Image

അഗ്‌നി (കവിത: അരുണിമ കൃഷ്ണന്‍)

Published on 25 November, 2018
അഗ്‌നി (കവിത: അരുണിമ കൃഷ്ണന്‍)
ജ്വാലയായ് മാറവേ നീയേറ്റു വാങ്ങുന്നു
വിങ്ങലിന്‍ നേര്‍ത്ത താപം
സ്വയമൊന്നുരുകവെ നിന്നിലലിയുന്നു
കാലമാം നേര്‍ത്ത തൂവല്‍,
ചെറുചിരി തൂകുന്ന ദീപമായ് നില്‍ക്കവെ
ചൈതന്യരൂപമാക്കി,
അന്ധകാരത്തിനെ പടവെട്ടി മാറ്റുന്ന
വാളതിന്‍ രൂപമാക്കി.
സത്യത്തെയൊന്നങ്ങു കെട്ടിട്ടുറപ്പിക്കാന്‍
തേടുന്നു നിന്നെ ലോകര്‍,
കനിവില്ലെന്നോതുന്ന വിധിയതിന്‍ കൂട്ടായി
മാറ്റുന്നു നിന്നെ ലോകര്‍.
കാരണമില്ലാത്ത സ്‌നേഹമായ് മാറി നീ
വിദ്വേഷപാത്രമായി,
നിന്നുടെ ഭാവമതെന്താണു ചെയ്വതെ
ന്നോതുവാനാര്‍ക്കു സാധ്യം ... ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക