Image

പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍- ഭാഗം-22: സാംസി കൊടുമണ്‍)

Published on 25 November, 2018
പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍- ഭാഗം-22: സാംസി കൊടുമണ്‍)
വെളിച്ചം കയറാത്ത ഇരുട്ടറയില്‍ ഒരു തടവുകാരനെപ്പോലെ ഇരുന്ന് ജോസ്, പഴയ കാലങ്ങളിലൂടെ കടന്ന് പുതിയ വെല്ലുവിളികളെ അറിയുകയായിരുന്നു. ഒരഞ്ചു വര്‍ഷം. അപ്പോഴേക്കും മോന് എട്ടു വയസ്സ്. രണ്ട ിലോ മൂന്നിലോ ചേര്‍ക്കാം. ഒരു വീട്. ഒരു നല്ല സ്റ്റുഡിയോ. ഒരല്പം നീക്കിയിരുപ്പ്. ഇതൊക്കെ വലിയ സ്വപ്നങ്ങളാണോ? താമരപ്പൂവില്‍ അകപ്പെട്ട വണ്ട ് പണ്ട ് സ്വപ്നം കണ്ട ു. സൂര്യന്‍ ഉദിക്കും, താമര വിടരും.... കവിയുടെ മനസ്സാരുകണ്ട ു. അവന്‍ പ്രവാചകനോ..... വിഷാദരോഗിയോ? അവന്‍ ആ താമരയെ എന്തിന് പറിച്ചെടുത്തു. ഒരു മദയാനയെ എന്തിനാ കാവ്യത്തില്‍ കൊണ്ട ു വന്നു. ഹേ.... വണ്ടേ മറ്റൊരു കാവ്യം രചിച്ച് ഞാന്‍ നിന്നെ മോചിപ്പിക്കാം. എനിക്കല്പം സമയം തരൂ. ഞാന്‍ നിന്നെ മറക്കില്ല. നിന്റെ വേദനകളും സ്വപ്നങ്ങളും എന്റേതും കൂടിയാണ്. നിന്റെ രക്ഷകന്‍ ഇനിയും എത്തിയിട്ടില്ല. പണ്ട ് ഒരു രക്ഷകന്‍ വിളിച്ചു പറഞ്ഞു. “വരുവിന്‍ ഞാന്‍ നിങ്ങളുടെ ഭാരങ്ങള്‍ ചുമക്കാം.’ എന്റെ ക്രിസ്തു. അവനു കിട്ടിയതോ മൂന്നാണി.... ഒരു മരക്കുരിശ്.... ബര്‍ബ്ബാസുമാര്‍ മോചിപ്പിക്കപ്പെടുന്ന നീതി.

“”ഇതെന്തൊരു കൂത്താ..... കുറെ നേരമായി ആരോ ബെല്ലടിക്കുന്നു.’’ സിസിലി കിടക്കമുറിയില്‍ നിന്നും പാതി തുറന്ന കണ്ണുമായി ജോസിനെ ഒന്നിരുത്തി നോക്കി. ജോസ്, ചിന്തകളില്‍ ഭാരമില്ലാത്തവനായി, ആകാശക്കോണുകളില്‍ എവിടെയോ പറന്നു നടക്കുകയായിരുന്നു.

അവള്‍ കതകു തുറന്നു.

“”നിങ്ങള്‍ ഉറങ്ങുകയായിരുന്നുവോ?’’ ജോണിച്ചായന്‍ ചോദിച്ചു.

“”ഞാനൊന്നു കിടന്നു. ഇവിടെ രണ്ട ുപേര്‍ എന്തെടുക്കയാരുന്നെന്ന് ആരറിഞ്ഞു. ബെല്ലടിച്ചതൊന്നും അവര്‍ അറിഞ്ഞില്ല.’’ ജോസ് പൊരുത്തമില്ലാത്ത ചിരിയുമായി അളിയനെയും പെങ്ങളെയും സ്വീകരിച്ചു. ജോസിന്റെ ചിരി അവര്‍ കണ്ട ില്ല.

“”എങ്ങനെയുണ്ട ് താമസമൊക്കെ’’ ആലീസമ്മാമ്മ ചോദിച്ചു.

സിസിലിയുടെ മുഖത്ത് സംതൃപ്തിയുടെ നിറഞ്ഞ നിലാവ്. ഇതിനു മുമ്പെങ്ങും അവളെ ഇങ്ങനെ നിറഞ്ഞു കണ്ട ിട്ടില്ല. അവളുടെ ഗൃഹം. സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്തവളുടെ ചിരി. സ്ത്രീ അങ്ങനെയായിരിക്കാം.

കുട്ടികള്‍ മിക്‌ഡൊണാള്‍സില്‍ നിന്നും വാങ്ങിക്കൊണ്ട ുവന്ന ബിഗ് മാക്കും ഫ്രഞ്ചു ഫ്രൈയും പങ്കിടുന്ന തിരക്കിലാണ്. ഡേവിഡ് ആദ്യമാണ്. ഹെലനും എബിയും ചെയ്യുന്നതുപോലൊക്കെ അവനും ചെയ്തു. മാതൃകകള്‍ പിന്‍തുടരുന്നതാണല്ലോ ജീവിതം.

“”ഇതെന്താണ്.’’ സിസിലി ചോദിച്ചു.

“”അമേരിയ്ക്കന്‍ ജീവിതത്തിന്റെ താളം നിലനിര്‍ത്തുന്ന ഒരു സാന്‍വിച്ച്. ഫാസ്റ്റ് ഫുഡ്ഡുകളുടെ രാജാവ്. നേരകാലങ്ങളില്ലാതെ കഴിയ്ക്കാവുന്ന ഒരു ആഹാരം.’’ ഓര്‍ഡര്‍ ചെയ്താല്‍ മൂന്നാലുമിനിറ്റില്‍ സാധനം കൈകളില്‍. മുഖ്യമായും ഇറച്ചി, ബര്‍ഗറുകള്‍ ആക്കി വേവിച്ച് ഫ്രീസറുകളില്‍ സൂക്ഷിക്കുന്നു. ആവശ്യക്കാര്‍ക്ക് ചൂടാക്കി, നെടുകെ പിളര്‍ന്ന പ്രത്യേക ബണ്ണില്‍ കൂട്ടുകളും ചേര്‍ത്തു കൊടുക്കുന്നു. ജോണിച്ചായന്‍ സിസിലിയെ സാക്ഷരയാക്കാന്‍ ശ്രമിച്ചു.

ഈ സമയമത്രയും ഡേവിഡ് അതുമായി മല്‍പിടുത്തത്തിലായിരുന്നു. അവന്റെ കുഞ്ഞുവായില്‍ ബിക്മാക്ക് ഒരു മലപോലെ. മലയെ വിഴുങ്ങാന്‍ ശ്രമിക്കുന്ന എലി.

സിസിലി ചായ ഉണ്ട ാക്കി. ഡേവിഡ് പകുതി തിന്ന ബിഗ് മാക്കും ഉപേക്ഷിച്ച് എബിയുടെ കൂടെ കളിയില്‍ ചേര്‍ന്നു. എബി തോക്കിന്റെ കളിയിലാണ്. അവന്‍ എല്ലാവരെയും വെടിവെച്ചു മുന്നേറുന്നു. ഡേവിഡിന്റെ പ്രതിരോധങ്ങള്‍ അവന് ഒന്നും അല്ല. ബുഷും.... ബുഷും..... അവന്‍ വെടികളുടെയും മരണങ്ങളുടെയും നടുവില്‍. ഹെലന്‍ ഒന്നിലും താല്പര്യമില്ലാതെ ഏതോ പുസ്തകത്തില്‍ കണ്ണും നട്ടിരിക്കുന്നു. അവള്‍ വലുതാകുകയാണ്. പതിനൊന്നോ... പന്ത്രണ്ടേ ാ.... ശരീരം നന്നായി വളര്‍ന്നിട്ടുണ്ട ്. അവള്‍ ഒരു കൊച്ചു കുട്ടിയുടെ കൂട് പൊളിച്ച്, ഒരു സ്ത്രീയുടെ ഉടുപുടവയിലേക്ക് ചേക്കേറുകയാണ്.

ചായകുടി കഴിഞ്ഞ് ജോണി പറഞ്ഞു “”ഞാന്‍ ബാബുക്കുട്ടിയെ ഒന്നു കണ്ട ു വരട്ടെ.’’ ആലീസ് താക്കീതിന്റെ തറപ്പിച്ച നോട്ടത്തിലൂടെ അയാളെ, അരുതേ എന്നു ബോധിപ്പിച്ചു. കണ്ണുകള്‍കൊണ്ട ് അയാള്‍ അവള്‍ക്ക് മറുവാക്ക് കൊടുത്തു. ജോണിയെ കണ്ട പ്പോള്‍ കുഞ്ഞമ്മ ആലീസിനെ കാണാനെന്ന ഭാവത്തില്‍ താഴേക്കിറങ്ങി. കുഞ്ഞമ്മ മ്ലാനവദിയും ദുഃഖിതയുമായിരുന്നു. അവളുടെ കണ്ണുകള്‍ ആഴങ്ങളിലെവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു. കാലം എല്ലാവരെയും ബാധിച്ചിരിക്കുന്നു. ആലീസ് ഓര്‍ത്തു.

“”കുഞ്ഞമ്മേ എന്തുണ്ട ് വിശേഷം?’’ ആലീസ് ചോദിച്ചു.

“”വിശേഷം.... ഓ.... ഇങ്ങനെ കഴിയുന്നു.’’ കുഞ്ഞമ്മ പറഞ്ഞു. അവളുടെ സ്വരത്തില്‍ എന്തൊക്കെയോ ഒളിഞ്ഞിരിക്കുന്നു. അവള്‍ക്ക് തന്നോടായിമാത്രം എന്തോ പറയാനുണ്ടെ ന്ന് ആലീസ് അറിഞ്ഞു. ആലീസ് അവളെ ബെഡ്ഡ്‌റൂമിലേക്ക് കൂട്ടി അവിടെ കുഞ്ഞമ്മയുടെ താഴ്ന്ന ശബ്ദത്തിനൊപ്പം ചില ഏങ്ങലുകളും പുറത്തേക്കൊഴുകി. ജീവിതം സങ്കീര്‍ണ്ണമാണ്. എവിടെയും ഉരസലുകള്‍. സിസിലി ഓര്‍ത്തു. അവര്‍ പുറത്തു വരുമ്പോള്‍, കുഞ്ഞമ്മ കണ്ണുകള്‍ തുടച്ചിട്ടുണ്ട ായിരുന്നു. “”എന്നെ ഇപ്പോള്‍ തിരക്കുന്നുണ്ട ാവും.’’ കുഞ്ഞമ്മ വെറുതെ പറഞ്ഞു. അവള്‍ മുകളിലേക്കുള്ള പടവുകള്‍ കയറുമ്പോള്‍ ആലീസിന്റെ മനസ്സ് കുഞ്ഞമ്മയെ ഓര്‍ത്ത് വ്യാകുലപ്പെടുകയായിരുന്നു. യൗവ്വനത്തില്‍ അവള്‍- അവള്‍ മാത്രമല്ല ആ തലമുറയില്‍പ്പെട്ട എല്ലാവരും - കുടുംബത്തിനുവേണ്ട ി കഷ്ടപ്പെട്ടു. സുഖങ്ങളെ ഉപേക്ഷിച്ചു. ഇപ്പോളെല്ലാവരും രക്ഷപെട്ടു. ശരീരം വയ്യാഴ്മകളിലേക്ക് കൂപ്പു കുത്തുമ്പോള്‍, സഹായത്തിനാരുമില്ലാതെ ഒറ്റപ്പെടുന്നു. സഹോദരങ്ങള്‍ കൂടുതല്‍ കൂടുതല്‍ അവരവരിലേക്ക് ഇറങ്ങുന്നു. മക്കളില്ലാത്തവര്‍ ആര്‍ക്കുവേണ്ട ി സമ്പാദിക്കുന്നു. അവര്‍ പരസ്പരം പിറുപിറുക്കുന്നു. അവളുടെ മക്കളെ അവള്‍ ഓരോരുത്തര്‍ക്കായി ബലി നല്‍കിയതല്ലേ. അവള്‍ ക്രിസ്തുവിനെപ്പോലെ സ്വയം ബലിയായതല്ലേ. ബാബുക്കുട്ടി എല്ലാം കണ്ട ു ചിരിക്കുന്നു. ആ ചിരിക്കുള്ളില്‍ എത്രമാത്രം വേദനകള്‍ വിരിവെച്ചുറങ്ങുന്നു. ആലീസിന് അവരെ ഓര്‍ത്ത് ഉള്ളില്‍ കരയാതിരിക്കാന്‍ കഴിയുമായിരുന്നില്ല.

“”ഓ.... ഞങ്ങള്‍ അവിടെ വെറുതെ ഓരോന്നു പറഞ്ഞോണ്ട ിരിക്കുകയായിരുന്നു.’’ ജോണി ഒരു മുന്‍കൂര്‍ ജാമ്യമെന്നപോലെ തിരികെ വന്നപാടേ പറഞ്ഞിട്ട് ആലീസിനെ ഏറുകണ്ണിട്ട് നോക്കി. നാക്കിന്റെ പിടിത്തും പെക്ഷിന്റെ കണക്കു പറയുന്നുണ്ട ായിരുന്നു. “”നിന്റെ അപ്പച്ചന്‍ തന്ന ആ കാശുണ്ട ല്ലോ... പിന്നെ നിന്റെ വളയും.... അതു ഞാന്‍ മറന്നിട്ടില്ല. അണ്ട ര്‍വെയറിന്റെ പോക്കറ്റില്‍ ഒളിച്ചു വെച്ചേക്കുവാരുന്നു.’’ തെളിഞ്ഞ ആകാശത്തില്‍ പെട്ടെന്ന് ഇടിയും മിന്നലും ഉണ്ട ാകുന്നതുപോലെയായിരുന്നു കഥ തുടങ്ങിയത്. “”എന്തിനായിരുന്നു. വീട്ടില്‍ കണ്ട ാല്‍ എന്റപ്പന്‍ അതുകൊണ്ട ു പോകും നിനക്കറിയാമോ....’’

കേട്ടകഥകള്‍ വീണ്ട ും വീണ്ട ും..... “”വാ പിള്ളാരേ.... നമുക്കു പോകാം.’’ ആലീസ് പറഞ്ഞു. “”ങാ..... നീ പോന്നേ പൊയ്‌ക്കോ.... ഞാന്‍ വല്ലോം കഴിച്ചിട്ടേ വരുന്നുള്ളൂ. സിസിലിയേ വല്ലോം ഉണ്ടേ ാ... വല്ലപ്പോഴും എന്തെങ്കിലും സ്വാദോടെ കഴിക്കണ്ട ായോ. അല്ലെ ഇനി ചെന്നിട്ട് മൂന്നു ദിവസം പഴക്കമുള്ള ചിക്കന്‍ കറി കഴിയക്കണ്ടേ ...?’’ ജോണി പറഞ്ഞു.

ഈ തുറന്ന മനുഷ്യനെ എനിക്കിഷ്ടമാണ്. ജോസ് ഉള്ളില്‍ പറഞ്ഞു. സര്‍ക്കസിലെ ജോക്കറിനെ പോലൊരുവന്‍. വാക്കുകള്‍ വെറുതെ പറയുന്നവന്‍. എല്ലാവരെയും ചിരിപ്പിക്കുന്ന കോമാളി.

“”നിന്റെ അമ്മച്ചി വിളമ്പിയ ചോറിന്റെ രുചി ഇനിയും മാറിയിട്ടില്ല. എന്റെ വീട്ടില്‍ നിന്നും എനിക്കൊന്നും കിട്ടിയിട്ടില്ല. ഇപ്പം അപ്പന് ഇളയ മകനെ ഡോക്ടറാക്കണം. എന്നോട് ഒന്‍പതില്‍ നിര്‍ത്തിക്കൊള്ളാന്‍ പറഞ്ഞു. ഞാന്‍ ഒന്നും മറന്നില്ല. ഞാന്‍ പഠിപ്പിക്കും. എന്റെ അപ്പനെ ഞാന്‍ നിരാശപ്പെടുത്തുകയില്ല. ഞാന്‍ ഒരു മണ്ട നല്ലേ...’’ ഊണു കഴിഞ്ഞ് പോകാന്‍ നേരം ജോണിച്ചാന്‍ പറഞ്ഞു “”നീ പോയി ഡ്രൈവിങ്ങ് ലൈസന്‍സ് എടുക്കണം.’’ ജോസ് സമ്മതഭാവത്തില്‍ തലയാട്ടി. ആലീസമ്മാമ്മ സിസിലിയോടായി പറഞ്ഞു. “”നീ നേഴ്‌സിങ്ങ് എയ്ടിന്റെ കോഴ്‌സ് പോയി പഠിയ്ക്കണം. ഒരു സ്ഥിരം ജോലിയും, ഇവന്‍ പള്ളിക്കൂടത്തില്‍ പോകാറാവുമ്പോഴേക്കും ഒരു സ്ഥിരം ഷിഫ്റ്റും....’’

ചെറുപാഠങ്ങള്‍, ഒരു ജീവിതം കെട്ടി ഉറപ്പിക്കണ്ടെ ..... തിങ്കളാഴ്ച മോട്ടോര്‍ വെഹിക്കിള്‍ ഓഫീസിലെ നീണ്ട നിരയില്‍, ജോണിച്ചായന്‍ അയച്ച വഴികാട്ടി രഘുവിനൊപ്പം വിവിധ ആശങ്കകളുമായി ഉറുമ്പിന്‍ കൂട്ടമായി, വരി നന്നായി നീങ്ങുന്നുണ്ട ്. ഊഴമെത്തുന്നവരുടെ ആവശ്യമനുസരിച്ച് നമ്പരുകള്‍ നല്‍കപ്പെടുന്നു. മുപ്പതു നാല്പതു കൗണ്ട റുകളിലായി ഡിജിറ്റല്‍ നമ്പറുകള്‍ തെളിയുന്നു. തിçം തിരക്കുമില്ല. ആരും സ്വന്തം ആളെ തിരുകി കയറ്റുന്നില്ല. പത്തുമുന്നൂറു പേര്‍ ഒരു മുറിയില്‍ അലോസരമില്ലാതെ , ഇട്ടിരിക്കുന്ന ചാരുബെഞ്ചുകളില്‍, അവരവരുടെ കാര്യങ്ങളില്‍ മുഴുകി ഇരിക്കുന്നു. അക്കം തെളിയുന്നതനുസരിച്ച് ഓരോരുത്തര്‍ ശാന്തരായി ഇരിപ്പിടങ്ങള്‍ വിടുന്നു. അവരവര്‍ക്കു വിധിക്കപ്പെട്ട കൗണ്ട റുകളില്‍ എത്തി കാര്യം നടത്തി പോകുന്നു. മുതലാളിത്വത്തിന്റെ ജനസേവന രീതിയില്‍ മതിപ്പു തോന്നി. നാട്ടില്‍ ഒരു സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താന്‍ നടന്നത് മുപ്പതു ദിവസം. ഒരിക്കലും ഓഫീസില്‍ വരാത്ത ഭഫര്‍ക്കാ ഓഫീസര്‍’. ഒടുവില്‍ വീടു കണ്ട ുപിടിച്ച് കൈമടക്ക് വിട്ടിലെത്തിച്ചതിനൊപ്പം, യമുനാ ബാറിലെ സല്‍ക്കാരവും കഴിഞ്ഞപ്പോള്‍ മാത്രമേ ഫര്‍ക്കയ്ക്കു ബോധ്യമായുള്ളൂ. സാക്ഷ്യപത്രങ്ങളെക്കാള്‍ വില.... കൈമടക്കിനാണ്. അത് ജീവനക്കാരന്റെ ആവശ്യവും അവകാശവുമാണ്. ഇവിടെ കൈക്കൂലി ഉണ്ടേ ാ? അറിയില്ല. കൊടുക്കാന്‍ സന്നദ്ധതയില്ലാത്ത ഒരു ജനതയോട് എങ്ങനെ വാങ്ങും. അവകാശങ്ങളെക്കുറിച്ച് അവബോധം ഉള്ള ജനം ഡല്‍ഹിയില്‍ റോഡ് ടെസ്റ്റ് നടത്തി ലൈസന്‍സ് എടുത്തിരുന്നു. അതിനാല്‍ റോഡു നിയമങ്ങള്‍ അറിയുവാനുള്ള ടെസ്റ്റ് മതി. കാര്യങ്ങള്‍ കുറെക്കൂടി സുതാര്യമാകുകയാണ്. ഒരാഴ്ച കൊണ്ട ് ഡ്രൈവിങ്ങും റോഡ് ടെസ്റ്റും. ബീഹാറുകാരന്റെ ഡ്രൈവിങ്ങ് സ്കൂള്‍. ക്ലച്ചുമാറ്റാന്‍പോലും അറിയാന്‍ പഠിച്ചില്ല. ആരുടെ കൂടെയെങ്കിലും ശരിയായി പഠിക്കണം. ചീറിപ്പായുന്ന വാഹനങ്ങള്‍.... ലൈസന്‍സു കിട്ടട്ടെ. എഴുത്തു പരീക്ഷയ്ക്ക് പേപ്പര്‍ പൂരിപ്പിക്കുമ്പോള്‍ രഘു പറഞ്ഞു.

“”ക്ലാസ്സ് ഫോര്‍ എടുത്തോ. എന്നെങ്കിലും ടാക്‌സിയോ മറ്റോ ഓടിയ്ക്കണേല്‍ അതാ വേണ്ട ത്.’’ അതൊരു പുതിയ വെളിച്ചമായി.

തോംസണ്‍ മെയിലിങ്ങ് കമ്പനി ഒരു താല്‍ക്കാലിക ചവിട്ടു പടി മാത്രമാണ്. അവിടെ ജോലി ഉറപ്പില്ല. കിട്ടുന്ന ഓഡര്‍ അനുസരിച്ച് അവര്‍ ആളുകളെ എടുക്കുകയും പിരിച്ചു വിടുകയും ചെയ്യും. ലേ ഓഫുകളുടെ ഇടവേളകളില്‍ അന്വേഷണം തുടര്‍ന്നു. മെയ്‌സ് ഡിപ്പാര്‍ട്ടുമെന്റ് സ്റ്റോര്‍. എല്ലാം കിട്ടുന്ന കട. ഇന്‍വെന്ററി ക്ലാര്‍ക്ക്. റിസീവിങ്ങില്‍ നിന്നും എത്തുന്ന ചരക്കുകള്‍ക്ക് വില അടിച്ച് അതാതു ഫ്‌ളോറുകളില്‍ എത്തിക്കുക. മൂന്നു ഫ്‌ളോറുകളിലായി നിറഞ്ഞുകിടക്കുന്ന ഒരു ഇടത്തരം കട. രാംചരണ്‍ കാര്യങ്ങള്‍ പറഞ്ഞു തരുന്നു. രണ്ട ുദിവസം ട്രെയിനിങ്ങാണ്. ഗയാനക്കാരന്‍ രാംചരണ്‍ അവരുടേതായ പ്രത്യേക ഉച്ചാരണ ശൈലിയില്‍ പറഞ്ഞുകൊണ്ട ിരിക്കുന്നു. കേരളീയന്റെ ഒളിഞ്ഞുനോട്ടം എന്ന സിദ്ധിയിലൂടെ അവന്‍ പറഞ്ഞ കാര്യങ്ങളുടെ പൊരുള്‍ വേര്‍തിരിക്കുന്നു. അല്ലെങ്കില്‍ അതൊരിക്കലും മനസ്സിലാകില്ല. അഞ്ചു വര്‍ഷമായി രാം ചരണ്‍ ഇതുതന്നെ ചെയ്യുന്നു. മാനേജരുടെ വിശ്വസ്ഥന്‍.

വാങ്ങിയ വിലയുടെ നാലിരട്ടി മുദ്രണം ചെയ്ത ചരക്കുകളിലേക്ക് വായ് പൊളിച്ചു നോക്കി നില്‍ക്കുന്ന തന്നോടായി രാംചരണ്‍ പറഞ്ഞു. നിനക്ക് കച്ചവടത്തിന്റെ തന്ത്രങ്ങളറിയില്ല. നാലിരട്ടി വിലയിട്ട ഈ സാധനങ്ങള്‍ രണ്ട ാഴ്ച ഈ വിലയ്ക്കും, പിന്നെ ശതമാനക്കണക്കില്‍ വിലക്കിഴിവിലും വില്‍ക്കും. സാധനം രണ്ട ുമാസത്തിനകം വിറ്റു തീര്‍ക്കണം. മാര്‍ക്കറ്റ് നിത്യവും പുതുക്കപ്പെട്ടുകൊണ്ട ിരിക്കുന്നു. ഫാഷനുകള്‍ നിമിഷാര്‍ദ്ധത്തില്‍ മാറിക്കൊണ്ട ിരിക്കുന്ന ഒരു സമൂഹമാണ് അമേരിയ്ക്ക. മുതലാളി നഷ്ടം സഹിക്കുന്നവനല്ല. അതുകൊണ്ട ് നീ ഭാരിച്ച കാര്യങ്ങളെക്കുറിച്ച് ചിന്തിക്കണ്ട . രാംചരണ് ഹനുമാന്‍ കുടുംബവുമായി നല്ല രൂപ സാദൃശ്യം ഉണ്ട ായിരുന്നു. വഴിയിലെവിടെയോ ഗദയും വാലും കൈമോശം വന്നതുപോലെ.

മാനേജര്‍ സദാ ഫ്‌ളോറുകളില്‍ കറങ്ങി നടക്കും. ആജാനുബാഹുവായ ഒരു ജര്‍മ്മന്‍കാരന്‍. വെളുത്തു മെലിഞ്ഞ സെക്രട്ടറി ഒപ്പം. അവര്‍ മുതലാളിത്തത്തിന്റെ സൃഷ്ടിയായിരുന്നു. പ്രണയജോടികളായി കെട്ടിപ്പിടിച്ചും ഉമ്മ കൊടുത്തും അവര്‍ ഉല്ലാസത്തിലാണെന്ന് മറ്റുള്ളവരെ അറിയിച്ചുകൊണ്ട ിരുന്നു. പ്രേമം പ്രായത്തിന്റെ കളിയല്ലെന്നവര്‍ നമ്മോടു പറയുന്നു. അന്‍പതുകളില്‍ നടക്കുന്ന അവര്‍ ഉദാഹരണം. വൈകിട്ട് എട്ടിനുശേഷം ഇതേ നാടകം അവര്‍ സ്വന്തം വീടുകളിലും ആവര്‍ത്തിക്കുന്നുണ്ട ാകാം. കടയിലെ ജോലി രസകരവും ഒപ്പം ബാലിശവുമായി തോന്നി. സെക്ഷനില്‍ പണിയില്ലാത്തപ്പോള്‍ ഫ്‌ളോറില്‍ ഹെല്‍പ്പു ചെയ്യാം. നാനാ തരത്തിലുള്ള ജനങ്ങള്‍.

ലോകം എത്ര വ്യത്യസ്തമാണ്. കടലിലെ ഒരു തുള്ളിപോലെ നമ്മുടെ മുറ്റത്തുമാത്രം ലോകം കണ്ട വിഡ്ഢി. വൈജാത്യത്തിലെ ജൈവം തൊട്ടും. തലോടിയും, മണത്തും അവന് പ്രാപ്യമായതിനെ കണ്ട ് തൃപ്തരാകുന്നു. അവര്‍ അലങ്കോലമാക്കിയതിനെ വീണ്ട ും അടുക്കിപ്പെറുക്കി വെയ്ക്കുന്നു. ഒരു പുരുഷ ജന്മം ചെയ്യേണ്ട ജോലി…? വെള്ള പൂശിയ ശവക്കല്ലറകള്‍ എഴുന്നേറ്റു നടക്കുന്ന നാട്.

പുറമേ മോടിയെങ്കിലും അകം ചീഞ്ഞു നാറുന്നു. നാട്യത്തിന് കുറവില്ല. വെളുത്ത് തടിച്ചുകൊഴുത്ത, ഉയരം കുറഞ്ഞ മേരി ജൂവാന്‍ നാലുമണിക്ക് കൂടെ നിന്നവരോടായി ചോദിച്ചു. ആര്‍ക്കെങ്കിലും കാപ്പി വേണമോ? ഓരോരുത്തര്‍ പറയുന്നു. അവള്‍ എഴുതിയെടുക്കുന്നു. ഒരു കാപ്പിയുടെ ദാഹം ഉള്ളിലൊതുക്കി നിന്ന തന്നോടായി അവള്‍ ചോദിച്ചു “”ജോ. യു വാണ്ട ് കോഫി?’’ അന്തരാത്മാവിന്റെ പ്രേരണയെ തടുക്കാന്‍ കഴിയാതെ “”യെസ്’’ എന്നു പറയേണ്ട ി വന്നു. വെളുത്തവളുടെ മുഖം പെട്ടെന്ന് ചുവന്നു. അവള്‍ പല്ലുകള്‍ ഞെരിച്ച് താഴേക്ക് നോക്കി അമര്‍ഷമടക്കാന്‍ വയ്യാതെ സ്വയം പിറുപിറുക്കുന്നു. “”വൈ കോഫി എലോണ്‍. ഐ വില്‍ ഓര്‍ഡര്‍ ചിക്കന്‍ ഫ്രൈ ആള്‍സോ....’’ എന്നിട്ട് ഒന്നും അറിയാത്തപോലെ മുഖത്തു നോക്കി ചിരിച്ച് “”എനിതിങ്ങ് എല്‍സ്’’ എന്നവള്‍ മൊഴിയുന്നു. എന്തു ചെയ്യണമെന്നറിയാതെ സ്വയം ലജ്ജിതനായവന്റെ ചമ്മല്‍ മാറാന്‍ കുറെ സമയം എടുത്തു.

ലഞ്ചുറൂമില്‍ വിഷണ്ണനായി ഇരിക്കുന്ന തന്നോടായി ലാലി പറഞ്ഞു, “”ജോസ് ചേട്ടാ.... ഇവര്‍ ഇങ്ങനെയാണ്. വെറും ഉപചാരത്തിനുവേണ്ട ി ഉപരിപ്ലവമായ ചോദ്യങ്ങള്‍. വേണമെങ്കിലും വേണ്ടെ ന്നേ പറയാവൂ. മാനേഴ്‌സ് കീപ്പു ചെയ്യാന്‍ നഗരവാസികളുടെ ആത്മാര്‍ത്ഥതയില്ലാത്ത വെറും വാക്കുകള്‍. നമ്മള്‍ ഗ്രാമത്തില്‍ നിന്നു വന്നവര്‍ക്ക് ഇതൊക്കെ മനസ്സിലാക്കാന്‍ സമയം എടുക്കും.’’ ലാലിയുടെ വാക്കുകളില്‍ കൂടുതല്‍ അറിഞ്ഞവളുടെ ഉറപ്പുണ്ട ായിരുന്നു. ഒരു രാജ്യത്തെ അറിയുന്നത് അവിടുത്തെ ജനങ്ങളെ അറിയുമ്പോഴാണല്ലോ. ജോസ് സ്വയം ഓര്‍ത്തു.

“”അതു വിട്ടു കളയൂ.... സിസിലിയും മോനും എന്തു പറയുന്നു.’’ ലാലി വിഷയം മാറ്റാനായി ചോദിച്ചു. ജോസ് ലാലിയെ പരിചയപ്പെടുന്നത് ഈ ലഞ്ചു റൂമില്‍ വെച്ചാണ്. ആദ്യ കാഴ്ച മുതല്‍ അവളെ ശ്രദ്ധിക്കുന്നുണ്ട ായിരുന്നു. തന്റേടം നിഴലിക്കുന്ന നോട്ടവും ഭാവവും. ഒത്ത ശരീരം. പ്രിഡിഗ്രി പൂര്‍ത്തിയാക്കാതെ അമേരിയ്ക്കന്‍ സ്വപ്നവുമായി വന്നവള്‍. ചേട്ടത്തി ഫയല്‍ ചെയ്തു വന്നതാണ്. അവര്‍ക്കൊപ്പം താമസിക്കുന്നു. വിവാഹിതയല്ല. ഒത്ത ഒരാള്‍ക്കായി അന്വേഷണം തുടരുന്നു. ആദ്യം കണ്ട പ്പോള്‍ മുതല്‍ അവള്‍ നല്ല അടുപ്പമുള്ളവളായി. ചിലര്‍ അങ്ങനെയാണ്. മുന്‍ജന്മത്തില്‍ സ്‌നേഹിതയായിരുന്നിരിക്കാം. പരിചയം ഒന്നു മുറുകിയപ്പോള്‍ അവള്‍ ചോദിച്ചു. കല്യാണം കഴിഞ്ഞതാണോ? അവളുടെ കണ്‍കോണുകളില്‍ കണ്ട തെളിച്ചത്തെ പ്രോത്സാഹിപ്പിക്കാതെ പറഞ്ഞു. “”അതെ.’’ പെട്ടെന്നു പരന്ന ഇരുട്ടിനെ അവള്‍ സ്വഭാവികമായിത്തന്നെ വെളിച്ചമാക്കി. ഒന്നും സംഭവിച്ചിട്ടില്ലാത്തപോലെ അവള്‍ ഓരോ വിശേഷങ്ങള്‍ ചോദിച്ചു. അവള്‍ നല്ല സുഹൃത്തായി. അവള്‍ ഒരു സംരക്ഷകനെ തേടുകയാണ്. അരുതാത്തതൊന്നും സംഭവിക്കാതിരിക്കാന്‍. ജ്യേഷ്ഠത്തിയുടെ ജീവിതം കഷ്ടത്തിലാകാതിരിക്കാന്‍.

ഈ ലോകം നമ്മള്‍ കാണുന്ന പോലെയല്ല. അവള്‍ വളരെ പ്രായമുള്ള ഒരു മുത്തശ്ശിയെപ്പോലെയാണു സംസാരിച്ചത്. രാത്രി ജോലിക്ക് ചേച്ചി പോയാല്‍ പിന്നെ ചേട്ടന് ദാഹമാണ്. അവരുടെ ഏഴും മൂന്നും വയസ്സുള്ള കുട്ടികളാണാകെയുള്ള കവചം. കുട്ടികളെ അരികില്‍ കിടത്തി ബലമായി അവരെ കെട്ടിപ്പിടിച്ചു കിടക്കും. രാത്രി മുഴുവന്‍ മുറിക്ക് പുറത്ത് കാല്‍ പെരുമാറ്റം. ദാഹം മൂത്ത പ്രേതം അലഞ്ഞു തിരിയുന്ന വീട്. തരം കിട്ടുമ്പോഴൊക്കെ ആ കൈകള്‍ ചേച്ചിയുടെ കണ്ണുവെട്ടിച്ച് അസ്ഥാനത്തേക്ക് നീണ്ട ുവരുന്നതറിയാറുണ്ട ്. രക്ഷപെടാനൊരു വഴി.... അവള്‍ പലപ്പോഴായി പറഞ്ഞ കഥ. ഇപ്പോള്‍ അവരൊക്കെ എവിടെയായിരിക്കും. മൂന്നുനാലു മാസംകൊണ്ട ് മെയ്‌സ് എന്ന കടയും ഓര്‍മ്മയായി. പെട്ടെന്നൊരു ദിവസം അത് അടച്ചു പൂട്ടി. കാരണം? ആര്‍ക്കും അറിയില്ല. ഉന്നതര്‍ എടുക്കുന്ന തീരുമാനത്തിന്റെ ബലിയാടുകള്‍ പരസ്പരം ആലിംഗനം ചെയ്ത് അവരുടെ സങ്കടം പങ്കുവെച്ചു. മുപ്പതു വര്‍ഷമായി ജോലി ചെയ്യുന്ന മാര്‍ഗരറ്റ് പ്രായത്തിന്റെ അവശതകളെ മറയ്ക്കുന്നത് ഇവിടെ എത്തുമ്പോഴാണ്. എണ്‍പതുകളില്‍ എത്തിയ അവര്‍ ഇനി എന്തു ചെയ്യും. അവര്‍ ഒരു കൊച്ചുകുട്ടിയെപ്പോലെ കരഞ്ഞു. അവരെപ്പോലെയുള്ളവര്‍ക്കിതൊരു കടമാത്രമായിരുന്നില്ല. പിന്നെയോ അവരുടെ ജിതം ആയിരുന്നു.

(തുടരും)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക