Image

എം.ടിയുടെ തിരക്കഥക്കായി അപ്പീലുമായി ശ്രീകുമാര്‍ മേനോന്‍

Published on 03 December, 2018
എം.ടിയുടെ തിരക്കഥക്കായി അപ്പീലുമായി ശ്രീകുമാര്‍ മേനോന്‍

എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന തിരക്കഥയ്ക്ക് വേണ്ടി ശ്രീകുമാര്‍ മേനോന്‍ വീണ്ടും നിയമനടപടികളുമായി മുമ്പോട്ട്. തിരക്കഥ വാങ്ങുമ്പോള്‍ മൂന്ന് വര്‍ഷത്തെ കാലയളവിനുള്ളില്‍ സിനിമയാക്കാം എന്ന ഉറപ്പിന്‍മേലാണ് ശ്രീകുമാര്‍ മേനോന്‍ തിരക്കഥ വാങ്ങിയതെന്നും ഇപ്പോള്‍ നാല് വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ തിരക്കഥ തിരികെ വേണമെന്നും ആവശ്യപ്പെട്ട് എം.ടി കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ കേസ് നല്‍കിയിരുന്നു. 
എന്നാല്‍ ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഒരു മാധ്യസ്ഥനെ നിയമിക്കണം എന്നാവശ്യപ്പെട്ട് ശ്രീകുമാര്‍ മേനോന്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി കോടതി തള്ളി. ഇതോടെയാണ് ഈ ഹര്‍ജി നല്‍കിയ തീരുമാനം പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് ശ്രീകുമാര്‍ മേനോന്‍ അപ്പീലുമായി മുമ്പോട്ടു പോകുന്നത്. 
എന്നാല്‍ മഹഭാരതം ചലച്ചിത്രമാക്കുക എന്ന ലക്ഷ്യവുമായി മുമ്പോട്ടു പോകുകയാണ് ഗള്‍ഫില്‍ വ്യവസായിയായ ബി.ആര്‍ ഷെട്ടി. എം.ടിയുടെ തിരക്കഥ ലഭിച്ചില്ലെങ്കില്‍ മറ്റൊരു തിരക്കഥയില്‍ മഹാഭാരതം സിനിമയാക്കും എന്നാണ് ബി.ആര്‍ ഷെട്ടിയുടെ നിലപാട്. പക്ഷെ അങ്ങനെയൊരു നീക്കമുണ്ടായാല്‍ ശ്രീകുമാര്‍ മേനോന്‍ സംവിധായനായി ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഷെട്ടി വ്യക്തതയൊന്നും പറയുന്നില്ല. എം.ടിയുടെ തിരക്കഥ നേടാന്‍ കഴിഞ്ഞ സംവിധായകന്‍ എന്ന നിലയിലാണ് ശ്രീകുമാര്‍ മേനോന്‍ 600 കോടിയുടെ ബജറ്റില്‍ രണ്ടാമൂഴത്തിന് നിര്‍മ്മാതാവിനെ ലഭ്യമാക്കിയത്. എന്നാല്‍ തിരക്കഥ നഷ്ടമായാല്‍ നിര്‍മ്മാതാവ് മറ്റൊരു സംവിധായകനെ പരിഗണിക്കുമെന്നാണ് അണിയറ വാര്‍ത്തകള്‍ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക