Image

ജീവിതത്തില്‍ സായം സന്ധ്യയില്‍ (കവിത- വാസുദേവ് പുളിക്കല്‍)

വാസുദേവ് പുളിക്കല്‍ Published on 28 November, 2018
ജീവിതത്തില്‍ സായം സന്ധ്യയില്‍ (കവിത- വാസുദേവ് പുളിക്കല്‍)
വഴിയോരത്തെ പാര്‍ക്കില്‍ മേശക്കു ചുറ്റും
കുശലം പറഞ്ഞിരിക്കും വിഭിന്നദേശക്കാര്‍
ജീവിതത്തിന്‍ സായം സന്ധ്യയില്‍
ഇരുട്ടു കാത്തിരിക്കും ക്ഷീണിതര്‍.
ജീവിതഭാരമിറക്കിവെച്ചവര്‍ സ്വസ്ഥരായ്
സാന്ത്വനത്തത്തിന്‍ തണലാസ്വദിക്കയോ
നിരാശരായ് ദുഃഖത്തിന്‍ ചുരുളഴിക്കയോ? 
ചക്രവാള സീമയില്‍ മറയും സൂര്യന-
വരുടെ ജീവിതയാന്ത്യത്തില്‍ പ്രതീകമോ
അവരുട കുശലപ്രശിനത്തില്‍ച്ചേരാന്‍ 
ഞാനുമെത്തിയവിടെ വൈകാതെ.

യൗവ്വനത്തിലെ വീരഗാഥകള്‍ പാടാന്‍
ഓരോരുത്തര്‍ക്കുമുണ്ടനുഭവത്തിന്നീരടികള്‍
എന്നാലിവര്‍ നിരാശര്‍, ദുഃഖിതര്‍
ബേബിസിറ്റിംഗ് അല്ലെങ്കില്‍ വൃദ്ധസദനം!
മക്കളുടെ ഭീഷണിയിലവര്‍ നിസ്സഹായര്‍.
ഗര്‍ഭപാത്രത്തിനു പോലും വിലപേശും
സാമൂഹ്യനീതിയില്‍ ബ്ലാക്ക്‌മെയിലിന്‍ വ്യാപ്തി
പവിത്രമാം ഗര്‍ഭപാത്രത്തിന്നറ്റം വരെ
കൈവെടിയിലിന്റെ വേദനയും ദുഃഖവും.
സദനത്തില്‍ കൊതുകിന്റെ കുത്തലില്ലാതെ
മക്കളുടെ മണിമാളികയില്‍ സംതൃപ്തി.
പേരക്കുട്ടികളുടെ കളിചിരികളില്‍, 
അവരുട കുസൃതികളില്‍ മനസ്സിലാഹ്ലാദം

എനിക്കില്ല ബേബിസിറ്റിങ്ങിന്‍ പ്രാരാബ്ധം
വിധിയെന്ന സത്യത്തിന്‍ മന്ദഹാസത്തില്‍
പൊതിഞ്ഞുവെക്കുന്നെന്‍ മകള്‍ 
താരാട്ടുദുഖഃത്തിന്‍ മ്ലാനമാം മുഖം.
അമേരിക്കന്‍ സംസ്‌കാരത്തിലലിഞ്ഞയവളില്‍
ഉണ്ടാവില്ല സംസ്‌കാരത്തിന്‍ കണിക
എന്നു ഞാന്‍ ഭയന്നതു വെറുതെ.
സ്വന്തം സംസ്‌കാരമാണെന്‍ ബലം.
മക്കളുടെ വാക്കുകളഭിമാനത്തിന്‍
പുഷ്പഹാരമായെന്‍ കഴുത്തില്‍ വീണു.
ഹര്‍ഷപുളകിതനായ് ഞാന്‍ സ്വയം മറന്നു. 
സ്വന്തം സംസ്‌കാരത്തിന്‍ മഹത്വമറിയുന്ന-
വരുണ്ടാം നിരവധി ഈ പ്രാവാസഭൂമിയില്‍.
Join WhatsApp News
Sudhir Panikkaveetil 2018-11-28 09:58:46
ബേബി സിറ്റിംഗ് അല്ലെങ്കിൽ വൃദ്ധസദനം എന്ന ചോയ്‌സ് മക്കൾ മാതാപിതാക്കൾക്ക് 
കൊടുക്കുമ്പോൾ റിവേഴ്‌സ് മോർട്ടഗേജ്  തുടങ്ങിയ ചോയ്‌സുകൾ മാതാപിതാക്കൾക്കും 
കൊടുക്കാമല്ലോ. കാഴ്ച്ചയും കേൾവിയും പരുങ്ങലിലാകുമ്പോൾ മക്കളെയും 
കൊച്ചുമക്കളെയും കണ്ട് ജീവിക്കണമെന്ന് വാശിയും പിടിക്കരുത്. ഒരു ശരാശരി 
മലയാളി സ്ത്രീ മരണം വരെ ബേബി സിറ്റിംഗ് ചെയ്യുന്നു. മനുഷ്യർ പല കാര്യങ്ങളിലും 
മൃഗങ്ങളെപ്പോലെ പെരുമാറുമെങ്കിലും മക്കളുടെ കാര്യം വരുമ്പോൾ നിറം മാറും.
മൃഗങ്ങൾ കാലാകാലം മക്കളെയും കൊച്ചുമക്കളെയും  സംരക്ഷിക്കുന്നില്ല. പരിചരിക്കപ്പെടാൻ സൗകര്യങ്ങളുള്ള വൃദ്ധസദനങ്ങളിൽ കഴിയുന്നത് മക്കളെ 
ബുദ്ധിമുട്ടിക്കുന്നതിനേക്കാൾ നല്ലത് എന്ന്  മക്കളോട് അളവറ്റ സ്നേഹമുള്ള (അതുകൊണ്ടാണല്ലോ  പ്രശ്നങ്ങൾ) മാതാപിതാക്കൾ തീരുമാനിച്ചാൽ പ്രശനം തീർന്നു. 
Detach, be happy & free. 2018-11-28 16:55:53

We are living in an age which has witnessed tremendous changes in Technology, Finance, Social & political explosion. Many of us have not changed and is refusing to adapt and adopt the changed World. Traditions have also undergone revolutions. The family wealth being transferred from father to son in a domino-style has changed. Man’s wife and a woman’s husband is chosen by the family has changed. But the old generation is still in the plough & Oxen age.

 Nowadays, both husband and wife have to work to survive and they want to work. The woman being ‘housewife’ is still a leftover of male ego. Women need to go out and work so that they will be an independent individual and not a dependent pet. Parents attitude need to change too. It is not a shame or under privilege to live in a senior facility. The senior generation needs to detach from the old family value hypocrisy. Let your children have an independent enjoyment. Parents living with the young generation has created a lot of problems and several couples are ending in divorce.

When you are a senior, detach from attachments and pack up and live happy in assisted or senior houses. Let your children live free and happy too. Remember the old mother-in-law walking around like a supervisor with a big key on the waste- that attitude belongs to the Museum.

andrew

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക