Image

പാവങ്ങള്‍ക്കൊപ്പം വിരുന്നില്‍ പങ്കെടുത്ത് മാര്‍പാപ്പ ലോകദരിദ്രദിനം ആചരിച്ചു

Published on 20 November, 2018
പാവങ്ങള്‍ക്കൊപ്പം വിരുന്നില്‍ പങ്കെടുത്ത് മാര്‍പാപ്പ ലോകദരിദ്രദിനം ആചരിച്ചു
 

വത്തിക്കാന്‍സിറ്റി: പാവങ്ങള്‍ക്കൊപ്പം വിരുന്നില്‍ പങ്കെടുത്ത് മാര്‍പാപ്പ ലോകദരിദ്രദിനം ആചരിച്ചു. നവംബര്‍ 18 ന് വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ നടത്തിയ ഉച്ചഭക്ഷണ വിരുന്നില്‍ ക്ഷണിയ്ക്കപ്പെട്ട 1500 ദരിദ്രര്‍ക്കൊപ്പമിരുന്നാണ് മാര്‍പാപ്പ ഭക്ഷണം കഴിച്ചത്.

രാവിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കായില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷമായിരുന്നു ഉച്ചവിരുന്ന്. ദിവ്യബലി മദ്ധ്യേ നടത്തിയ പ്രസംഗത്തില്‍ ന്ധദരിദ്രരുടെ നിലവിളി ശക്തമാവുന്നുണ്ടെങ്കിലും ലോകം ശ്രദ്ധിക്കുന്നില്ലെന്നും അതു സന്പന്നരുടെ ശബ്ദത്തില്‍ മുങ്ങിപ്പോവുകയാണെന്നും പാപ്പാ പറഞ്ഞു. വിശ്വാസികളായ നമ്മുടെ പ്രവര്‍ത്തികളിലൂടെ നാം തന്നെ ദരിദ്രരെ ഒറ്റപ്പെടുത്തുകയാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.
പാവപ്പെട്ടവരുടെ പ്രതികരണം കൂടുതല്‍ ശക്തവുമാവുന്നു പക്ഷെ ശ്രവിയ്ക്കാന്‍ ആര്‍ക്കും കാതുകളില്ല. കുറച്ചുപേര്‍ കൂടുതല്‍ സന്പന്നതയിലേയ്ക്കി കയറുന്നു. എന്നാല്‍ ദരിദ്രര്‍ ദരിദ്രരായി തുടരുന്ന കാഴ്ചയാണ് നാം കാണുന്നത്. ഇതിനു മാറ്റം വരണം  മാര്‍പ്പാപ്പ പറഞ്ഞു. 

ദരിദ്രരുടെയും അനാഥരുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നഅപ്പസ്‌തോലിക് മൂവ്‌മെന്റ് ഓഫ ദ ബ്‌ളൈന്‍ഡ് (ങഅഇ) എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തു പാപ്പാ.

തുടര്‍ന്നു െ്രെഷന്‍ ഓഫ് ലേഡിയിലെ യൂത്ത്ടീമിന്റെ സംഗീത പരിപാടിയും അരങ്ങേറി. ലസ്സാനിയ, ചിക്കന്‍ മോര്‍സല്‍, ഉരുളക്കിഴങ്ങ് എന്നീ വിഭവങ്ങള്‍ക്കു പുറമെ ഡസേര്‍ട്ടായി ടിറമിസുവും ആയിരുന്നു വിരുന്നിന് തയാറാക്കിയത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക