Image

അബുദാബിയില്‍ നടക്കുന്ന അമ്മ ഷോയില്‍ ആഭ്യന്തര പരിഹാര സമിതി വേണം: ഹൈക്കോടതിയില്‍ ഡബ്ല്യൂസിസി സത്യവാങ്മൂലം

Published on 24 November, 2018
അബുദാബിയില്‍ നടക്കുന്ന അമ്മ ഷോയില്‍ ആഭ്യന്തര പരിഹാര സമിതി വേണം: ഹൈക്കോടതിയില്‍ ഡബ്ല്യൂസിസി സത്യവാങ്മൂലം

നവ കേരള നിര്‍മ്മിതിക്കായി താരസംഘടനയായ അമ്മ ഡിസംബര്‍ ഏഴിന് അബുദാബിയില്‍ നടത്തുന്ന സ്‌റ്റേജ് ഷോയില്‍ ആഭ്യന്തര പരിഹാര സെല്‍ വേണമെന്നാവശ്യപ്പെട്ട് നടിമാരുടെ സംഘടനയായ ഡബ്ല്യൂസിസി രംഗത്ത്. ഡബ്ല്യൂസിസിക്കു വേണ്ടി നടി റിമ കല്ലിങ്കല്‍ സത്യവാങ്മൂലത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇത് കോടതി തിങ്കളാഴ്ച പരിഗണിക്കും.

മലയാള സിനിമയില്‍ ആഭ്യന്തര പരിഹാര സമിതി വേണമെന്നാവശ്യപ്പെട്ട് ഡബ്ല്യൂസിസ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് റിമ കല്ലിങ്കല്‍ മറുപടി സത്യവാങ്മൂലവും സമര്‍പ്പിച്ചിരിക്കുന്നത്. അമ്മ ഷോയില്‍ പരിഹാര സെല്‍ വേണമെന്നാവശ്യം രാജിവെച്ചു പുറത്തുപോയ റിമ കല്ലിങ്കല്‍ ഉന്നയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. 

അമ്മയില്‍ സ്ത്രീകള്‍ക്കായി പുതിയ സെല്‍ രൂപീകരിച്ചിരുന്നു. ഇതിന്റെ ആദ്യയോഗവും കഴിഞ്ഞിരുന്നു. ഷോയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അമ്മ യോഗം ഇന്ന് കൊച്ചിയില്‍ ചേര്‍ന്നിട്ടുണ്ട്. അബുദാബിയിലെ ഷോ സംവിധാനം ചെയ്യുന്നത് ടികെ രാജീവ്കുമാര്‍ ആണ്


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക