Image

ശരണമന്ത്രം (കവിത: രാജന്‍ കിണറ്റിങ്കര)

Published on 22 November, 2018
ശരണമന്ത്രം (കവിത: രാജന്‍ കിണറ്റിങ്കര)
എല്ലാ ശരണവും
മന്ത്രങ്ങളല്ല..
എല്ലാ ജപവും
നാമങ്ങളുമല്ല..

അശരണരുടെ
പിച്ചക്കുമ്പിളിലേക്ക്
നിസ്വാര്‍ത്ഥമായൊരു
നാണയ തുട്ട്
വീഴുമ്പോള്‍...

അടിമയുടെ
ചങ്ങലക്കെട്ടിലെ
ഒരു കണ്ണിയെങ്കിലും
പൊട്ടിച്ചെറിയുമ്പോള്‍...

നിസ്സഹായതയുടെ
വിതുമ്പുന്ന
മനസ്സിലേക്ക്
കാരുണ്യത്തിന്റെ
ഒരു സ്പര്‍ശം
നീളുമ്പോള്‍...

അനാഥാശ്രമത്തിലെ
പുറം തള്ളപ്പെട്ട
വാര്‍ദ്ധക്യത്തിന്
ഒരു നറുപുഞ്ചിരിയുടെ
സാമീപ്യമേകുമ്പോള്‍,,,

രാത്രിയുടെ
വിജനതയില്‍
ഒറ്റപ്പൈട്ടൊരു
പെണ്‍കുരുന്നിന്
രക്ഷകനാകുമ്പോള്‍..

അവരുടെ
ഉയര്‍ന്നു താഴുന്ന
ഹൃദയമിടിപ്പാണ്
യഥാര്‍ത്ഥ
ശരണമന്ത്രം..

ആ കണ്ണുകളില്‍
നിഴലിക്കുന്ന
സാന്ത്വനമാണ്
യഥാര്‍ത്ഥ നാമജപം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക