Image

ഇന്ത്യയുടെ ജിഡിപിയില്‍ വന്‍ ഇടിവ്‌

Published on 30 November, 2018
ഇന്ത്യയുടെ ജിഡിപിയില്‍ വന്‍ ഇടിവ്‌


2017-2018 സാമ്‌ബത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ആഭ്യന്തര ഉത്‌പാദനത്തില്‍ ഇടിവ്‌. ജൂലൈ മുതല്‍ സെപ്‌റ്റംബര്‍ വരെയുളള പാദത്തിലെ മൊത്ത ആഭ്യന്തര (ജിഡിപി) ഉല്‍പ്പാദനം 7.1 മാത്രമാണ്‌.

ജൂണില്‍ അവസാനിച്ച്‌ 2017-18 സാമ്‌ബത്തിക വര്‍ഷത്തിന്‍റെ ആദ്യപാദത്തില്‍ ജിഡിപി 8.2 ശതമാനമായിരുന്നു.

സമ്‌ബദ്‌വളര്‍ച്ചയുടെ നട്ടെല്ലായ മാനുഫാക്‌ചറിംഗ്‌ മേഖല ആദ്യപാദത്തിലെ 13.5 ശതമാനത്തില്‍ നിന്ന്‌ 7.4 ശതമാനത്തിലേക്കും കാര്‍ഷിക മേഖല 5.3 ശതമാനത്തില്‍ നിന്ന്‌ 2.6 ശതമാനത്തിലേക്കും വളര്‍ച്ചായിടിവ്‌ രേഖപ്പെടുത്തിയതാണ്‌ തിരിച്ചടിയായത്‌.
ഫാമിംഗ്‌ സെക്ടറില്‍ 3.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

അതേസമയം ജിഡിപിയില്‍ ഇടിവ്‌ രേഖപ്പെടുത്തിയെങ്കിലും ഇന്ത്യ ഇപ്പോഴും ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്‌ബദ്‌വ്യവസ്ഥയാണ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക