Image

'ഞ്ഞിങ്ങള്‍ക്കെന്നെ അറിയാലോ എനിച്ചതിന്റെ ആവശ്യമുണ്ടോ'; പരിഹാസവുമായി ജൂഡ് ആന്റണി

Published on 02 December, 2018
'ഞ്ഞിങ്ങള്‍ക്കെന്നെ അറിയാലോ എനിച്ചതിന്റെ ആവശ്യമുണ്ടോ'; പരിഹാസവുമായി ജൂഡ് ആന്റണി

കേരളത്തില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന കോപ്പിയടി വിവാദത്തില്‍ ദീപ നിശാന്തിനെ പേരെടുത്ത് പറയാതെ പരിഹസിച്ച് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. യുവ കവി എസ്. കലേഷിന്റെ കവിത തന്റെ പേര് വച്ച് കോളേജ് അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ.യുടെ മാസികയില്‍ പ്രസിദ്ധീകരിച്ചു എന്നാണ് ദീപയ്‌ക്കെതിരേയുള്ള വിമര്‍ശനം. സാങ്കല്പിക കഥാപാത്രങ്ങളിലൂടെ, സന്ദര്‍ഭങ്ങളിലൂടെ ഈ സംഭവത്തെ അവതരിപ്പിച്ചുകൊണ്ടുള്ള ജ്യൂഡിന്റെ പോസ്റ്റ് വൈറല്‍ ആവുകയാണ്.

ജ്യൂഡിന്റെ കുറിപ്പ്  

'ഒരു ദിവസം ഡുണ്ടുമോള്‍ ക്ലാസ്സില്‍ ഒരു കിടിലന്‍ റബര്‍ കൊണ്ടുവന്നു. എല്ലാരും കൊള്ളാം എന്ന് പറഞ്ഞപ്പോ ചിലര്‍ പറഞ്ഞു ഇത് പിക്കുവിന്റെ റബര്‍ ആണല്ലോ എന്ന്. അപ്പൊ ഡുണ്ടുമോള്‍ പറഞ്ഞു ഞ്ഞിങ്ങള്‍ക്കെന്നെ അറിയാലോ എനിച്ചതിന്റെ ആവശ്യമുണ്ടോ എന്നൊക്കെ. പിക്കു കഷ്ടപ്പെട്ട് റബര്‍ വാങ്ങിയത് കടക്കാരന്‍ ബില്ല് സഹിതം കാണിച്ചപ്പോ ഡുണ്ടുമോള്‍ ചിണുങ്ങി കൊണ്ട് പറയുവാ ഇത് എനിച്ചും ബോളു ചേട്ടായി തന്നതാ ഞാന്‍ എന്ത് ചെയ്യാനാ എന്ന്. പാവം ഡുണ്ടു മോള്‍'. ജൂഡ് കുറിക്കുന്നു.


മുന്‍പ് മമ്മൂട്ടി ചിത്രം കസബയെകുറിച്ച് നടി പാര്‍വതി മ്പടത്തിയ വിവാദ പരാമര്‍ശത്തില്‍ പാര്‍വതിയെ പേരെടുത്ത് പറയാതെ വിമര്‍ശിച്ച ജൂഡിനെതിരേ ദീപ രംഗത്ത് വന്നിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക