്നെ അരികില്‍ വിളിച്ച് ചേര്‍ത്തു നിര്‍ിത്തി നെറുകയില്‍ തലോടി പേê ചോദിച്ചു. മുçവçടിലിലെ അനാഥന്‍. ആ അമ്മയുടെ കൈവിരലുകളുടെ തലോടലില്‍ അറിഞ്ഞു ആ അമ്മയുടെ മനസ്സിന്റെ അലിവ്.

“”മോന്‍ എന്റെ കൂടെ വരുന്നോ’’ അമ്മ ചോദിച്ചു. “”ഇല്ല’’ ഒറ്റവാക്കിലെ ഉത്തരത്തില്‍ അമ്മയുടെ ചിന്തകള്‍ ഉടക്കി. ആയിരം രൂപയുടെ സമ്മാനത്താല്‍ അമ്മ അവനെ പ്രലോഭിപ്പിച്ചു. അതും അവന്‍ നിരസിച്ചു. “”നി ഇനി സമയമുള്ളപ്പോഴോക്കെ വീട്ടില്‍ വരണം.’’ അതവന്‍ സമ്മതിച്ചു. വേലക്കാരിയും അമ്മയും മാത്രമുള്ള വീട്ടില്‍ അവന്‍ വിêìകാരനായി. പിന്നെ അമ്മയുടെ കൊച്ചുമകനെപ്പോലെ ആയി. മക്കളെല്ലാം വിദേശത്തുള്ള ആ അമ്മുടെ ആശ്വാസം മക്കളുടെ ഫോണ്‍ വിളികളും, മുടങ്ങാതെയുള്ള പള്ളിയില്‍പോക്കുമാണ്. അമ്മച്ചിയുടെ അവശതയില്‍ അവന്‍ താങ്ങി. അവëം അമ്മച്ചിക്കൊപ്പം പള്ളിയില്‍ പോയി. അമ്മച്ചിയുടെ അന്ത്യയാത്രവരേയും അവന്‍ കൂടെ നിì. അമ്മച്ചിയില്‍ നിìം ആഹാരമല്ലാതെ മറ്റൊìം അവന്‍ സ്വീകരിച്ചില്ല, അവë മറ്റൊìം ആവശ്യമില്ലായിരുന്നു. രാത്രിയില്‍ അവന്‍ അവന്റെ æടിലില്‍ അന്തിയുറങ്ങി. അമ്മച്ചിയുടെ മക്കള്‍ അവë വിദേശജോലി വാഗ്ദാനം ചെയ്‌തെങ്കിലും അവന്‍ വഴങ്ങിയില്ല. ഈ കടല്‍പ്പുറം വിട്ടെങ്ങോട്ടേക്കുമില്ലന്നവന്‍ ഉറപ്പിച്ചു പറഞ്ഞു. ആരോടും പറയാത്ത ഒê മോഹം അവന്റെ മനസ്സിലുണ്ടായിêì. ഒê നാള്‍ അവന്റെ അച്ഛന്‍ തിരിച്ചു വêം. അപ്പോള്‍ തന്നെ അവിടെക്കാണാതെ അച്ഛന്‍ വിഷമിçം. അവന്‍ ഒരോ ദിവസവും അവന്റെ പ്രതീക്ഷകളുമായി കടലില്‍ പോയി. ചാളത്തടിയ്ക്ക് പകരം ഒê കൊതുമ്പു വള്ളം സ്വന്തമാക്കി. ഒരോ തിരകളിലും അവന്‍ അച്ഛനെത്തേടി.

അനേകം സുനാമികളിലൂടെ അപ്പുവിന്റെ ശരീരവും മനസ്സും ഉറച്ചു. ഈ പ്രളയകാലത്ത് ആêം ആവശ്യപ്പെടാതെ അവന്‍ കൊതുമ്പു വള്ളവുമായിറങ്ങി. പതിനാലു ദിവസമായി തുടêന്ന മഴ. എവിടേയും വെള്ളമാണ്. വഴിമാറി ഒഴുæന്ന പുഴ. പിന്നെ പുഴയും തീരവും ഇല്ലാത്ത പരപ്പ്. ആ പരപ്പിലേക്ക് മറ്റനേകം വലിയ വള്ളങ്ങള്‍ക്കൊപ്പം അവന്റെ കൊതുമ്പു വള്ളവും തുഴഞ്ഞു. മതിലുകളാലും വേലികളാലും അതിêകള്‍ തിരിച്ച മëഷ്യന്‍ ദുരന്തത്തിന്റെ മുന്നില്‍ ഭയന്നു. വലിയ വള്ളങ്ങള്‍ മതിലികളില്‍ ഉടക്കിയപ്പോള്‍ അപ്പുവിന്റെ കൊതുമ്പുവള്ളം ഉള്ളില്‍ കടന്ന് വൃദ്ധരെയും രാഗികളേയും വലിയ വള്ളങ്ങളിലേക്ക് കൊടുത്തു. ജാതിയുടേയും, മതത്തിന്റേയും, സമ്പത്തിന്റയും. അറിവിന്റയും വില്ലൊടിഞ്ഞ നിസ്സഹായര്‍ സഹായത്തിëവേണ്ടിയുള്ള ഒêമയുടെ താളം. വീടുകള്‍ മൊത്തമായി ഒലിച്ചു പോയവര്‍. ഉറപ്പില്ലാത്ത ഭിത്തികള്‍çമേല്‍ ആടുന്ന ഓടിട്ട മേല്‍ക്കൂരകള്‍. ഒരു ജീവിതകാലത്തെ മുഴുവന്‍ സമ്പാദ്യങ്ങളും മുടക്കി പണിത തന്റെ സ്വപ്നമായിêന്ന വീടിന്റെ അടിത്തറയ്‌ക്കൊപ്പം വീട് മൊത്തമായി ഭൂമി വിഴുങ്ങിയപ്പോള്‍ അന്ധാളിച്ചവന്റെ നെടുവീര്‍പ്പ്. ഒê æì മുഴുവന്‍ സ്വന്തമെന്നഹങ്കരിച്ചവന്റെ അഹന്ത അത്രയും ഒരു നിമിഷം കൊണ്ട് ഒലിച്ചുപോയി. ഉêള്‍പൊട്ടലിനൊപ്പം നെയ്ത സ്വപ്നങ്ങളത്രയും ഭൂമിക്കായി കൊടുത്തവര്‍!. ചത്തൊഴുæന്ന കìകാലികള്‍. എന്തിനേയും അതിജിവിക്കുന്ന വിഷജീവികള്‍ മാത്രം ചുറ്റിëം പുളയുì. പൊളിഞ്ഞ പാലങ്ങളും മുറിഞ്ഞ റോഡുകളും. ഇതൊക്കെ പ്രളയ കാഴ്ച്ചകളാണ്. ഒഴുകിപ്പോയ ജീവിതത്തിë നടുവില്‍ ഒê പതിനൊìകാരി ഒരലൂമനിയം പാത്രത്തില്‍ തനിക്ക് അവശേഷിച്ചതത്രയും ചുêട്ടിക്കെട്ടി, ഒപ്പം തന്റെ ആത്മ മിത്രമായ പട്ടിçട്ടിയേയും എടുത്ത് സഹായഹസ്തവും നോക്കി ഒê മുനമ്പിലെന്നപോലെ ഏതൊ മരക്കൊമ്പില്‍ പിടിച്ചു നില്‍ക്കുന്നു. അവളിലേçള്ള ദൂരം തുഴഞ്ഞടുക്കുമ്പോള്‍, അനാഥ ബാല്യങ്ങളെക്കുറിച്ചുള്ള നൊമ്പരത്താല്‍ ഉള്ളു നീറുന്നുണ്ടായിരുന്നു. അങ്ങനെ ഒരവസ്ഥയില്‍ കൂടി കടìപോയ തന്റെ ബാല്യത്തെçറിച്ചുള്ള തികട്ടല്‍. ആ æട്ടിയെ ക്യാമ്പിലെ തിരിക്കിലേക്ക് ഇറക്കിയിട്ടുള്ള തിരിച്ചു വരവായിരുന്നു.

 æറെ ദൂരം തുഴഞ്ഞപ്പോള്‍ അവന്റെ മനസ്സില്‍ ഒരു ചിന്ത ഉണരുകയായിരുന്നു. ജീവന്‍ നഷ്ടപ്പെട്ട ഈ ശരീരവുമായി നഷ്ടപ്പെടുത്തുന്ന ഈ സമയം ജീവനുള്ള ആരെയെങ്കിലും രക്ഷിച്ചുകൂടെ. പക്ഷേ ഈ അമ്മച്ചിയെ എങ്ങനെ ഉപേക്ഷിക്കും. ചിലപ്പോള്‍ തനിക്ക് മുമ്പ് ആരെങ്കിലുമൊക്കെ ഈ ശരീരത്തെ പ്രളയത്തിലേçതന്നെ ഉന്തി വിട്ടിട്ടുണ്ടാæം. അപ്പുവിന്റെ ചിന്തകള്‍ æഴഞ്ഞുമറിഞ്ഞു. അവന്‍ തീêമാനിച്ചു. ഇതിനെ ഉപേക്ഷിക്കാന്‍ പാടില്ല. ഉപേക്ഷിക്കപ്പെടേണ്ടതായിêന്നെങ്കില്‍ എന്തിന് ഈ അമ്മച്ചി തന്റെ കണ്ണില്‍ പെട്ടു. മറ്റുള്ളവരെ രക്ഷിക്കാന്‍ എത്രയോ ആളുകള്‍. ഒരൊ ജീവിതവും ഒരോ നിയോഗങ്ങളാണ്. ഈ അമ്മച്ചിക്ക് ഒരു അന്ത്യ യാത്ര ഒêക്കേണ്ടിയിരിക്കുന്നു. പെട്ടന്നവന്റെ മനസ്സില്‍ മറ്റൊരു ചിന്ത കടന്നു വന്നു. ഇതുപോലെ തന്റെ അച്ഛëം കടലില്‍ ഒരു ബലി കൊതിച്ച് ഒഴുകി നടന്നിട്ടുണ്ടാæമോ?. എങ്കില്‍ ഇത് എന്റെ അച്ഛനുവേണ്ടിയുള്ള ഒê ബലിയായിക്കൊള്ളട്ടെ.

 അപ്പു തുഴഞ്ഞു. ക്യാമ്പിëള്ളില്‍ പോലിസ്എയ്ഡ് പോസ്റ്റുണ്ട്. അവിടെ എത്തിച്ചാല്‍ാന്‍ അവര്‍ വേണ്ടതു ചെയ്യും. അവന്‍ ഉറപ്പുച്ചു. വള്ളം ഉലയുന്നതëസരിച്ച് ആ ശരീരം അനങ്ങിക്കൊണ്ടിരിíുì. അതിന്റെ തല ഉടലില്‍നിന്നും വേര്‍പെടുമോ എന്നവന്‍ ഭയന്നു. ആ മുഖത്തേക്കവന്‍ സൂക്ഷിച്ചുനോക്കി. അധികം ജീര്‍ണ്ണത മുഖത്തെ ബാധിച്ചിട്ടില്ലാത്ത പോലെ. പല്ലില്ലാത്ത മോണകാട്ടി ലോകത്തെ മുഴുവന്‍ പരിഹസിക്കുന്നപോലൊê ചിരി. ””മോനെ അപ്പു”; അപ്പു പകച്ച് ചുറ്റിëം നോക്കി. ആരാണാവോ തന്നെ വിളിക്കുന്നത്. “”ഞാന്‍ തന്നെ മോനെ.... നീ എന്നെ കണ്ടെത്തിയതും, ഞാന്‍ നിന്റെ വള്ളത്തിലായതും നിയോഗമാണ്. മറ്റു പലêം നിനക്കുമുമ്പ് എന്നെ കണ്ടിരുന്നു. അവര്‍ക്കൊìം എന്നെ വീണ്ടെടുക്കാന്‍ തോന്നിയില്ല. ഇനി നീ എനിക്കൊരു അന്ത്യയാത്ര ഒêക്കണം. ഒê വിശ്വാസി അവന്റെ രണ്ടാം വരവില്‍ ഉയര്‍ത്തെഴുനേറ്റ് അവനോടൊപ്പം പോകേണ്ടേ...? ഒരനാഥയ്ക്ക് വീണ്ടെടുപ്പുണ്ടോ...? അതുകൊണ്ട് ഞാന്‍ മോനോടു പറയാം, ഞാനൊരനാഥയല്ല, എനിക്ക് നാലു മക്കളുണ്ട്. ജിവിക്കാനുള്ള വകയും ഉണ്ടായിരുന്നു. എന്നാല്‍ മൂìവര്‍ഷം മുമ്പ് അവര്‍ എവിടെനിന്നെല്ലാമോ ഒന്നിച്ച്, സ്വത്തുക്കള്‍ വിറ്റു. എന്നെ ഒരു കêണാലയത്തില്‍ ആക്കി. അവര്‍ അവരവര്‍ ആയിêന്ന പട്ടണങ്ങളീലേക്ക് മടങ്ങിപ്പേപോയി. പിന്നെ ഞാനവരെ കണ്ടിട്ടില്ല. കêണാലയത്തിലെ ഒറ്റപ്പെടലില്‍ നിന്നും ഈ മഹാ പ്രളയം എന്നെ വിളിച്ചുണര്‍ത്തി. അല്ലെങ്കില്‍ ഇത്ര നാളും ഞാന്‍ കാത്തിêന്നത് ഈ പ്രളയത്തിëവേണ്ടിയായിêì. ഒê മഹാപ്രളയത്തില്‍ ജനിച്ച് മറ്റൊê മഹാപ്രളയത്തില്‍ ലയിçവാëള്ള മോഹം. നൂറ്റാണ്ടിലെ പ്രളയങ്ങളെ ബന്ധിപ്പിക്കുന്ന കണ്ണി അതിനു സാക്ഷിയായി നീ. ഇതു നിയോഗമല്ലെങ്കില്‍പ്പിന്നെ എന്താണ്. തൊണ്ണുറ്റിഒന്‍പതിലെ വെള്ളപ്പൊക്കത്തിലാണ് എന്റെ അമ്മ ഒê വള്ളത്തില്‍ എന്നെ പെറ്റതെന്ന കഥ ഞാന്‍ എത്ര കേട്ടിരിക്കുന്നു നിറവയറുമായി വെള്ളക്കെടുതിയില്‍ നിìം മറുകര എത്തുന്നതുë മുമ്പേ ഞാന്‍ പിറì. ഈ മഴ എന്റെ സിരകളെ ഉണര്‍ത്തി. ഇനി കിടക്കയെ വിട്ടെഴുനേല്‍ക്കില്ലì വിചാരിച്ചരെയൊക്കെ ഞാന്‍ തോന്ിച്ചു. ഞാന്‍ എഴുന്നേനറ്റ് ആêം ആê അറിയാതെ ഈ പ്രളയത്തിലേക്ക് നടന്നു. ആ ഉള്‍വിളിയെ പ്രതിരോധിക്കാന്‍ എനിç കഴിയുമായിരുന്നില്ല. ഈ മഹാ പ്രളയം ഞാന്‍ തന്നെയാണ്.  അപ്പു ഒê മയക്കത്തിലെന്നപോലെ എല്ലാം കേള്‍çകയായിരുന്നു.

 പോലിസുകാരന്റെ മുഖം ചുളിയുന്നു. ഇവിടെ ആവശ്യത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ട്. ഇനി ഞാനിതെവിടെ സൂക്ഷിçം?.. അയാളുടെ ചിന്ത അതായിêì. വെള്ളം ഇറങ്ങുന്നവരെ കാക്കാതെ പറ്റില്ല. പോലിസുകാരന്‍ അടുത്തുള്ള ആശുപത്രികളിലെല്ലാം ഫോണ്‍ ചെയ്തു. എവിടേയും മോര്‍ച്ചറിയില്‍ സ്ഥലമില്ല. പോലിസുകാരന്‍ മൃതയുടെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ തന്റെ മുഖത്തേç നോçì. അനാഥപ്രേതം എì മാത്രം രേഖയില്‍ അയാള്‍ æറിച്ചു. എന്നിട്ടയാള്‍ വളരെ സ്‌നേഹത്തോടൊട് പറഞ്ഞു. ഞാന്‍ ഒê ആംആബുലന്‍സ് ഒപ്പിച്ചു തരാം. വെള്ളം കേറാത്ത തെക്കന്‍ പ്രദേശത്തെവിടെയെങ്കിലും തിരക്ക്. പ്രേതം തന്റെ ഉത്തരവാദിത്വമാണെന്നപ്പു തിരിച്ചറിയുന്നു. ചാക്കില്‍ പൊതിഞ്ഞ ആ ശരീരവും പോലിസുകാരന്‍ കൊടുത്ത അനാഥപ്രേതം എന്ന സര്‍ട്ടിഫിക്കറ്റുമായി അപ്പു ആംആബുലന്‍സില്‍ കയറുമ്പോള്‍, ഡ്രൈവര്‍ അത്ര സന്തുഷ്ടനല്ലായിêì. യാത്രíുമുമ്പായി കരയില്‍ കെട്ടിയിട്ട തന്റെ കൊതുമ്പു വള്ളത്തെ ഒì നോക്കാന്‍ അപ്പു മറന്നില്ല. യത്രയിലുടനീളം അവര്‍ ഒê മോര്‍ച്ചറിക്കായി കേé. പിന്നെ പ്രാര്‍ത്ഥിച്ചു. എവിടെയും ഒഴിവില്ല, മഴയൊന്നു മാറിയാല്‍ ഉറ്റവരെ യാത്രയാക്കാന്‍ നോക്കിയിരിക്കുന്ന ബന്ധുക്കളുടെ നീണ്ട നിര. എത്ര ദൂരം ഓടിയെന്നോ, ഏതെല്ലാം വാതിലുകളീല്‍ മുട്ടിയെന്നോ അവര്‍ മറì. വണ്ടിയില്‍ നിìം ചാçകെട്ടിന്റെ പ്രതിരോധത്തെ മറന്ന് ദുര്‍ഗന്ധം പരçì.

 ഡ്രൈവര്‍ വളരെ അക്ഷമനായി പറഞ്ഞു. “”ഇനി എനിക്ക് വയ്യ. പോലിസുകാê പറഞ്ഞതുകൊണ്ടുമാത്രം ഞാന്‍ ഇത്രയും ഓടി. നമുക്ക് ഈ ഭാരം ഇവിടെ എവിടെയെങ്കിലും ഉപേക്ഷിക്കാം. അതു കൊണ്ട് ആര്‍ക്കും ഒന്നും സംഭവിക്കാന്‍ പോæന്നില്ല. ഈ പൊന്തക്കാടുകളില്‍ മറ്റാêം അറിയില്ല.’’ അയാള്‍ വണ്ടി നിര്‍ത്താനെന്നവണ്ണം സ്പീഡ് æറച്ചു. അപ്പു അയാളോട് യാചനാസ്വരത്തില്‍ പറഞ്ഞു, “”അകുത് സഹോദര. നിങ്ങള്‍ക്ക് ഇവര്‍ ആêമല്ല. എന്നാല്‍ എനിക്കിവര്‍ ആരെല്ലാമോ ആണ്’’. ഡ്രൈവര്‍ അരിശത്തോട് എന്തൊക്കയോ പറയുì. ഒê വാതിലുകൂടി മുട്ടാന്‍ ബാക്കിയുണ്ട്. ഒê ഉള്‍ഗ്രാമത്തില്‍. ആരോ പറഞ്ഞു തന്നതാണ്. അവêടെ അടുത്ത ലക്ഷ്യം അതായിêì. ഒê ഗള്‍ഫുകാരന്‍ തന്റെ ജീവിത സായഹ്നത്തില്‍ ആശുപത്രിയായി തുടങ്ങി മോര്‍ച്ചറിയായി അവശേഷിച്ച സ്ഥാപനം. ഉറക്കച്ചടവിനാല്‍ വീര്‍ത്ത കണ്‍പോളകളുമായി മുതലാളീയും, കാവല്‍ക്കാരëമായ ഗള്‍ഫുകാരന്‍ അവരോട് ചിരിച്ചു. മഴതോരാനായി കാത്തിരിíുന്ന പന്ത്രണ്ടു പ്രേതങ്ങളെ അയാള്‍ അവര്‍ç കാണിച്ചു കൊടുത്തു. ഇതില്‍ ഏതെങ്കിലും ഒì പോയാല്‍ ഞാന്‍ നിങ്ങള്‍ക്കൊരിടം തരാം. ആ ഗള്‍ഫുകാരന്‍ ദയാലുവായിêന്നെങ്കിലും നിസ്സഹായിരുന്നു. നിങ്ങള്‍ നാളെ ഒന്നു വന്നു നോക്ക്. ചിലപ്പോള്‍ ഒരറ ഒഴിഴിഞ്ഞേക്കാം. മഴ രണ്ടു മണിക്കൂര്‍ തോന്നു കിട്ടാന്‍ പ്രാത്ഥിക്ക് എന്ന് പറഞ്ഞിട്ടയാള്‍ മോര്‍ച്ചറിയും പൂട്ടി നടന്നകന്നു. ഡ്രൈവര്‍ എന്തൊ തീര്‍മാനിച്ചുറച്ചവനെപ്പോലെ വണ്ടിയില്‍ നിന്നും ആ ഭാരം വലിച്ച് മോര്‍ച്ചറിയുടെ പടിയില്‍ ഇറക്കി വെച്ചിട്ട്, ഒരക്ഷരം ഉരിയാടാതെ വണ്ടിയും ഇരപ്പിച്ച് പോയി. അപ്പു എന്തു ചെയ്യണമെന്നറിയാതെ ചുറ്റിനുംം നോക്കി. ‘മേനകയുടെ പട്ടികള്‍ ആരോടെന്നില്ലാതെ æരച്ച് മോര്‍ച്ചറിയ്ക്ക് ചുറ്റും ഓടിനടക്കുന്നു. ആകാശത്ത് കാര്‍മേഘങ്ങള്‍ ഇനിയും കലിയടങ്ങിയിട്ടില്ലാത്തപോലെ ഓടിനടക്കുന്നു മഴ ചെണ്ട കൊട്ടുകാരനെപ്പോലെ ഒറ്റക്കോലില്‍ നില്‍ക്കുന്നു. അപ്പു ക്ഷീണിതനും നിരാശëമായിരുന്നു. മോര്‍ച്ചറിയുടെ വരാന്തയില്‍ മഴയില്‍ നിന്നും ഒഴിഞ്ഞ് ആ അമ്മച്ചിയുടെ അവശേഷിപ്പിനേയും കെട്ടിപ്പിടിച്ചു കിടന്നു മയക്കത്തിലേക്കു വഴുതി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക