Image

സംസ്ഥാനത്തെ 14 റോഡുകളില്‍ ഇനി ടോള്‍ കൊടുക്കേണ്ടതില്ല

Published on 28 November, 2018
 സംസ്ഥാനത്തെ 14 റോഡുകളില്‍ ഇനി ടോള്‍ കൊടുക്കേണ്ടതില്ല


തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമരാമത്ത്‌ റോഡുകളിലെ ടോള്‍ പിരിവ്‌? ഇനി ഉണ്ടാകില്ല.14 റോഡുകളിലെ ടോള്‍ പിരിവാണ്‌ സര്‍ക്കാര്‍ നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്‌?. മന്ത്രിസഭാ യോഗത്തിലാണ്‌ ഈ തീരുമാനം കൈക്കൊണ്ടത്‌.


2016ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ടോള്‍ പിരിവുകള്‍ നിര്‍ത്തലാക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനം അനുസരിച്ച്‌ 6 പ്രധാന റോഡുകളിലെ പിരിവു ഇതിനു മുന്‍പ്‌ നിര്‍ത്തലാക്കിയിരുന്നു. ഇപ്പോള്‍ അവശേഷിച്ച 14 റോഡുകളിലെ ടോള്‍ പിരിവാണ്‌? നിര്‍ത്തലാക്കുന്നത്‌.


എന്നാല്‍ സംസ്ഥാനത്തെ ദേശീയപാതകളിലെ ടോള്‍ പിരിവ്‌ തുടരുകതന്നെ ചെയ്യും . ദേശീയപാതകളിലെ ടോള്‍ പിരിവില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ സംസ്ഥാന സര്‍ക്കാറിന്‌? അധികാരമില്ല.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക