Image

ജര്‍മ്മന്‍ സ്‌ക്കൂളുകളില്‍ ഡിജിറ്റല്‍ അദ്ധ്യാപനം താമസിയാതെ തുടങ്ങുന്നു

ജോര്‍ജ് ജോണ്‍ Published on 24 November, 2018
ജര്‍മ്മന്‍ സ്‌ക്കൂളുകളില്‍ ഡിജിറ്റല്‍ അദ്ധ്യാപനം താമസിയാതെ തുടങ്ങുന്നു
ബെര്‍ലിന്‍:  ജര്‍മ്മന്‍ സ്‌ക്കൂളുകളില്‍ ബ്ലാക്‌ബോര്‍ഡും, ചോക്കുകളും, പടങ്ങളും കാണിച്ചുള്ള അദ്ധ്യാപനത്തിന് പകരം ഡിജിറ്റല്‍ അദ്ധ്യാപനം തുടങ്ങുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ്, വയര്‍ലെസ് നെറ്റ്‌വര്‍ക് എന്നിവയും, അദ്ധ്യാപകന് ഇന്റര്‍നെറ്റ് ആക്ടീവ് ബോര്‍ഡ്,  വയര്‍ലെസ് നെറ്റ്‌വര്‍ക് എന്നിവ തയ്യാറാക്കും.

ഡിജിറ്റല്‍ അദ്ധ്യാപനത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ വിഷയങ്ങളിലും കൂടുതല്‍ അറിവ് നല്‍കാനും, വിവിധ സാദ്ധ്യതകളും, പടങ്ങളും കാണിച്ചു കൊടുക്കാന്‍ സാധിക്കും. അദ്ധ്യാപകര്‍ക്കും ഡിജിറ്റല്‍ അദ്ധ്യാപനം കൂടുതല്‍ സഹായകരവും, എളപ്പവുമാകും. ജര്‍മ്മന്‍ ഡിജിറ്റല്‍ അദ്ധ്യാപന പദ്ധതിക്ക് ജര്‍മന്‍ ഗവര്‍മെന്റിലെ വിവിധ കക്ഷികള്‍ പിന്തുണ പ്രഖ്യാപിച്ചു. 

ജര്‍മ്മന്‍ സ്‌ക്കൂളുകളില്‍ ഡിജിറ്റല്‍ അദ്ധ്യാപനം താമസിയാതെ തുടങ്ങുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക