Image

പുരുഷന് നെഞ്ച് കാണിച്ച് നടക്കാമെങ്കില്‍ എന്തുകൊണ്ട് സ്ത്രീ അത് ചെയ്തുകൂടാ.... ജോസഫ് നായിക

Published on 27 November, 2018
പുരുഷന് നെഞ്ച് കാണിച്ച് നടക്കാമെങ്കില്‍ എന്തുകൊണ്ട് സ്ത്രീ അത് ചെയ്തുകൂടാ.... ജോസഫ് നായിക
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത തന്‍റെ ഗ്ലാമര്‍ ചിത്രങ്ങളെ വിമര്‍ശിച്ചവര്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് ജോസഫ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ നായിക മാധുരി. ജോസഫില്‍ നാടന്‍ പെണ്ണായി അഭിനയിച്ച മാധുരി പക്ഷെ യഥാര്‍ഥത്തില്‍ പക്കാ മെട്രോ പെണ്ണാണ്. ഏറ്റവും ഗ്ലാമറസായ വേഷത്തില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ യാതൊരു മടിയുമില്ല. എന്നാല്‍ ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ തുറന്നു പറച്ചിലിനും നടി മടി കാണിക്കുന്നില്ല. എനിക്കിഷ്ടമുള്ളത് പോലെ ഞാന്‍ ശരീരഭാഗങ്ങള്‍ പുറത്തുകാണിക്കുമെന്നാണ് മാധുരി പറയുന്നത്. ബോഡി പോസിറ്റിവിറ്റിയില്‍ താന്‍ വിശ്വസിക്കുന്നു. അതുകൊണ്ട് ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ തെറ്റില്ല. പുരുഷന് ഷര്‍ട്ട് ഉപയോഗിക്കാതെ നെഞ്ച് കാണിച്ച് നടക്കാമെങ്കില്‍ പെണ്ണിനും അതിന് കഴിയും. പുരുഷന് പൊതു നിരത്തില്‍ മുത്രമൊഴിക്കാമെങ്കില്‍ പെണ്ണിനും അതിന് കഴിയും. അല്ലാതെ പെണ്ണ് സാരിയുടുത്ത് നടക്കണം എന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല... മാധുരി പറയുന്നു. 
എന്തായാലും സമൂഹമാധ്യമങ്ങളിലെ മാധുരി ഗ്ലാമര്‍ ചിത്രങ്ങള്‍ ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലായിരിക്കുകയാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക