Image

ശബരിമലയെ അയോധ്യയാക്കാനുള്ള ശ്രമങ്ങള്‍ തടയും; മുഖ്യമന്ത്രി

Published on 28 November, 2018
ശബരിമലയെ അയോധ്യയാക്കാനുള്ള ശ്രമങ്ങള്‍ തടയും;  മുഖ്യമന്ത്രി

തിരുവനന്തപുരം:ശബരിമലയെ അയോധ്യയാക്കാനുള്ള ശ്രമങ്ങള്‍ തടയുമെന്നും നിലവിലുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയെ അയോധ്യയാക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നുവെന്നും ശബരിമലയിലുണ്ടായ പ്രതിഷേധങ്ങള്‍ക്കും അക്രമങ്ങള്‍ക്കും പിന്നില്‍ ഗൂഢാലോചനയുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയില്‍ ഭക്തരെന്ന വ്യാജേന വന്നവര്‍ ക്രമസമാധാനം തകര്‍ക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇവര്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ അടക്കം കൈയ്യേറ്റം ചെയ്യുകയും, വാഹനങ്ങള്‍ തടയുകയും ചെയ്‌തു.

ശബരിമലയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായപ്പോഴാണ്‌ നിരോധനാജ്ഞയും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയതെന്നും അതിനാല്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കില്ലെന്നും അക്രമികള്‍ക്ക്‌ അഴിഞ്ഞാടാന്‍ അവസരം നല്‍കാനാവില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക