ന്യൂഡല്‍ഹി: ഭാര്യയെ
ഉപേക്ഷിച്ചു കടക്കുന്ന പ്രവാസികള്‍ക്ക് എട്ടിന്റെ പണി വരുന്നു.
ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാനുള്ള നടപടികളുമായ മുന്നോട്ടു പോകാനാണ്
തീരുമാനം.
ഇതിനടായി പ്രവാസികള്‍ക്കെതിരെ കര്‍ശന നടപടി വ്യവസ്ഥ ചെയ്യുന്ന ബില്‍
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രി
സുഷമ സ്വരാജ് വ്യക്തമാക്കി. ഇത്തരക്കാരായ 25 പേരുടെ പാസ്‌പോര്‍ട്ട് ഇതിനകം
റദ്ദാക്കി.
ഭാര്യയെ ഉപേക്ഷിക്കുകയോ സ്‌ത്രീധനത്തിനായി പീഡിപ്പിക്കുകയോ
ചെയ്യുന്ന പ്രവാസികളെ അറസ്റ്റ് ചെയ്യാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട്
ഇരയാക്കപ്പെട്ട ഏതാനും സ്‌ത്രീകള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
നിയമപരവും
സാമ്‌ബത്തികവുമായ സഹായം നല്‍കാന്‍ നടപടി വേണമെന്നും ഹര്‍ജിക്കാര്‍
ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ മറുപടി ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് രഞ്‌ജന്‍
ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, കെ.എം. ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ച്
ഇക്കഴിഞ്ഞ 13ന് കേന്ദ്ര സര്‍ക്കാരിന് നോട്ടിസ്
അയച്ചിരുന്നു.
പ്രവാസികള്‍ക്കെതിരായ വാറണ്ടുകള്‍ അടങ്‌ുന്ന പോര്‍ട്ടര്
തയ്യാറാക്കുന്നതിനെ കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇത്തരത്തിലുള്ള
പോര്‍ട്ടല്‍ തയ്യാറാക്കുന്നത് സംബന്ധിച്ച് ക്രിമിനല്‍ നിയമത്തില്‍ ഭേദഗതി
വരുത്തേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. പോര്‍ട്ടല്‍വഴി പുറപ്പെടുവിക്കുന്ന
സമന്‍സുകള്‍ക്കും വാറണ്ടുകള്‍ക്കും നിയമസാധുത ലഭിക്കണമെങ്കില്‍ ഇതാവശ്യമാണ്.
ഭേദഗതി അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ പാസാകുമെന്നാണ് കരുതുന്നതെന്നും അവര്‍
കൂട്ടിച്ചേര്‍ത്തു.
നിയമ മന്ത്രാലയം, നിയമനിര്‍മ്മാണ സഭ, ആഭ്യന്തര
മന്ത്രാലയം, വനിതാ ശിശുക്ഷേമ മന്ത്രാലയം എന്നിവ പോര്‍ട്ടല്‍ രൂപവത്‌കരണമെന്ന
ആശയത്തോടു യോജിപ്പു പ്രകടിപ്പിച്ചതായും മന്ത്രി സുഷമ പറഞ്ഞു. വിവാഹശേഷം പ്രവാസി
ഭര്‍ത്താക്കന്മാര്‍ കടന്നുകളയുന്ന പ്രവണതയെയും വിവാഹശേഷം വിദേശരാജ്യത്തുവച്ച്
ഭാര്യയെ മാനസികവും ശാരീരികവുമായി ഉപദ്രവിക്കുന്ന രീതിയും ഇല്ലാതാക്കുകയാണ് ഈ
നീക്കത്തിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്.