Image

ഇന്ത്യയുടെ അതിനൂതന ഭൗമനിരീക്ഷണ ഉപഗ്രഹം ഹൈസിസ്‌ വിജയകരമായി വിക്ഷേപിച്ചു

Published on 29 November, 2018
ഇന്ത്യയുടെ അതിനൂതന ഭൗമനിരീക്ഷണ ഉപഗ്രഹം ഹൈസിസ്‌ വിജയകരമായി വിക്ഷേപിച്ചു

ശ്രീഹരികോട്ട:  ഇന്ത്യയുടെ ഏറ്റവും ഭാരമേറിയതും അതിനൂതനവുമായ ഭൗമനിരീക്ഷണ ഉപഗ്രഹം ഹൈസിസ്‌(ഹൈപ്പര്‍ സ്‌പെക്‌ട്രല്‍ ഇമേജിംഗ്‌ സാറ്റ്‌ലൈറ്റ്‌) വിജയകരമായി വിക്ഷേപിച്ചു. കൗണ്ട്‌ഡൗണ്‍ ബുധനാഴ്‌ച രാവിലെ 5.58ന്‌ തുടങ്ങിയിരുന്നു.

കൃഷി, വനസംരക്ഷണം, സൈനിക മേഖലകളില്‍ മികച്ച മുന്നേറ്റമുണ്ടാക്കാന്‍ ഹൈസിസ്‌ പ്രയോജനപ്പെടുമെന്ന്‌ ഐ.എസ്‌.ആര്‍.ഒ അറിയിച്ചു. 380 കിലോഗ്രാമാണ്‌ ഹൈസിസിന്റെ ഭാരം. അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ കൂടുതല്‍ വ്യക്തമായ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഇതിന്‌ കഴിയും.

പി.എസ്‌.എല്‍.വി സി 43 റോക്കറ്റാണ്‌ ഹൈസിസ്‌ ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളുമായി കുതിച്ചുയര്‍ന്നത്‌. വ്യാഴാഴ്‌ച രാവിലെ 9.58ന്‌ ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ സ്‌പേസ്‌ സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം.

യു.എസിന്റെ മാത്രം 23 ഉപഗ്രഹങ്ങളും മറ്റു എട്ട്‌ രാജ്യങ്ങില്‍ നിന്നായി എട്ട്‌ ഉപഗ്രഹങ്ങളും വഹിച്ചു കൊണ്ടാണ്‌ പി.എസ്‌.എല്‍.വി പറന്നുയര്‍ന്നത്‌. ഭൂമിയില്‍ നിന്ന്‌ 640 കി.മി അകലെ ഹൈസിസിനെ എത്തിക്കുകയാണ്‌ പി.എസ്‌.എല്‍.വി സി 43ന്റെ ദൗത്യം. മറ്റു 30 ഉപഗ്രഹങ്ങളെ 504 കി.മി അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക