Image

യുക്മ കലണ്ടറുകള്‍ വിതരണത്തിന് തയാറെടുക്കുന്നു

Published on 29 November, 2018
യുക്മ കലണ്ടറുകള്‍ വിതരണത്തിന് തയാറെടുക്കുന്നു
ലണ്ടന്‍: കഴിഞ്ഞ 8 വര്‍ഷക്കാലമായി യുകെ മലയാളികള്‍ക്ക് യുക്മ നല്‍കുന്ന പുതുവത്സര സമ്മാനമാണ് യുക്മ കലണ്ടര്‍. മേല്‍ത്തരം പേപ്പറില്‍ ബഹുവര്‍ണങ്ങളില്‍ പ്രിന്റു ചെയ്ത യുക്മ കലണ്ടര്‍ എല്ലാ വീടുകളുടെയും സ്വീകരണമുറിക്ക് ഒരു അലങ്കാരമാണ്. നല്ല വലിപ്പത്തില്‍ അച്ചടിച്ചിരിക്കുന്ന ഈ കലണ്ടര്‍ ജോലി ദിവസങ്ങള്‍ എഴുതിയിടാനും അവധി ദിവസങ്ങളും, ജന്മദിനങ്ങളും മറ്റും എഴുതി ഓര്‍മ്മ വയ്ക്കുവാനും ഇയര്‍ പ്ലാനര്‍ ആയും ഉപയോഗിച്ചു വരുന്നു എന്ന് പല ഉപയോക്താക്കളും ഇതിനോടകം തന്നെ യുക്മയെ അറിയിച്ചിട്ടുണ്ട്. 

ഈ വര്‍ഷവും 15000 കലണ്ടറുകളാണ് യുക്മ സൗജന്യമായി യുകെ മലയാളികള്‍ക്ക് വിതരണം ചെയ്യുന്നത്. യുക്മയുടെ അംഗ അസോസിയേഷനുകള്‍ വഴിയും ഭാരവാഹികള്‍ മുഖേനയുമാണ് ഇവ യു കെ മലയാളികള്‍ക്ക് എത്തിച്ചു കൊടുക്കുന്നത്. യുകെയിലെ അവധി ദിവസങ്ങളും, വിശേഷ ദിവസങ്ങളും കൂടാതെ കേരളത്തിലെ വിശേഷ ദിവസങ്ങളും, അവധി ദിവസങ്ങളും പ്രത്യേകമായി അടയാളപ്പെടുത്തിയിരിക്കുന്ന ഈ കലണ്ടറില്‍, ഈ കലണ്ടര്‍ തയാറാക്കുന്നതിനും വിതരണത്തിനും യുക്മയെ സഹായിക്കുന്ന യുകെ മലയാളി സംരംഭകരുടെ വിവരങ്ങളും സേവനങ്ങളും ലഭ്യമാണ്. 

യുകെയിലെ ഇന്‍ഷുറന്‍സ്് രംഗത്തെ പ്രമുഖ മലയാളി സംരംഭമായ അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസും, മുത്തൂറ്റ് ഗ്ലോബല്‍, കുട്ടികള്‍ക്ക് മെഡിക്കല്‍ അഡ്മിഷന്‍ ലഭിക്കുവാന്‍ സഹായിക്കുന്ന യുകെയിലെ പ്രമുഖ സ്ഥാപനമായ െ്രെപം മെഡിറ്റെക് , സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എയര്‍ റ്റിക്കറ്റിംഗ് സംബന്ധമായ കാര്യങ്ങള്‍ ചെയ്തു തരുന്ന സെന്റ് ജോണ്‍സ് ട്രാവല്‍സ്, യുകെയിലെ പ്രമുഖ മലയാളി സോളിസിറ്റേഴ്‌സ് ആയ പോള്‍ ജോണ്‍ സോളിസിറ്റേഴ്‌സ് , സീകോം അക്കൗണ്ടന്‍സി സര്‍വീസ്, യുകെയിലെ പ്രമുഖ ഓണ്‍ലൈന്‍ ട്യൂഷന്‍ കന്പനിയായ വൈസ് ഫോക്‌സ് ആപ്പ് എന്നിവരാണ് ഈ വര്‍ഷത്തെ യുക്മ കലണ്ടറിനെ സ്‌പോണ്‍സര്‍ ചെയ്യുന്നതിന് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മലയാളി സംരംഭകര്‍. 

ഡിസംബര്‍ ആദ്യ വാരത്തില്‍ തന്നെ യുക്മ കലണ്ടറുകള്‍ പരമാവധി സംഘടനകള്‍ക്ക് വിതരണം ചെയ്യനാണ് തീരുമാനമെടുത്തിരിക്കുന്നത്. യുക്മ കലണ്ടറുകള്‍ ആവശ്യമുള്ള അംഗ സംഘടനകളും ഇതര സംഘടനകളും വ്യക്തികളും അവരുടെ യുക്മ റീജണല്‍ ഭാരവാഹികള്‍ മുഖേന നാഷണല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസുമായി ബന്ധപ്പെടുക. 

യുക്മ ന്യൂസിലോ യുക്്മയുടെ പത്താം വാഷികത്തോട് അനുബന്ധിച്ചു പുറത്തിറക്കുന്ന സുവനീയറിലോ പരസ്യം നല്‍കുന്നതിന് താല്‍പ്പര്യമുള്ളവര്‍ എത്രയും വേഗം യുക്മ നാഷണല്‍ പ്രസിടന്റ്റ് മാമ്മന്‍ ഫിലിപ്പിനെ ബന്ധപ്പെടേണ്ടതാണ്. യുക്മ കലണ്ടറിന് പരസ്യം തന്ന് സഹായിച്ച എല്ലാ സംരഭകര്‍ക്കും നന്ദി രേഖപെടുത്തുന്നതായി യുക്മ നാഷണല്‍ ട്രഷറര്‍ അലക്‌സ് വര്‍ഗീസ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക